രണ്ട് പേരും ശക്തരിൽ ശക്തൻമാർ തന്നെ! സെഗ്മെൻ്റ് ഭരിക്കാൻ പോകുന്നത് വെന്യുവോ അതോ നെക്സോണോ

രാജ്യത്ത് അനുദിനം വർദ്ധിച്ചുവരുന്ന ഏറെ ഡിമാൻ്റുളള ഒരു സെഗ്മെൻ്റാണ് കോം‌പാക്റ്റ് എസ്‌യുവികളുടേത്. പുതിയ വെന്യുവിൻ്റെ വരവിലൂടെ ഹ്യുണ്ടായി ഈ സെഗ്മെൻ്റിലേക്ക് ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇത് കാലങ്ങളായുള്ള ടാറ്റ നെക്‌സണിൻ്റെ ആധിപത്യത്തിൽ ഒരു വലിയ തിരിച്ചടി ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും വിട്ടുക്കൊടുക്കാൻ ഞങ്ങൾ തയ്യാറല്ല എന്ന മട്ടിലാണ് നെക്‌സോൺ. ഇരുവരും ഒരേ സവിശേഷതകളും, ശക്തമായ എഞ്ചിനുകളും, ബോൾഡ് ഡിസൈനുകളും ഒരു പോലെ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇവ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. അവയെന്തെല്ലാമെന്നറിയാൻ ഈ ലേഖനം തുടർന്ന് വായിച്ചാലോ.

ഇന്ന് 190 ലധികം രാജ്യങ്ങളിലായി വളർന്നു പന്തലിച്ച ഒരു ദക്ഷിണ കൊറിയൻ കമ്പനിയാണ് ഹ്യുണ്ടായി. കോം‌പാക്റ്റ് ഹാച്ച്ബാക്കുകൾ മുതൽ പ്രീമിയം എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും വരെ നിരത്തുകളിൽ എത്തിക്കുന്നതിൽ ഇവർ കേമൻമാരാണ് എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. പുത്തൻ വെന്യുവിൻ്റെ ലോഞ്ച് കോം‌പാക്റ്റ് എസ്‌യുവി വിഭാഗത്തിൽ കമ്പനിയുടെ സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്.

New Hyundai Venue vs Tata Nexon

മികച്ച മൈലേജും കുറഞ്ഞ ചെലവും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഹ്യുണ്ടായി വെന്യു വിവിധ എഞ്ചിൻ ഓപ്ഷനുകളോടെയാണ് വരുന്നത്. 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ സാധാരണ സിറ്റി ട്രാഫിക്കിൽ 17-18 km/l വരെയും, ഹൈവേയിൽ 19-20 km/l വരെയും മൈലേജ് നൽകുന്നുണ്ട്. അതേസമയം 1.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 18-20 km/l വരെ ഇന്ധനക്ഷമത കൈവരിക്കുന്നുണ്ട്.

കുറഞ്ഞ ചെലവിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് 1.5-ലിറ്റർ ഡീസൽ എഞ്ചിൻ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ്. ഇത് 23-25 km/l വരെ ഹൈവേയിലും, സിറ്റിയിൽ 21-23 km/l വരെ മൈലേജും നൽകുന്നു. കൂടാതെ, എകോ ഡ്രൈവിംഗ് മോഡ്, ഐഎസ്ജി സിസ്റ്റം, എയറോഡൈനാമിക് ബോഡി ഡിസൈൻ എന്നിവ മൈലേജ് കൂടുതൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

എല്ലാ വേരിയന്റുകളിലും സുരക്ഷയെ മുൻ‌നിരയിൽ വയ്ക്കുന്ന ഒരു എസ്‌യുവിയാണ് ഹ്യുണ്ടായി വെന്യൂ. 6 എയർബാഗുകളോടൊപ്പം ESC, ഹിൽ അസിസ്റ്റ്, ABS + EBD പോലുള്ള സിസ്റ്റങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പാർക്കിംഗ് കൂടുതൽ സുരക്ഷിതമാക്കാൻ റിവേഴ്സ് ക്യാമറ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല പുതിയ വെന്യൂ മോഡലുകളിൽ ADAS ടെക്നോളജി കൂടി ലഭ്യമാകുന്നുണ്ട്.

മറുവശത്ത് ഹ്യുണ്ടായി വെന്യൂവിൻ്റെ അതേ സവിശേഷതകൾ പ്രകടിപ്പിക്കുന്ന മറ്റൊരു കോംപാക്റ്റ് എസ്‌യുവിയാണ് ടാറ്റ നെക്‌സോൺ. പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് പ്രധാന എഞ്ചിൻ ഓപ്ഷനുകളിലെല്ലാം മികച്ച മൈലേജ് നൽകാൻ നെക്‌സണിന് സാധിക്കുന്നുണ്ട്. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സിറ്റി ട്രാഫിക് പോലുള്ള സാഹചര്യങ്ങളിൽ സാധാരണയായി 12-15 km/l വരെ മൈലേജ് നൽകുന്നു.

ഹൈവേയിലൂടെയുള്ള യാത്രയിലാണെങ്കിൽ 15-18 km/l വരെ മൈലേജ് വരും. കൂടുതൽ മൈലേജ് ആഗ്രഹിക്കുന്നവർക്ക് 1.5 ലിറ്റർ ഡീസൽ വേർഷൻ മികച്ചതാണ്. ഇത് സിറ്റി ഡ്രൈവിംഗിൽ 18-21 km/l വരെയും, ഹൈവേയിൽ 20-23 km/l വരെയുമാണ് മൈലേജ് നൽകുന്നത്. മൊത്തത്തിൽ പറഞ്ഞാൽ കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഒരു കോംപാക്റ്റ് എസ്‌യുവിയാണ് ടാറ്റ നെക്‌സോൺ.

5-സ്റ്റാർ ക്രാഷ് ടെസ്റ്റിൽ ഉയർന്ന സ്കോർ നേടിയിട്ടുള്ളതിനാൽ ടാറ്റാ നെക്‌സണിൻ്റെ സുരക്ഷയുടെ കാര്യത്തിൽ ആർക്കും സംശയമില്ല. 6 എയർബാഗുകൾ, ABS + EBD, ESC പോലുള്ള സുരക്ഷാ സംവിധാനങ്ങൾ, ഹിൽഹോൾഡ് അസിസ്റ്റ്, റിവേഴ്‌സ് ക്യാമറയും, സെൻസറുകളും കുട്ടികളുടെ സുരക്ഷക്കായി ISOFIX ചൈൽഡ് സീറ്റ് മൗണ്ട് എന്നിവയെല്ലാം തന്നെ നെക്‌സണും വാഗ്ദാനം ചെയ്യുന്നുണ്ട്.

വിലയുടെ കാര്യത്തിൽ രണ്ട് എസ്‌യുവികളും ഏകദേശം ഒരേ ത്രാസ്സിലാണ് നിൽക്കുന്നത്. ഹ്യുണ്ടായി വെന്യൂവിൻ്റെ എക്സ്-ഷോറൂം വില വരുന്നത് ഏകദേശം 7.90 ലക്ഷം രൂപ മുതലാണ്. അതേസമയം ടാറ്റ നെക്‌സണിൻ്റെ എക്സ്-ഷോറൂം വില 7.32 ലക്ഷം രൂപ മുതലുമാണ്. ഇരുവരും ഒരേ സവിശേഷതകളും ഇന്ധനക്ഷമതയും കുറഞ്ഞ വിലയും ഒരുപ്പോലെ വാഗ്ദാനം ചെയ്യുന്നതിനാൽ രണ്ട് മോഡലുകളും വാങ്ങാൻ സാധിക്കുന്ന മികച്ച ഓപ്ഷനുകളാണ്.

More from DriveSpark

Article Published On: Friday, November 7, 2025, 9:30 [IST]
English summary
You need to know about the new hyundai venue vs tata nexon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X