മാരുതി സുസുക്കി വിക്ടോറിസ് vs ടാറ്റ സിയറ: ടെക്കും ഫീച്ചേഴ്സും കൊണ്ടുള്ള ഏറ്റുമുട്ടലിൽ വിജയി ആരാകും
നിലവിലെ ഇന്ത്യൻ വാഹന വിപണിയിൽ ഓരോ മാസവും ഫീച്ചറുകളും അപ്‌ഡേറ്റുകളുമായി പുതിയ മോഡലുകൾ പ്രത്യക്ഷപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് ബുദ്ധിപൂർവ്വം ഒരു കാർ തിരെഞ്ഞെടുക്കുക എന്നത് പഴയകാലത്തേതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ ഒരു എസ്‌യുവി വാങ്ങുന്നത് ഒരു വാഹനം വാങ്ങുക എന്നതിലുപരി അത് ഫാമിലിക്ക് യോജിക്കുമോ, പരിപാലിക്കാൻ എളുപ്പമാണോ, ഒപ്പം മോഡേൺ ടെക്നോളജിയും സേഫ്റ്റിയും കരുത്തുറ്റതാണോ എന്നതെല്ലാം ആളുകൾ ഗൗരവമായി നോക്കുന്ന കാര്യങ്ങളാണ്. ഇങ്ങനെയുള്ള വിഷമഘട്ടത്തിൽ രണ്ട് പേരുകളാണ് മനസിലേക്ക് വരിക.മാരുതി സുസുക്കി വിക്ടോറിസും ടാറ്റ സിയറയും.
മാരുതി തൻ്റെ എസ്‌യുവി ലൈനപ്പിൽ കൊണ്ടുവന്ന ഏറ്റവും മോഡേണും ഉപഭോക്താക്കൾക്ക് വളരെ ലഴിതമായി കൂടെ കൂട്ടാൻ സാധിക്കുന്ന മോഡലാണ് വിക്ടോറിസ്. കാറിൻ്റെ പ്രധാന ആകർഷണം അതിന്റെ സ്ട്രോംഗ് ഹൈബ്രിഡ് ടെക്നോളജി തന്നെയാണ്. ഈ സിസ്റ്റം കാറിനെ കൂടുതലായും ഇലക്ട്രിക് മോട്ടോറിൽ തന്നെ ഓടിക്കാൻ അനുവധിക്കുന്നതിനാൽ പെട്രോൾ അധികം വേണ്ടിവരില്ല. അതുകൊണ്ട് തന്നെ മൈലേജ് വളരെ കൂടുതലായിരിക്കും. പ്രത്യേകിച്ച് ദൈനംദിന യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും വിക്ടോറിസ് വളരെ അനുയോജ്യമാണ്.

ഡിസൈനിൻ്റെ കാര്യത്തിൽ വിക്ടോറിസ് ഒരു സിറ്റി എസ്‌യുവി എന്ന ആശയം വളരെ സ്റ്റൈലിഷായി അവതരിപ്പിക്കുന്നുണ്ട്. പുറത്തുനിന്നു നോക്കുമ്പോൾ തിളക്കമുള്ള ക്യാരക്ടർ ലൈനുകളും, മനോഹരമായ എൽഇഡി ലൈറ്റുകളും, കരുത്തോടെയുള്ള മുൻ ഗ്രില്ലും എല്ലാം ചേർന്ന് വിക്ടോറിസിനെ സിറ്റി റോഡുകളിൽ റോഡ് പ്രസൻസ് വർധിപ്പിക്കുന്ന ഒരു സുന്ദരവും ആധുനികവുമായ രൂപഭാവം നൽകുന്നുണ്ട്.
അതിലും ആകർഷകമാണ് ഇൻ്റീരിയറിലേക്ക് കയറിയാൽ, വലിയ ടച്ച്സ്ക്രീൻ സംവിധാനം, പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, കാറിന്റെ ഉൾവശം പ്രകാശമുള്ളതാക്കുന്ന പനോരമിക് സൺറൂഫ്, വൈറലസ് ചാർജിംഗ്, ഹെഡ്-അപ്പ് ഡിസ്പ്ലെ എന്നിവയെല്ലാം അകത്തെ ലോകം ഒരു പ്രീമിയം സുഖകരവും ഉപയോക്തൃ സൗഹൃദവുമാക്കുന്നു. മാത്രവുമല്ല ഇരിപ്പിടങ്ങളുടെ ഗുണനിലവാരവും വളരെയധികം മെച്ചപ്പട്ടതാണ്. 1.5-ലിറ്റർ പെട്രോൾ എഞ്ചിനാണ് വിക്ടോറിസിൻ്റെ ഹൃദയം. ഇത് ദൈനംദിന ഉപയോഗത്തിന് മതിയാകുന്ന പവർ ഡെലിവറി നൽകുന്നുണ്ട്.

ഏകദേശം 103 bhp പവറും 139 Nm ടോർക്കും നൽകുന്ന ഈ എഞ്ചിൻ മാനുവൽ ഗിയർബോക്സിലും ഓട്ടോമാറ്റിക് വകഭേദത്തിലും 21 കിലോമീറ്റർ വരെ മൈലേജ് നൽകുന്നുണ്ട്. 1.5-ലിറ്റർ ഹൈബ്രിഡ് എഞ്ചിനാണെങ്കിൽ 90 bhp പവറും 122 Nm ടോർക്കും നൽകുന്നു. ഒപ്പം മൈലേജ് 28 കിലോമീറ്ററിലധികം കൈവരിക്കുന്നുണ്ട്. അതേസമയം സിഎൻജി മോഡൽ 87 bhp, 121 Nm എന്നിവയോടൊപ്പം 27 കിലോമീറ്റർ മൈലേജ് നൽകുന്നു.
പുതിയ തലമുറ ടാറ്റ സിയറ ഇന്ത്യൻ എസ്‌യുവി ലോകം ഏറ്റവും പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ്. ഒരുകാലത്ത് റോഡുകളിൽ ഐക്കോണിക് സ്വഭാവം പുലർത്തിയിരുന്ന പഴയ സിറയയുടെ കൂടുതൽ ആധുനികമായ രൂപവും ടെക്കുമായി ചേർത്ത് വീണ്ടും ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരുന്നത്. പുറമേനിന്ന് നോക്കുമ്പോൾ കാറിന് പുത്തൻ ഫ്യൂച്ചറിസ്റ്റിക് ലുക്ക് ലഭിച്ചിട്ടുണ്ട്. കണക്റ്റഡ് എൽഇഡി ലൈറ്റിംഗ്, 19-ഇഞ്ച് അലോയ് വീലുകൾ, സൈഡ് വിൻ്റോസ് എന്നിവയെല്ലാം ചേർന്ന് ബോൾഡായ റോഡ് പ്രെസൻസ് നൽകുന്നു.

അകത്ത് ഡ്രൈവർ ഡിസ്‌പ്ലേ, വലിയ ടച്ച്‌സ്‌ക്രീൻ, മൂന്ന്-സ്ക്രീൻ ലേഔട്ടും എന്നിയുണ്ട്. കൂടാതെ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, മെച്ചപ്പെട്ട സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, വൈറലസ് ചാർജിംഗ്, സ്പീക്കർ ഓഡിയോ തുടങ്ങി ഒരു പ്രീമിയം എസ്‌യുവിയിൽ പ്രതീക്ഷിക്കുന്ന എല്ലാം സിയറയിൽ ലഭ്യമാകുന്നുവെന്നതാണ് കൂടുതൽ ആകർഷകമായ കാര്യം.
പെർഫോമൻസിൻ്റെ കാര്യത്തിൽ 1.5-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഏകദേശം 170 bhp പവറും 280 Nm ടോർക്കും നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കൂടാതെ മാനുവൽ, ഓട്ടോമാറ്റിക് എന്നിവയുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളും ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു. ചുരുക്കത്തിൽ സിയറയിൽ കൂടുതൽ ആഡംബരമായ ഇന്റീരിയറും ശക്തിയുള്ള പ്രകടനവുമാണ് മുഖ്യ ആകർഷണം. അതേസമയം വിക്ടോറിസ് കൂടുതൽ മൈലേജും ലളിതമായ ഉപയോഗസൗകര്യവും കുടുംബങ്ങൾക്ക് അനുയോജ്യമായ സവിശേഷതകളും നൽകുന്നു.


Click it and Unblock the Notifications








