ടാറ്റ സിയറ Vs കിയ സെൽറ്റോസ്; മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ മിടുക്കൻ ആരെന്ന് അറിയേണ്ടേ
ഇന്ത്യൻ മിഡ്-സൈസ് എസ്‌യുവി ലോകം ഒരിടവേളക്കുശേഷം വീണ്ടും ആവേശകരമായ കുതിച്ചുച്ചാട്ടത്തിന് ഒരുങ്ങുകയാണ്. പഴയ ഐക്കോണിക് മോഡലിൽ നിന്നും പുനർജന്മമ്മെടുത്ത് വരുന്ന ടാറ്റ സിയറ റോഡിൽ സ്റ്റൈലും, സാങ്കേതികവിദ്യയും, പ്രകടനവും, കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുകയാണ്. വർഷങ്ങളായി ഉപഭോക്താക്കളുടെ വിശ്വാസ്യതയും സ്നേഹവും കാത്തുസൂക്ഷിക്കുന്ന സെൽറ്റോസിന് സിയറയുടെ വരവ് ഒരു വലിയ തിരിച്ചടി തന്നെയായിരിക്കും. രണ്ട് മോഡലുകൾക്കും വ്യത്യസ്ത രീതിയിൽ ആളുകളെ ആകർഷിക്കാൻ കഴിവുണ്ടെന്നതിൽ സംശയൊന്നും വേണ്ട. അതിനാൽ സിയറയും സെൽറ്റോസും സ്റ്റൈലിലും, ഇൻ്റീരിയറിലും, ഇന്ധനക്ഷമതയിലും എങ്ങനെയെല്ലാം വേർത്തിരിഞ്ഞു നിൽക്കുന്നുവെന്ന് ഈ ലേഖനത്തിലൂടെ അറിഞ്ഞാലോ.
ടാറ്റ സിയറ തിരിച്ചുവരവിൽ ഒരു നൊസ്റ്റാൾജിയയുടെയും ഭാവിപരമായ ടെക്നോളജിയുടെയും അത്ഭുതകരമായ സംയോജനമായാണ് പ്രതിഫലിപ്പിക്കപ്പെടുന്നത്. ഏറ്റവും ആദ്യം എടുത്തുപറയേണ്ടത് എസ്‌യുവിയുടെ ബോക്സി രൂപഭംഗിയെക്കുറിച്ചാണ്. കൂടാതെ തീവ്രവും ബോള്ഡുമായ ലുക്ക് നൽകുന്ന സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി ഡിആർഎൽ ബാറും ഉണ്ട്. മാത്രവുമല്ല പഴയ സിയറയുടെ ആൽഫിൻ-സ്റ്റൈൽ വിൻ്റോകൾ സ്മാർട്ടായി പുനർജ്ജീവിപ്പിച്ചിരിക്കുന്നു. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ബ്ലാക്ക് ക്ലാഡിംഗ് എന്നിവയോടൊപ്പം റൂഫ് ഒരു ഫ്ലോട്ടിംഗ് ഇഫക്റ്റ് നൽകുന്ന വിധത്തിൽ ഡിസൈൻ ചെയ്തിട്ടുണ്ട്.

സിയറയുടെ ക്യാബിനിൽ പ്രവേശിക്കുമ്പോൾ തന്നെ ഒരു ഫ്യൂച്ചറിസ്റ്റിക്, പ്രീമിയം അനുഭവം തോന്നിപ്പിക്കും. ഏറ്റവും ശ്രദ്ധേയമായ പ്രത്യേകതയാണ് ട്രിപ്പിൾ സ്ക്രീൻ സെറ്റപ്പ്. ഒപ്പം ഡ്രൈവർക്ക് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മിഡിൽ ഇൻഫോടെയിൻമെന്റ് സ്ക്രീൻ എല്ലാം ഒറ്റ ഗ്ലാസ് പാനലായി ചേർന്നു ഒരു സ്മൂത്ത് ലുക്കും ടെക്‑സ്മാർട്ട് അനുഭവവും നൽകുന്നു. ഇന്റീരിയർ ഡ്യൂൾ‑ടോൺ നിറങ്ങൾ, സോഫ്റ്റ് മെറ്റീരിയൽസ്, മെറ്റാലിക് ആക്‌സന്റുകൾ എന്നിവ എസ്‌യുവിയുടെ ക്യാബിന് മോഡേൺ ലുക്ക് നൽകാൻ സഹായിക്കുന്നുണ്ട്.
സിയറ ഡിസൈൻ പോലെ തന്നെ പ്രകടന കാര്യങ്ങളിലും മുൻനിരയിലാണ്. അതിൽ പ്രധാനമാണ് 1.5-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ. ഇത് ഏകദേശം 170 bhp പവറും 280 Nm ടോർക്കും നൽകുന്നു. 1.5-ലിറ്റർ നാചുറലി ആസ്പിരേറ്റഡ് പെട്രോൾ ഓപ്ഷൻ കുറഞ്ഞ വിലയിലും മികച്ച ഇന്ധനക്ഷമതയും നൽകാൻ ഉദ്ദേശിച്ചിട്ടുണ്ട്. 120 bhp പവർ, 140 Nm ടോർക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം 1.5-ലിറ്റർ ഡീസൽ വേർഷനിൽ ഏകദേശം 118 bhp പവറും 260 Nm ടോർക്കും നൽകാനാണ് സാധ്യത. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാന്വൽ, 6-സ്പീഡ് AT / DCT ഓപ്ഷനുകൾ ലഭ്യമാകും. ഇത് ഡ്രൈവിംഗ് കൂടുതൽ സുഖപ്രദവും സ്മാർട്ടുമാക്കും. മൈലേജിന്റെ കാര്യത്തിൽ പെട്രോൾ വേർഷൻ ഏകദേശം 15-17 കിലോമീറ്റർ വരെയും, ഡീസൽ വേർഷൻ 18-20 കിലോമീറ്റർ വരെയും നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മിഡ്‑സൈസ് എസ്‌യുവി സെഗ്മെന്റിൽ കിയ സെൽറ്റോസ് എക്കാലത്തും ശ്രദ്ധ പിടിച്ചുപറ്റിയ ഒരു മോഡലാണ്. മുൻവശത്തെ ടൈഗർ നോസ് ഗ്രില്ല് ഒരു ബോൾഡ് ഫേസ് നൽകുകയും, അതിനു ചുറ്റും ഡബിൾ എൽഇഡി ഡിആർഎൽ പാറ്റേൺ ചേർത്ത് റോഡിൽ നിമിഷത്തിനുള്ളിൽ തന്നെ കണ്ണിൽ പടരുന്ന ഒരു മുഖം സൃഷ്ടിച്ചിക്കുന്നുണ്ട്. കൂടാതെ മസ്കുലാർ ബോഡിലൈൻസ്, ഡ്യുവൽ‑ടോൺ ആലോയ് വീലുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ചേർന്ന് ഒരു ശക്തവും ആകർഷകവുമായ പ്രൊഫൈൽ പകരുന്നു.

കിയ സെൽറ്റോസ് ക്യാബിൻ ഒരു ആധുനികവും പ്രീമിയം അനുഭവവും നൽകുന്നതാണ്. ഹെഡ് റൂം, ലെഗ് റൂം എന്നിവയോടൊപ്പം ഡാഷ്ബോർഡ് ഹൊറിസോണ്ടൽ ലേയ്ഔട്ടിൽ രൂപകൽപ്പന ചെയ്‌തിട്ടുള്ളതിനാൽ ക്യാബിൻ വളരെ വിശാലമാണ്. കൂടാതെ ഡ്യുവൽ-ടോൺ ഇന്റീരിയർ, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഉണ്ട്. സ്റ്റീയറിംഗ് വീൽ മൾട്ടി-ഫംഗ്ഷണൽ ആയിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് അതിനാൽ ഡ്രൈവിംഗ് കൂടുതൽ സുഗമമാക്കുന്നു.
സെൽറ്റോസിൻ്റെ 1.5 ലിറ്റർ നാചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ ഏകദേശം 115 bhp പവറും 144 Nm ടോർക്ക് കൈവരിക്കുന്നു. കൂടുതൽ പവർ ആവശ്യമുള്ളവർക്ക് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭ്യമാണ്. ഇത് ഏകദേശം 158 bhp പവറും 253 Nm ടോർക്കും നൽകുന്നുണ്ട്. ഡീസൽ ഓപ്ഷനിൽ 1.5 ലിറ്റർ CRDi എഞ്ചിൻ 116 bhp പവറും 250 Nm ടോർക്കുമാണ് ഉൽപ്പാദിപ്പിക്കുന്നത്.


Click it and Unblock the Notifications








