ഇനി വിപണി ഭരിക്കാൻ പോകുന്നത് എംപിവികളോ! വരാനിരിക്കുന്ന കിടിലൻ 7 സീറ്റർ മോഡലുകളെ പരിചയപ്പെടാം

ഒരുക്കാലത്ത് ഹാച്ച്ബാക്കുകളും കോംപാക്റ്റ് എസ്‌യുവികളും വാങ്ങാൻ ഷോറൂമിലെത്തിയവർ ഇന്ന് എംപിവികളുടെ പിന്നാലെയാണ്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം കൂടുന്നതും, കൂടുതൽ വിശാലമായ യാത്ര അനുഭവം ആസ്വദിക്കുന്നതിനും വേണ്ടിയാണ് എല്ലാവരും ഇപ്പോൾ 7 സീറ്ററുകൾ തിരെഞ്ഞെടുക്കുന്നത്. കാലക്രമേണ എംപിവി ഇല്ലാത്ത ഒരു വീടുപ്പോലുമില്ല എന്ന രീതിയിലാകാനുള്ള സാധ്യതയും കാണുന്നുണ്ട്. ഈ അവസരം മുതലെടുത്ത് ഇന്ത്യയിലെ ചില കമ്പനികൾ അവരുടെ എംപിവി സെഗ്മെൻ്റ് ഒന്ന് പുഷ്ടിപ്പെടുത്താൻ ഒരുങ്ങുകയാണ്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നിരത്തിലിറങ്ങാൻ പോകുന്ന ഏതാനും 7 സീറ്ററുകളെ ഈ ലേഖനത്തിലൂടെ പരിചയപ്പെട്ടാലോ.

നിസ്സാൻ കോംപാക്റ്റ് എംപിവി: റെനോ ട്രൈബറിന്റെ CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വരാനിരിക്കുന്ന പുതിയ മോഡൽ. ഇതിന് കരുത്ത് പകരുന്നത് 72 bhp പരമാവധി പവറും 96 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും. ഇത് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. പിന്നീട് സിഎൻജി അല്ലെങ്കിൽ ഹൈബ്രിഡ് ഓപ്ഷനുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്.

6 Upcoming MPVs

മാരുതി സുസുക്കി YMC: ഇന്ത്യയിലെ മൂന്ന്-വരി ഇവി സെഗ്‌മെന്റിലേക്കുള്ള ബ്രാൻഡിന്റെ ശക്തമായ പ്രവേശനത്തെ അടയാളപ്പെടുത്തുന്ന ഇലക്ട്രിക് എംപിവിയാണിത്. 40 kWh ഉം 60 kWh ഉം ഉള്ള രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാവും YMC വരുന്നത്. അങ്ങനെയെങ്കിൽ ഈ പായ്ക്ക് ഒറ്റ ചാർജിൽ 500-550 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്തേക്കും. ഒപ്പം മികച്ച പ്രകടനം, സുഗമമായ ഡ്രൈവിംഗ് അനുഭവം, അത്യാധുനിക കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവയും YMC -യിൽ ലഭിക്കും.

ടൊയോട്ട ഡെറിവേറ്റീവ്: മാരുതി സുസുക്കി YMCയുമായി സഹകരിച്ചാണ് ടൊയോട്ടയുടെ വരാനിരിക്കുന്ന ഡെറിവേറ്റീവ് എംപിവി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. 2026 ഓടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡൽ മികച്ച കാര്യക്ഷമതയ്ക്കും പ്രകടനത്തിനുമായി ടൊയോട്ടയുടെ അഡ്വാൻസ്ഡ് ഹൈബ്രിഡ് അല്ലെങ്കിൽ ഓൾ-ഇലക്ട്രിക് പവർട്രെയിൻ സാങ്കേതികവിദ്യയായിരിക്കും ഉപയോഗിക്കുന്നത്. അത് കൂടാതെ വിശാലമായ ക്യാബിനും, നൂതന സുരക്ഷാ സവിശേഷതകളും ഉൾപ്പെടും.

6 Upcoming MPVs

മാരുതി സുസുക്കി കോംപാക്റ്റ് എംപിവി: സുസുക്കി സ്‌പെയ്‌സിയയുടെ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ പുതിയ എൻട്രി ലെവൽ 7 സീറ്റർ. ബോക്‌സി ആകൃതിയും 4 മീറ്ററിൽ താഴെ നീളവും ആയിരിക്കും ഇതിനുണ്ടാവുക. മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുള്ള പുതിയ 1.2 ലിറ്റർ ഇസഡ്-സീരീസ് പെട്രോൾ എഞ്ചിൻ എംപിവിക്ക് കരുത്ത് പകർന്നേക്കും. പിന്നീട് ഒരു സിഎൻജി വേരിയന്റ് വന്നേക്കാൻ സാധ്യതയുണ്ട്.

ഹ്യുണ്ടായി എംപിവി: ബ്രാൻഡിൻ്റെ ഇന്ത്യൻ നിരയിലെ ഒരു പ്രധാന കൂട്ടിച്ചേർക്കലായിരിക്കും വരാനിരിക്കുന്ന ഹ്യുണ്ടായി എംപിവി. പെട്രോൾ, ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. പ്രീമിയം ഇന്റീരിയർ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകൾ, മികച്ച സുരക്ഷാ സവിശേഷതകൾ എന്നിവ എംപിവിയിൽ ഉൾപ്പെടും. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ടൊയോട്ട ഇന്നോവ ഹൈക്രോസ്, കിയ കാർണിവൽ തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും ഇത് മത്സരിക്കുക.

6 Upcoming MPVs

സിട്രോൺ ഇ-സ്‌പെയ്‌സ്‌ടൂറർ: ഫ്രഞ്ച് ഡിസൈൻ വൈഭവവും നൂതന ഇലക്ട്രിക് മൊബിലിറ്റിയും സംയോജിപ്പിച്ചുക്കൊണ്ട് വിപണിയിലേക്ക് ധീരമായ പ്രവേശനം നടത്താൻ ഒരുങ്ങുകയാണ് സിട്രോൺ ഇ-സ്‌പെയ്‌സ്‌ടൂറർ. ആഗോളതലത്തിൽ ഇ-സ്‌പേസ്‌ടൂറർ 49 kWh, 75 kWh ബാറ്ററി പായ്ക്കുകളിൽ ലഭ്യമാണ്. ഇത് 348 കിലോമീറ്റർ (WLTP) വരെ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതിൽ വിശാലവും വൈവിധ്യമാർന്നതുമായ ക്യാബിൻ ലേഔട്ട് ഉണ്ടായേക്കും. മികച്ച ഡിസൈനിനും ഇൻ്റീരിയറിനുമൊപ്പം ഡാഷ്‌ബോർഡിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Tuesday, November 11, 2025, 8:00 [IST]
English summary
You need to know about the upcoming seven seaters in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X