റെനോ ട്വിംഗോ ഇ-ടെക് എത്തി! കാണാന്‍ ചെറുതാണെങ്കിലും സൗകര്യങ്ങളില്‍ ആള് വലിയവനാ

ലോകത്തിലെ വന്‍കിട വാഹനനിര്‍മാതാക്കളില്‍ പേരുകേട്ടവരാണ് ഫ്രാന്‍സില്‍ നിന്നുള്ള റെനോ. കുറഞ്ഞ വിലയില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന കാറുകള്‍ നല്‍കി ഇന്ന് സാധാരണക്കാരന്റെ കാറെന്ന സ്വപ്നം സഫലമാക്കുന്നവരാണിവര്‍. സമീപ വര്‍ഷങ്ങളില്‍ ഇലക്ട്രിക് മൊബിലിയില്‍ ആധിപത്യം നേടാനുള്ള തത്രപ്പാടിലായിരുന്നു കമ്പനി. ഇതിന്റെ ഭാഗമായി റെനോ തങ്ങളുടെ ഹാച്ച്ബാക്കുകളില്‍ ഒന്നായ ട്വിംഗോയുടെ ഇലക്ട്രിക്ക് പതിപ്പ് ഫ്രാന്‍സില്‍ പുറത്തിറക്കി. 1990-കളുടെ തുടക്കത്തില്‍ മികച്ച പാക്കേജിംഗ്, കിടിലന്‍ സ്‌റ്റൈലിംഗ് എന്നിവയമായി പുറത്തിറങ്ങിയ ട്വിംഗോ യൂറോപ്പിലെ മിന്നും താരമായിരുന്നു. പുതിയ കുഞ്ഞന്‍ ട്വിംഗോ ഇ-ടെക്കിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കാം.

പഴയ മോഡലിന്റെ ചാരുതയും ആധുനിക ഇലക്ട്രിക് ഡിസൈനും ഇണച്ചേര്‍ന്ന ഒരു മനോഹരമായ രൂപകല്‍പ്പനയാണ് പുത്തല്‍ ട്വിംഗോ ഇ-ടെക്കിനുള്ളത്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍ക്ക് ചുറ്റുമുള്ള പ്രകാശ വലയങ്ങള്‍ കാറിന് ഒരു സ്‌മൈലിംഗ് ഫേസ് നല്‍ക്കുന്നു. ചെറിയ ബോണറ്റ്, ലോവര്‍ ഓവര്‍ഹാംഗുകള്‍, ഉയരമുള്ള റൂഫ്ലൈന്‍ എന്നിവയോടൊപ്പം മിനുസമാര്‍ന്ന ബോഡി പാനലുകള്‍, 3D-ടെക്‌സ്ചര്‍ ചെയ്ത ബമ്പറുകള്‍, പനോരമിക് ഗ്ലാസ് റൂഫ് എന്നിവ കാറിന് ഒരു പ്രീമിയം ടച്ച് നല്‍കാന്‍ സഹായിക്കുന്നുണ്ട്.

Renault Twingo E-Tech

കാറിന്റെ ഡാഷ്‌ബോര്‍ഡ് ഭാഗത്ത് റെനോ ഒരു ഫ്‌ലോട്ടിംഗ് സിലിണ്ടര്‍ ആകൃതിയിലുള്ള ഡിസൈന്‍ അവതരിപ്പിച്ചിരിക്കുന്നുണ്ട്. മധ്യഭാഗത്ത് വലിയ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കിയിരിക്കുന്നു. ഡാഷ്ബോര്‍ഡിലും ഡോറുകളിലും സീറ്റുകളിലും തിളങ്ങുന്ന ആക്സന്റുകളുടെ ഉപയോഗം ക്യാബിന് ഒരു ഊര്‍ജ്ജസ്വലമായ അനുഭവം ഉളവാക്കുന്നുണ്ട്.

ബ്രാന്‍ഡിന്റെ ആംപ്ആര്‍ (AmpR) സ്‌മോള്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഏറ്റവും പുതിയ ട്വിംഗോ ഇ-ടെക്കിന്റെ പവര്‍ട്രെയിനില്‍ 27.5 കിലോവാട്ട്‌സ് ലിഥിയം-അയണ്‍ (LFP) ബാറ്ററി പായ്ക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 60 kW പവറും 175 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഫ്രണ്ട്-മൗണ്ടഡ് സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്. ഏകദേശം 12.1 സെക്കന്‍ഡിനുള്ളില്‍ 0-100kmph വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഇവിയുടെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 130 കിലോമീറ്ററാണ്.

മാത്രവുമല്ല ഇവി പരമാവധി 163 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 30 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 50 kW DC ഫാസ്റ്റ് ചാര്‍ജറും ഒപ്പം V2L, V2G ഫംഗ്ഷനുകളെ പിന്തുണയ്ക്കുന്ന 11 kW AC ബൈ-ഡയറക്ഷണല്‍ സിസ്റ്റവും ഇതിലുണ്ട്.

റെനോ ട്വിംഗോ ഇ-ടെക്കിന്റെ രൂപകല്‍പ്പനയില്‍ ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ടത് അതിന്റെ സുരക്ഷാസംവിധാനങ്ങളെയാണ്. ആറ് എയര്‍ബാഗുകളോടൊപ്പം മുന്നിലും പിന്നിലും ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB), ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ഒരു ഒക്യുപന്റ് സേഫ് എക്‌സിറ്റ് അലേര്‍ട്ട് സിസ്റ്റം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഉയര്‍ന്ന വേരിയന്റുകളില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളിനൊപ്പം ഹാന്‍ഡ്സ്-ഫ്രീ പാര്‍ക്കിംഗ് അസിസ്റ്റ്, 12 അഡ്വാന്‍സ്ഡ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയുണ്ട്. മാത്രവുമല്ല തീപിടുത്തമുണ്ടായാല്‍ ബാറ്ററി സുരക്ഷിതമാക്കാന്‍ ഫയര്‍മാന്‍ ആക്സസ് സിസ്റ്റം, വേഗത്തില്‍ ആക്സസ് നല്‍കുന്ന ക്യുആര്‍സ്‌ക്യൂ സിസ്റ്റം എന്നിവയും ട്വിംഗോ ഇ-ടെക്കില്‍ ലഭ്യമാണ്.

മൊത്തത്തില്‍ പറഞ്ഞാല്‍ ആള് ചെറുതാണെങ്കിലും രൂപകല്‍പ്പനയിലും സ്മാര്‍ട്ട് പ്രൊട്ടക്ഷന്‍ സിസ്റ്റങ്ങളിലും ട്വിംഗോ ഇ-ടെക് വലിയവന്‍ തന്നെയാണ്. ക്വിഡിലൂടെയും ഡസ്റ്ററിലൂടെയുമെല്ലാം വാഹനപ്രേമികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച റെനോ, പുതിയ ഇ-ടെക് മോഡല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമോ എന്ന ചോദ്യം ഇതിനോടകംതന്നെ ഉയര്‍ന്നിരുന്നു. ഇതുവരെ സാധ്യതകള്‍ ഒന്നുംതന്നെ തെളിയുന്നില്ലെങ്കിലും ആഗോളതലത്തിലെ ലോഞ്ചിന് ശേഷം ഇന്ത്യയെയും റെനോ പരിഗണിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, November 8, 2025, 19:33 [IST]
English summary
You need to know about the new renault twingo e tech
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X