ഫുൾ ചാർജിൽ 150KM,ബാറ്ററി സ്വാപ്പിങ്ങുളള കാർഗോ ഇവി! വാണിജ്യ വാഹനങ്ങളുടെ സെഗ്മെൻ്റിൽ കൊടുങ്കാറ്റായി YOUDHA

ഇന്ത്യയിലെ വാണിജ്യ ആവശ്യങ്ങൾ ദിനംപ്രതി വർധിച്ചു വരികയാണല്ലോ. അത് കൊണ്ട് തന്നെ നിരവധി ബ്രാൻഡുകൾ കൊമേഴ്ഷ്യൽ വാഹനങ്ങൾ നിർമിക്കുന്നുണ്ട്. ആ കൂട്ടത്തിലേക്ക് ഇലക്ട്രിക് വാഹന വിപണിയിൽ അതിവേഗം വളരുന്ന യോദ്ധ എന്ന ബ്രാൻഡ് തങ്ങളുടെ പുതിയൊരു ത്രീ വീലർ ഇലക്ട്രിക് കൊമേഴ്ഷ്യൽ വാഹനം അവതരിപ്പിച്ചിരിക്കുകയാണ്. യോദ്ധ ട്രെവോ (YOUDHA Trevo) എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം, ഭാരം കൂടിയ വസ്തുക്കൾ കൊണ്ടുപോകുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതിരിക്കുന്നതാണ്. ഇന്ത്യൻ റോഡുകളുടെയും ഭാരവാഹക ശേഷിയുടെയും സാഹചര്യങ്ങൾ പരിഗണിച്ച്, അവസാനഘട്ട ഡെലിവറികൾക്കും നഗരങ്ങളിലെ ചരക്ക് കൈമാറ്റങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

ട്രെവോയുടെ വില 4.35 ലക്ഷം രൂപ മുതൽ 4.75 ലക്ഷം രൂപ വരെയാണ്.രണ്ടും എക്സ്ഷോറൂം വിലയാണെന്ന് പ്രത്യേകം ശ്രദ്ധിക്കണേ. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും വലിയ ഭാരം വഹിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ വാഹനം, 10 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിലാണ് പ്രവർത്തിക്കുന്നത്. ഇത് മണിക്കൂറിൽ 48 കിലോമീറ്റർ വേഗത സഞ്ചരിക്കാൻ പ്രാപ്തമാണ്. പൂർണ്ണമായി ലോഡ് ചെയ്ത അവസ്ഥയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ മോട്ടോർ സഹായിക്കുന്നു.

youdha three wheeler ev

11.8 kWh സ്ഥിരമായ ബാറ്ററിയും 7.6 kWh സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയും ഉൾപ്പെടെ വിവിധ ബാറ്ററി ഓപ്ഷനുകളിൽ യുധ ട്രെവോ ലഭ്യമാണ്. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ ബാറ്ററി തിരഞ്ഞെടുക്കാൻ ഇത് സൗകര്യം നൽകുന്നു. ഏത് ബാറ്ററി ഓപ്ഷൻ തിരഞ്ഞെടുത്താലും, ഒറ്റ ചാർജിൽ 130 മുതൽ 150 കിലോമീറ്റർ വരെ ദൂരം വാഹനം സഞ്ചരിക്കും.

ഏകദേശം 4-5 മണിക്കൂറിനുള്ളിൽ ബാറ്ററി ഫുൾ ചാർജ് ചെയ്യാനാകും. ഇത് ദിവസേനയുള്ള വാണിജ്യ ഉപയോഗത്തിൽ, ഇടയ്ക്കിടെ ചാർജ് ചെയ്യാനായി വാഹനം നിർത്തിയിടേണ്ട സമയം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പ്രവർത്തനക്ഷമതയും ലാഭക്ഷമതയും വർദ്ധിപ്പിക്കാൻ സാധിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

youdha three wheeler ev

ട്രെവോയ്ക്ക് കരുത്തുറ്റ മെറ്റൽ ബോഡിയാണ് ലഭിക്കുന്നത്. ഡ്രൈവറുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ കാലാവസ്ഥയിലും സൗകര്യം നൽകുന്നതിനുമായി ഡോറുകളുളള അടഞ്ഞ ക്യാബിനും ഇതിലുണ്ട്. 1,200 കിലോഗ്രാം മൊത്തം ഭാരമുള്ള (GVW) ഈ ഇലക്ട്രിക് വാഹനത്തിൽ 4.50-10, 8PR ടയറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഈ ടയറുകളുടെ സഹായത്താൽ, 13 ഡിഗ്രി വരെ ചരിവുകളുള്ള മേൽപ്പാലങ്ങൾ, വളവുകൾ, നിരപ്പല്ലാത്ത റോഡുകൾ എന്നിവിടങ്ങളിൽ പോലും ട്രെവോയ്ക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയും. എത്ര മോശമായ റോഡ് സാഹചര്യങ്ങളിൽ പോലും വാഹനത്തിന് സുഗമമായി യാത്ര ചെയ്യാൻ ഇത് സഹായിക്കുമെന്നാണ് കമ്പനയുടെ അവകാശവാദം.

youdha three wheeler ev

ട്രെവോയുടെ കാർഗോ ഭാഗം 140 ക്യൂബിക് അടി അല്ലെങ്കിൽ 170 ക്യൂബിക് അടി ശേഷിയുള്ള "ഹാഫ്-ഡെക്ക്" സംവിധാനത്തിൽ ആണ് ലഭിക്കുന്നത്. ഡാഷ്‌ബോർഡിൽ ഘടിപ്പിച്ചിട്ടുള്ള CAN അധിഷ്ഠിത ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വാഹനത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും വാർണിങ്ങ് എന്നിവയെല്ലാം നൽകുന്നു.

യോദ്ധയുടെ ആദ്യ ഉൽപ്പന്നമായ 'യുധ ഇപോഡ്' (EPOD) വിപണിയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. ഉയർന്ന മൈലേജിന്റെയും വിശ്വാസ്യതയുടെയും പേരിൽ ഇപോഡിന് ഉപഭോക്താക്കളിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് യോദ്ധ ഇപ്പോൾ ഇലക്ട്രിക് കൊമേഴ്ഷ്യൽ വാഹന വിഭാഗത്തിൽ ട്രെവോ അവതരിപ്പിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 23, 2025, 12:00 [IST]
English summary
Youdha trevo electric cargo three wheeler india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X