ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഹ്യുണ്ടായി; സ്പൈ ഷോട്ടിലെ രഹസ്യം അറിയണോ

അങ്ങ് കൊറിയയിൽ നിന്നും ഇന്ത്യയിലെത്തി വളരെ വേഗത്തിൽ തന്നെ ജനഹൃദയം കൈക്കലാക്കിയ ഒരു ബ്രാൻഡാണ് ഹ്യുണ്ടായി. ഹാച്ച്ബാക്കുകൾ മുതൽ പ്രീമിയം എസ്‌യുവികൾ വരെയുള്ള എല്ലാ സെഗ്മെന്റുകളിലും തങ്ങുടെതായ സ്ഥാനം ഇവർക്ക് സാധിച്ചു. ക്രെറ്റ, വെന്യൂ, ഐ20, വെർണ, എക്സ്റ്റർ പോലുള്ള കിടിലൻ മോഡലുകൾ ഈ വിജയയാത്രയിൽ ബ്രാൻഡിൻ്റെ ശക്തി കൂട്ടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ വിപണിയിലെ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കുന്നതിനായി പുതിയ മോഡൽ വികസിപ്പിക്കുന്നതിൻ്റെ തത്രപ്പാടിലാണ് കമ്പനി. ചെന്നൈയിലെ ശ്രീപെരുമ്പുത്തൂർ പ്ലാന്റിന് സമീപം പരീക്ഷണ ഓട്ടം നടത്തിയ കാറിൻ്റെ സ്പൈ ചിത്രങ്ങളാണിപ്പോൾ ചർച്ചയായിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ എസ്‌യുവി സെഗ്മെൻ്റിലെ മത്സരങ്ങൾ കടുത്തുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ടാറ്റ, മഹീന്ദ്ര, മാരുതി എന്നീ വൻകിട കമ്പനികൾ പുതിയ എഞ്ചിനുകളും സുരക്ഷാ സംവിധാനങ്ങളും ടെക്നോളജി അപ്ഡേറ്റുകളുമായി വിപണി കൈയ്യടക്കി വച്ചിരിക്കുകയാണല്ലോ. ഇത് തിരിച്ചറിഞ്ഞ ഹ്യുണ്ടായി ശക്തമായ രീതിയിൽ തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 20-ലതികം മോഡലുകളും അപ്ഡേറ്റുകളും കൊണ്ടുവരാനുള്ള പ്രൊജക്റ്റുകൾ ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്.

New Hyundai SUV Spied Testing In Chennai

ക്യാമറ കണ്ണിൽ കുടുങ്ങിയ പുതിയ എസ്‌യുവി അടുത്ത വലിയ ലോഞ്ചിനുള്ള സൂചനകളാണ് നൽകുന്നത്. ഇപ്പോൾ ലഭ്യമായത് വെറും ചില സ്പൈ ദൃശ്യങ്ങൾ മാത്രമാണ്. അതിനാൽ ഡിസൈനുകളേയും മറ്റ് ഇൻ്റീരിയറും സാങ്കോതികവിദ്യകളേയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും കാറിൻ്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ചുറ്റുമുള്ള ശക്തമായ വീൽ ആർച്ചുകൾ, ബോക്സിയായ ബോഡി രൂപം, കട്ടിയുള്ള സ്റ്റാൻസ് എന്നിവയുടെ അടിസ്ഥാനത്തിൽ ഇത് എക്സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് ആണോ എന്ന സംശയം ഉയരുന്നുണ്ട്.

അങ്ങനെയെങ്കിൽ ഹ്യുണ്ടായി സാധാരണ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളിൽ ചെയ്യുന്നതുപോലെ ഈ എസ്‌യുവിയിലും കൂടുതൽ പ്രീമിയവും ആധുനികവും പുതുതലമുറയെ ആകർഷിക്കുന്നതുമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സാധ്യതകളുണ്ട്. നിലവിലുള്ള എക്സ്റ്ററിനെ അപേക്ഷിച്ച് വലിയതും മികച്ചതുമായ അപ്ഡേറ്റഡ് ഇൻഫോടെയിൻമെന്റ് ടച്ച്‌സ്‌ക്രീൻ നൽകിയേക്കും. അതിനോടൊപ്പം പുതുതലമുറ ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും ഇന്റീരിയറിലെ സോഫ്റ്റ്-ടച്ച് ഡാഷ്ബോർഡ് മെറ്റീരിയലുകളും, മെച്ചപ്പെടുത്തിയ സീറ്റുകളും, ആംബിയന്റ് ലൈറ്റിംഗും, സെന്റർ കൺസോൾ ലേഔട്ടും ഉൾപ്പെടുത്തും.

New Hyundai SUV Spied Testing In Chennai

ഇതിന് പുറമെ നിലവിലുള്ള 1.2-ലിറ്റർ പെട്രോൾ, സിഎൻജി എഞ്ചിൻ എന്നീ ഓപ്ഷനുകൾ തുടരുമെന്ന് കരുതപ്പെടുന്നു. പെട്രോൾ എഞ്ചിൻ പരമാവധി 83 bhp പവറും 113.8 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്സും AMT ട്രാൻസ്‌മിഷനോട് കൂടിയും ലഭിക്കുന്നതാണ്. മാത്രവുമല്ല 19.4 കിലോമീറ്റർ മൈലേജും നൽകുന്നുണ്ട്. സിഎൻജി എഞ്ചിനിൽ ഏകദേശം 69 bhp പവറും 27.1 കിലോമീറ്റർ മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നുന്നത്.

മറുവശത്ത് ഈ പുതിയ മോഡൽ ഇന്ത്യക്കായി പ്രത്യേകം വികസിപ്പച്ചെടുത്ത ഹ്യുണ്ടായി ബയോൺ ആയിരിക്കാം എന്ന അഭിപ്രായവും ശക്തമാണ്. യൂറോപ്പ്, കൊറിയ തുടങ്ങിയ വിപണികളിൽ ഇതിനകം വൻ ശ്രദ്ധ നേടിയിട്ടുള്ള ബയോൺ ഒരു കോംപാക്റ്റ് ക്രോസ്ഓവർ ആണ്. ഡിസൈനിൽ സിഗ്നേച്ചർ എൽഇഡി ലൈറ്റും, ഷാർപ്പ് ഗ്രില്ലും, ഒപ്പം ആകർഷകമായ കളർ ഓപ്ഷനുകളും ഉൾപ്പെടുന്നുണ്ട്.

New Hyundai SUV Spied Testing In Chennai

ഇന്ത്യൻ പതിപ്പിൽ ചില മാറ്റങ്ങൾ വരുമെങ്കിലും ഹ്യുണ്ടായി തങ്ങളുടെ പുതിയ എസ്‌യുവികളിൽ പിന്തുടരുന്ന ഡിസൈൻ ഭാഷ ഈ മോഡലിലും നിലനിർത്താൻ സാധ്യതയുണ്ട്. ഇന്റീരിയറിൽ വലിയ 10.25-ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് കണക്റ്റിവിറ്റി ഫീച്ചറുകൾ, പ്രീമിയം സൗണ്ട് സിസ്റ്റം, ഓട്ടോ-ക്ലൈമറ്റ് കൺട്രോൾ, മികച്ച ക്യാബിൻ വിശാലത എന്നിവയൊക്കെ ലഭിക്കാനും സാധ്യതയുണ്ട്.

കൂടാതെ ലെവൽ-1 ADAS സുരക്ഷാ സാങ്കേതികവിദ്യകൾ, ഒപ്പം 6-7 എയർബാഗുകൾ, 360° ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ തുടങ്ങിയ സുരക്ഷാ സവിശേഷതകളും നൽകിയേക്കും. നിലവിലെ ബയോണിലെ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ 100 bhp പവറും 172 Nm വരെ ടോർക്കും നൽകുന്നുണ്ട്. 1.2 ലിറ്റർ പെട്രോൾ വേർഷൻ 84 bhp പവറും 118 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. മാത്രവുമല്ല 17-18.5 കിലോമീറ്റർ വരെ മൈലേജുമാണ് നൽകുന്നത്.

More from DriveSpark

Article Published On: Saturday, November 29, 2025, 17:29 [IST]
English summary
You need to know about the new hyundai suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X