ഡീസലും വേണ്ട സിഎന്‍ജിക്ക് ക്യൂവും നില്‍ക്കണ്ട! ഒറ്റചാര്‍ജില്‍ 227Km ഓടുന്ന ഇ-ഓട്ടോയുമായി ഇന്ത്യന്‍ കമ്പനി

പാസഞ്ചര്‍ ത്രീ-വീലര്‍ വിഭാഗത്തില്‍ ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരമേറി വരികയാണ്. പാസഞ്ചര്‍ ഓട്ടോ വിഭാഗത്തിലും കാര്‍ഗോ ഗുഡ്‌സ് വിഭാഗത്തിലുമെല്ലാം ഇപ്പോള്‍ വൈദ്യുത വാഹനങ്ങള്‍ സ്ഥാനം പിടിച്ച് തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ പല ഓട്ടോ സ്റ്റാന്‍ഡുകളിലും പച്ച നമ്പര്‍പ്ലേറ്റുള്ള ഓട്ടോകളുടെ എണ്ണം കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ L5 ഇലക്ട്രിക് പാസഞ്ചര്‍ ത്രീ-വീലര്‍ വിഭാഗത്തില്‍ ഒരു പുതിയ ഉല്‍പ്പന്നം വിപണിയില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോഹിയ ഓട്ടോയാണ് (Lohia Auto) യോദ്ധ ( Youdha) എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി സഹകരിച്ച് തങ്ങളുടെ ആദ്യ ഉത്പന്നം പുറത്തിറക്കിയത്.

ഉത്തരേന്ത്യയില്‍ ഓട്ടോറിക്ഷ വില്‍പ്പനയില്‍ സല്‍പ്പേരുള്ള ലോഹിയ അടുത്ത കാലത്തായി ഇലക്ട്രിക് ഓട്ടോകളും നിര്‍മ്മിച്ച് വിപണിയില്‍ ഇറക്കുന്നുണ്ട്. യോദ്ധയുടെ ആദ്യ ഇലക്ട്രിക് വാഹനത്തിന് EPOD ( Youdha EPOD) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ലോഹിയ ഓട്ടോയുമായി ചേര്‍ന്ന് യോദ്ധ നിര്‍മ്മിച്ച ഈ EPOD ഇലക്ട്രിക് ഓട്ടോറിക്ഷ, L5 ഇലക്ട്രിക് ത്രീവീലര്‍ വിഭാഗത്തിലാണ് മാറ്റുരയ്ക്കുന്നത്.

youdha epod electric three-wheeler launched

മണിക്കൂറില്‍ പരമാവധി 25 കിലോമീറ്റര്‍ വേഗതയില്‍ മാത്രം സഞ്ചരിക്കുന്ന ഓട്ടോറിക്ഷകളാണ് L5 ഇലക്ട്രിക് ത്രീ-വീലര്‍ വാഹനങ്ങള്‍. 250 വാട്ട്‌സ് വരെ പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോറുകളാണ് ഇതിന് കരുത്ത് പകരുക. മാത്രമല്ല, ഈ ഓട്ടോറിക്ഷകളുടെ പരമാവധി ഭാരം 1500 കിലോഗ്രാം വരെയായിരിക്കും. L5 വിഭാഗത്തില്‍പ്പെടുന്ന ഓട്ടോറിക്ഷകളില്‍ യാത്രക്കാരെയും ചരക്ക് സാധനങ്ങളും കൊണ്ടുപോകാന്‍ നിയമപരമായി അനുമതിയുണ്ട്.

അതുകൊണ്ട് തന്നെ കുറഞ്ഞ ചെലവില്‍ കൂടിതല്‍ പണം സമ്പാദിക്കാന്‍ ഇതുവഴി സാധിക്കും. യോദ്ധയുടെ പുതിയ EPOD ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ 6 kWഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന 11.8kWh ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏകദേശം 227 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

youdha epod electric three-wheeler launched

സിറ്റി, ബൂസ്റ്റ് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകള്‍ ഈ ഇലക്ട്രിക് ഓട്ടോറിക്ഷക്കുണ്ട്. വ്യത്യസ്ത ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ഉപയോഗക്ഷമത വര്‍ധിപ്പിക്കുന്നതിനായാണ് ഈ ഡ്രൈവിംഗ് മോഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 300mm വരെ വാട്ടര്‍-വേഡിംഗ് ശേഷിയും യോദ്ധ EPOD ഇലക്ട്രിക് ഓട്ടോറിക്ഷക്കുണ്ട്. അതായത് ചെറിയ വെള്ളക്കെട്ടുകള്‍ ഇത് അനായാസം മറികടക്കും. വാണിജ്യ ഇലക്ട്രിക് വാഹന വിപണിയില്‍ സ്ഥിരസാന്നിധ്യമാകാനുള്ള ദീര്‍ഘകാല ദര്‍ശനത്തിന്റെ ഭാഗമായി ഇവി സ്റ്റാര്‍ട്ടപ്പ് വമ്പന്‍ നിക്ഷേപങ്ങള്‍ നടത്തിവരികയാണ്.

2030 ഓടെ ഏകദേശം 1,000 കോടി രൂപയുടെ വരുമാനം നേടാന്‍ അവര്‍ ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ ലാസ്റ്റ്-മൈല്‍ ഡെലിവറികള്‍ വര്‍ധിച്ചു വരുന്നതിനാലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും ആനുകൂല്യങ്ങളും സബ്‌സിഡി ലഭിക്കുന്നതിനാലും L5 ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഉപയോഗം വര്‍ധിച്ചു വരുന്നു. ഈ സാധ്യതയെ ഉപയോഗപ്പെടുത്തിയാണ് യോദ്ധ തങ്ങളുടെ പുതിയ EPOD ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയില്‍ അവതരിപ്പിക്കുന്നത്.

youdha epod electric three-wheeler launched

നഗര, അര്‍ധ നഗര വിപണികളെ ലക്ഷ്യം വച്ചുള്ള ഇലക്ട്രിക് ത്രീവീലറിന് 2.79 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ നിര്‍മിക്കുന്ന ഇവി തുടക്കത്തില്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, അസം എന്നിവിടങ്ങളിലായിരിക്കും ലഭ്യമാകുക. അധികം വൈകാതെ കേരളത്തിലും എത്തുമെന്ന് പ്രതീക്ഷിക്കാം. ഏതായാലും കുറഞ്ഞ ചെലവില്‍ മികച്ച റേഞ്ചും ആധുനിക സവിശേഷതകളുമുള്ള ഈ സീറോ എമിഷന്‍ വാഹനം ഇലക്ട്രിക് വാണിജ്യ വാഹന വിപണിയില്‍ വലിയ മുന്നേറ്റം നടത്തട്ടേയെന്ന് ആശംസിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Source: Lohia Auto/ Press Release

More from DriveSpark

Article Published On: Sunday, July 20, 2025, 16:00 [IST]
English summary
Youdha epod electric three wheeler launched at rs 2 79 lakh promising 277 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X