വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്കുള്ള വൈദ്യുത വിസ്മയം! വിൻഫാസ്റ്റ് ലിമോ ഗ്രീൻ 7S ഉടൻ എത്തും

ചുരുങ്ങിയ കാലയളവിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഒരു വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് വിൻഫാസ്റ്റ്. വിപണിയിലെ മറ്റ് മുൻന്നിര ബ്രാൻഡുകൾക്കിടയിൽ തൻ്റേതായ ഒരു സ്ഥാനം വളർത്തിയെടുക്കുക എന്നത് ഇവരെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. ഒരു പ്രമുഖ ആഗോള ഇവി ബ്രാൻഡാകുക എന്ന ലക്ഷ്യത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, ഇപ്പോൾ ഇന്ത്യയിലും ചുവടുവെച്ചിരുന്നു കമ്പനി. വളരെ വേഗത്തിൽ ഈ വിപണികളിൽ കത്തിക്കയറാനും ആളുകളുടെ ഗുഡ്ബുക്കിൽ ഇടംനേടാനും വിൻഫാസ്റ്റിന് സാധിച്ചു. VF6, VF7 എന്നീ മോഡലുകൾക്ക് ശേഷം മൂന്നാമത്തെ ഇവി ഇന്ത്യക്കാർക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ് ഇപ്പോൾ.

ഇതിൻ്റെ ഭാഗമായി വിൻഫാസ്റ്റിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് 7-സീറ്റർ എംപിവി ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തിയിരിക്കുകയാണ്. 2026 ഓടെ ഔദ്യോഗികമായി പുറത്തിറങ്ങാൻ പോകുന്ന ലിമോ ഗ്രീൻ 7S എന്ന മൾട്ടി പർപ്പസ് വാഹനത്തെ കുറിച്ച് പറയുകയാണെങ്കിൽ ആകർഷണ ഭംഗിയിൽ ഒട്ടും കുറവുവരുത്താതെയാണ് ഈ പുതിയ എംപിവി നിർമ്മിച്ചിരിക്കുന്നത്.

VinFast Limo Green 7s Electric MPV

സിഗ്നേച്ചർ V-ആകൃതിയിലുള്ള LED ലൈറ്റ് ബാർ വണ്ടിയുടെ മുൻവശത്ത് നൽകിയിട്ടുണ്ട്. ഫ്രണ്ട് ബമ്പറിൽ ലംബമായി അടുക്കിയിരിക്കുന്ന മനോഹരമായ ഹെഡ്‌ലാമ്പുകളും ഉണ്ട്. സൈഡ് പ്രൊഫൈലിൽ 2,840 mm നീളമുള്ള വീൽബേസും വലിയ വിൻഡോകളുമാണുള്ളത്. വീൽ ആർച്ചുകൾക്കും ലോവർ ബോഡിക്കും ചുറ്റുമുള്ള കറുത്ത ക്ലാഡിംഗ് എംപിവിക്ക് ഒരു കരുത്തുറ്റ എസ്‌യുവി രൂപം നൽകുന്നു.

പിൻഭാഗത്ത് ഒരു ഫുൾ-വീൽഡ് LED ടെയിൽ-ലൈറ്റ് സ്ട്രിപ്പും ലഗേജ് ആക്‌സസ്സിനായി ഒരു വലിയ ടെയിൽഗേറ്റും ഉൾപ്പെടുന്നുണ്ട്. ഫ്ലോട്ടിംഗ് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡാഷ്‌ബോർഡ് എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റുകൾ. ലെതറെറ്റ് അപ്ഹോൾസ്റ്ററി, മെറ്റാലിക് ആക്‌സന്റുകൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ ഇന്റീരിയറിന് ഒരു പ്രീമിയം ടച്ച് നൽകാൻ സഹായിക്കും.

VinFast Limo Green 7s

60.1 kWh ബാറ്ററി പായ്ക്കാണ് ലിമോ ഗ്രീനിൽ വരാൻ പോകുന്നത്. ഇത് ഏകദേശം 201 bhp കരുത്തും 280 Nm ടോർക്കും നൽകുന്നു. 450 കിലോമീറ്റർ വരെ NEDC സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് വിൻഫാസ്റ്റ് പറയുന്നത്. എന്നിരുന്നാലും ഡ്രൈവിംഗ് സാഹചര്യങ്ങളെ ആശ്രയിച്ച് 320-350 കിലോമീറ്ററിനടത്ത് റേഞ്ചായിരിക്കും ലഭിക്കുക. കൂടാതെ DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനം മുതൽ 70 ശതമാനം വരെ റീചാർജ് ചെയ്യാനുമാവും.

സുരക്ഷയ്ക്ക് പ്രാധാന്യം നൽകി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് വരാനിരിക്കുന്ന വിൻഫാസ്റ്റ് ലിമോ ഗ്രീൻ 7S ഇലക്ട്രിക്. ഡ്രൈവർ, പാസഞ്ചർ ഫ്രണ്ട് എയർബാഗുകൾ, സൈഡ് യൂണിറ്റുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം എയർബാഗുകൾ എംപിവിയിൽ സജ്ജീകരിച്ചേക്കും. കൂടാതെ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) തുടങ്ങിയ കോർ ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങളും ഇവിക്ക് അകമ്പടിയേകും.

കയറ്റങ്ങളിലും ട്രാഫിക്കിലുമെല്ലാം കൂടുതൽ സൗകര്യം നൽകുന്നതിനായി ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും ഇതിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ വ്യൂ ക്യാമറ, ഒരുപക്ഷേ 360-ഡിഗ്രി ക്യാമറ സിസ്റ്റം തുടങ്ങിയ പാർക്കിംഗ് സഹായ സവിശേഷതകളും ഈ വലിയ 7-സീറ്റർ വാഹനം നൽകിയേക്കും.

വൈദ്യുത അപകടങ്ങൾ തടയുന്നതിനായി മൾട്ടി-ലെയർ തെർമൽ പ്രൊട്ടക്ഷൻ, ക്രാഷ് ഐസൊലേഷൻ, ഓട്ടോമാറ്റിക് പവർ കട്ട്-ഓഫ് എന്നിവയും ഇവിയുടെ ബാറ്ററി പായ്ക്കിൽ ഉണ്ടാകും. ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, അല്ലെങ്കിൽ ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ തുടങ്ങിയ ADAS സവിശേഷതകളുടെ സാന്നിധ്യം ഇന്ത്യയിൽ ടെസ്റ്റ് ചെയ്ത വാഹനത്തിൽ ഇതുവരെ കാണിച്ചിട്ടില്ല.

എങ്കിലും വിൻഫാസ്റ്റിന്റെ സുരക്ഷാ അപ്‌ഗ്രേഡ് പദ്ധതികളുടെ ഭാഗമായി ഭാവിയിലെ വേരിയന്റുകളിൽ ഈ സവിശേഷതകൾ ചേർക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ ലിമോ ഗ്രീൻ 7S ഇലക്ട്രിക് എംപിവി ഇന്ത്യയുടെ വരാനിരിക്കുന്ന ഇവി നിരയിൽ ഒരു പ്രധാന നാഴികകല്ലാണ്. ആധുനിക ഡിസൈൻ, വിശാലമായ 7 സീറ്റർ ലേഔട്ട്, കാര്യക്ഷമമായ ഇലക്ട്രിക് പവർട്രെയിൻ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് മികച്ച തിരെഞ്ഞെടുപ്പായി മാറുക എന്നതാണ് ലിമോ ഗ്രീൻ 7Sൻ്റെ പ്രധാന ലക്ഷ്യം.

More from DriveSpark

Article Published On: Monday, November 10, 2025, 18:26 [IST]
English summary
You need to know about the upcoming vinfast limo green 7s electric mpv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X