പണമില്ലാത്തതിന്റെ പേരില്‍ ഷോറൂം വിടണ്ട; 15 ലക്ഷത്തില്‍ താഴെ വില വരുന്ന എസ്‌യുവികള്‍ ഉണ്ടെന്നേ…

ഒരു പുതിയ എസ്‌യുവി വാങ്ങണമെന്ന് തീരുമാനിക്കുന്ന പലരുടെയും മനസില്‍ ആദ്യം വരുന്ന ചോദ്യം കുറഞ്ഞ വിലയില്‍ ശരിക്കും നല്ല കാറുകള്‍ കിട്ടുമോ എന്നതായിരിക്കും. കൈയിലുള്ള ബജറ്റിന് അനുസരിച്ച് ഭാവിയില്‍ പ്രശ്‌നങ്ങളില്ലാത്തതും, എന്നാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് അനുയോജ്യവുമായ ഒരു കാര്‍ കണ്ടെത്തുക എന്നത് പലര്‍ക്കും വലിയ തലവേദനയുണ്ടാക്കുന്ന ഒരു കാര്യമാണ്. മാത്രവുമല്ല ഇന്‍ഷൂറന്‍സ്, പരിപാലന ചെലവുകള്‍ കൂടുന്ന സാഹര്യത്തില്‍ ഇന്ന് കുറഞ്ഞ വിലയുള്ള കാറുകള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നുണ്ട്. അതിനാല്‍ 15 ലക്ഷത്തില്‍ താഴെ വില വരുന്ന നല്ല ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ഏതാനും ചില എസ്‌യുവികളെ ഈ ലേഖനത്തിലൂടെ പരിചയപ്പെടാം.

ടാറ്റ പഞ്ച്: 5.50 ലക്ഷം മുതല്‍ 9.30 ലക്ഷം വരെ എക്‌സ്‌ഷോറൂം വില വരുന്ന ടാറ്റ പഞ്ച് ഒരു ചെറിയ എസ്‌യുവി ആയതിനാല്‍ നഗര യാത്രകള്‍ക്കും ചെറിയ കുടുംബങ്ങള്‍ക്കും അനുയോജ്യമാണ്. പെട്രോള്‍/സിഎന്‍ജി മോഡലുകള്‍ക്ക് 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ എഞ്ചിനുകളാണ് ഉള്ളത്. പെട്രോള്‍ മാനുവല്‍ മോഡല്‍ ലിറ്ററിന് 20.09 കിലോമീറ്റര്‍ മൈലേജാണ് നല്‍കുന്നത്. ഓട്ടോമാറ്റിക് മോഡല്‍ ലിറ്ററിന് 18.8 കിലോമീറ്ററും സിഎന്‍ജി മോഡല്‍ കിലോഗ്രാമിന് 26.99 കിലോമീറ്ററുമാണ് ഇന്ധനക്ഷമത നൽകുന്നത്.

SUVs Under Rs 15 Lakh

സ്‌കോഡ കൈലാക്: 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കൈലാക്കില്‍ വരുന്നത്. ഇത് ഏകദേശം 114 bhp പവര്‍ ഉല്‍പ്പാദിപ്പിക്കുകയും 178 Nm ടോര്‍ക്ക് നല്‍കുകയും ചെയ്യുന്നു. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ കോംപാക്ട് എസ്‌യുവി ലഭ്യമാണ്. വെറും 7.55 ലക്ഷം രൂപ മുതല്‍ 12.80 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.

ടാറ്റ നെക്സോണ്‍: വിവിധ എഞ്ചിന്‍ ഓപ്ഷനുകളോടെ ലഭ്യമാകുന്ന നെക്സോണിന്റെ വില 7.90 ലക്ഷം മുതല്‍ 15.69 ലക്ഷം വരെയാണ്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍, കൂടാതെ സിഎന്‍ജി പതിപ്പുകളിലായാണ് ഈ മോഡല്‍ വരുന്നത്. മാത്രവുമല്ല മികച്ച എക്സ്റ്റീരിയര്‍ ഡിസൈനിനൊപ്പം ഇന്റീരിയറില്‍ മോഡേണ്‍ ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടച്ച് സ്‌ക്രീന്‍, സോഫ്റ്റ് മെറ്റീരിയല്‍സ് എന്നിവ സുഖകരവും ഹൈ-ടെക് അനുഭവവും നല്‍കാന്‍ സഹായിക്കും.

SUVs Under Rs 15 Lakh

സിട്രണ്‍ ബസാള്‍ട്ട്: ഒരു കിടിലല്‍ കൂപ്പെ-സ്‌റ്റൈല്‍ എസ്‌യുവിയാണ് സിട്രണ്‍ ബസാള്‍ട്ട്. അതിന്റെ എല്‍ഇഡി ലൈറ്റുകള്‍, സ്‌റ്റൈലിഷ് അലോയ് വീല്‍സ് എന്നിവ കാറിന് ആകര്‍ഷകമായ രൂപം നല്‍കുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോടെ വരുന്ന ഈ മോഡലിന്റെ വില വെറും 7.95 ലക്ഷം രൂപ മുതല്‍ 14.10 ലക്ഷം വരെയാണ്. കൂടാതെ ക്യാബിനില്‍ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ എന്നിവയും ഉണ്ട്.

കിയ സിറോസ്: 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്ന സിറോസിന്റെ എക്‌സ്‌ഷോറൂം വില വരുന്നത് 8.67 ലക്ഷം രൂപ മുതല്‍ 15.94 ലക്ഷം രൂപ വരെയാണ്. കൂടാതെ ഇന്റീരിയറില്‍ 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പാനോരമിക് സണ്‍റൂഫ്, ADAS സേഫ്റ്റി സ്യൂട്ട് എന്നിവ ഉള്‍പ്പെടുന്നുണ്ട്. കാലങ്ങളായി എസ്‌യുവി വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായുള്ള ബെസ്റ്റ് ഓപ്ഷനുകളില്‍ ഒന്നാണ് സിറോസ്.

SUVs Under Rs 15 Lakh

മാരുതി സുസുക്കി ജിംനി: ഒരു ചെറിയ 4x4 എസ്‌യുവിയാണ് ജിംനി. ഇതില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണുള്ളത്. ഏകദേശം 103 hp പവറും 134 Nm ടോര്‍ക്ക് സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. 12.31 ലക്ഷം രൂപ മുതല്‍ 14.45 ലക്ഷം രൂപ വരെയാണ് ഈ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.

ഹ്യുണ്ടായി ക്രെറ്റ: മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ക്രെറ്റ. നിലവില്‍ 10.73 ലക്ഷം മുതല്‍ 20.20 ലക്ഷം വരെ എക്‌സ്‌ഷോറൂം വിലയില്‍ വരുന്ന ക്രെറ്റ 1.5 ലിറ്റര്‍ പെട്രോള്‍ അല്ലെങ്കില്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. പെട്രോള്‍ വേരിയന്റ് 115 hp പവറും 144 Nm ടോര്‍ക്കുമാണ് നല്‍കുന്നത്. അതേസമയം ഡീസല്‍ വേരിയന്റ് 116 hp പവറും 250 Nm ടോര്‍ക്കും നല്‍കുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, November 18, 2025, 8:00 [IST]
English summary
You need to know about top suvs under rs 15 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X