4.3 സെക്കൻഡിൽ 0-100 km/h! കരുത്തുറ്റ V8 എഞ്ചിനുമായി ബിഎംഡബ്ല്യുവിന്റെ 'ബീസ്റ്റ്' ഇന്ത്യയിൽ

പ്രമുഖ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു (BMW), തങ്ങളുടെ ഏറ്റവും പുതിയ 2026 ബിഎംഡബ്ല്യു X6 ഫെയ്സ്ലിഫ്റ്റ് (BMW X6 Facelift) ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 1.78 കോടി രൂപയുടെ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് ഈ ആഡംബര കൂപ്പെ-എസ്‌യുവി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഒറ്റ ഫുള്ളി ലോഡഡ് വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന ഈ വാഹനം കാപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (Completely Built Unit) അഥവാ വിദേശത്തുനിന്നും പൂര്‍ണമായി നിര്‍മ്മിച്ച് നേരിട്ട് ഇറക്കുമതി ചെയ്യുന്ന രീതിയിലാണ് കമ്പനി ഇന്ത്യയില്‍ എത്തിക്കുന്നത്.

ആഡംബരവും സ്‌പോര്‍ട്ടി ലുക്കും ഒരേപോലെ ആഗ്രഹിക്കുന്ന വാഹനപ്രേമികളെ ലക്ഷ്യമിട്ടാണ് ബിഎംഡബ്ല്യു തങ്ങളുടെ ഈ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. പുതിയ ബിഎംഡബ്ല്യു X6 മോഡലിന്റെ പ്രധാന ആകര്‍ഷണം അതിന്റെ ഹൃദയഭാഗത്ത് നല്‍കിയിട്ടുള്ള പവര്‍ഫുള്‍ എഞ്ചിനാണ്. 4.4 ലിറ്റര്‍, ട്വിന്‍-ടര്‍ബോ V8 പെട്രോള്‍ എഞ്ചിനാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

bmw x6 facelift launch india

പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കാനായി ഇതിനോടൊപ്പം മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അത്യാധുനിക എഞ്ചിന്‍ പരമാവധി 523 bhp പവറും 750 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. കൂടാതെ എഞ്ചിന്‍ പവര്‍ സുഗമമായി വീലുകളിലേക്ക് എത്തിക്കുന്നതിനായി 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനമാണ് ഈ ആഡംബര എസ്‌യുവിയില്‍ സജ്ജമാക്കിയിരിക്കുന്നത്.

കൂടാതെ ഗ്ലോസ് ഷാഡോലൈന്‍ പാക്കേജും 21 ഇഞ്ചിന്റെ എം-സ്‌പെക് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും റണ്‍ഫ്‌ലാറ്റ് ടയറുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. ഹാന്‍ഡ്‌ലിംഗ് കൂടുതല്‍ മികവുറ്റതാക്കാന്‍ 'എം സ്‌പോര്‍ട്ട് പാക്കേജ് പ്രോ' (M Sport Package Pro) സാങ്കേതികവിദ്യയാണ് ബിഎംഡബ്ല്യു ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏത് റോഡിലും മികച്ച ഗ്രിപ്പും നിയന്ത്രണവും തരുന്ന എക്‌സ്-ഡ്രൈവ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ഇതില്‍ പ്രവര്‍ത്തിക്കുന്നു.

കൂടാതെ റോഡ് കണ്ടീഷന് അനുസരിച്ച് മാറുന്ന അഡാപ്റ്റീവ് എം സസ്പെന്‍ഷന്‍, ഉയര്‍ന്ന വേഗതയിലും സഡന്‍ ബ്രേക്കിംഗ് നല്‍കുന്ന എം സ്‌പോര്‍ട്ട് ബ്രേക്കുകള്‍ എന്നിവ ഇതിലുണ്ട്. അവെന്റൂറിന്‍ റെഡ്, മാന്‍ഹട്ടന്‍ മെറ്റാലിക്, ബ്രൂക്ലിന്‍ ഗ്രേ, ബ്ലാക്ക് സഫയര്‍, മിനറല്‍ വൈറ്റ്, ഐല്‍ ഓഫ് മാന്‍ ഗ്രീന്‍ എന്നീ ആകര്‍ഷകമായ നിറങ്ങളില്‍ ഈ മോഡല്‍ ലഭ്യമാണ്.

കാഴ്ചയില്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന നിരവധി ഡിസൈന്‍ പുതുമകളോടെയാണ് ഈ ഫെയ്സ്ലിഫ്റ്റ് പതിപ്പ് എത്തിയിരിക്കുന്നത്. ഷാഡോലൈന്‍ ഇന്‍സെര്‍ട്ടുകളോട് കൂടിയ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മാറ്റ് ബ്ലാക്ക് ബോര്‍ഡറുള്ള സിഗ്‌നേച്ചര്‍ കിഡ്‌നി ഗ്രില്‍, ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള ഔട്ടര്‍ റിയര്‍ വ്യൂ മിററുകള്‍ (ORVMs) എന്നിവ ഇതിന്റെ ലുക്ക് വര്‍ദ്ധിപ്പിക്കുന്നു.

bmw x6 facelift launch india

ഈ ആഡംബര കൂപ്പെ-എസ്‌യുവിയുടെ ഉള്‍വശത്തേക്ക് കടന്നാല്‍ ഡാഷ്ബോര്‍ഡില്‍ വലിയ കര്‍വ്ഡ് ഡിസ്പ്ലേയാണ് പ്രധാനമായും സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതില്‍ 14.9 ഇഞ്ചിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ സിസ്റ്റവും ഡ്രൈവര്‍ക്കായി 12.3 ഇഞ്ചിന്റെ ഡിജിറ്റല്‍ ഡിസ്പ്ലേയും ഉള്‍പ്പെടുന്നു. കൂടാതെ ഡ്രൈവിംഗ് എളുപ്പമാക്കാന്‍ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും (HUD) ഇതിലുണ്ട്.

യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കായി വെന്റിലേഷന്‍, ലംബാര്‍ സപ്പോര്‍ട്ട്, ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ് എന്നിവയോട് കൂടിയ കംഫര്‍ട്ട് സീറ്റുകളാണ് മുന്‍നിരയില്‍ നല്‍കിയിട്ടുള്ളത്. 464 വാട്ടിന്റെ 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ മ്യൂസിക് സിസ്റ്റം, സോഫ്റ്റ്-ക്ലോസ് ഡോറുകള്‍, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡാഷ്ബോര്‍ഡിലെ പ്രശസ്തമായ '//M' ഇന്‍ക്രിപ്ഷനും ഇതിലുണ്ട്.

bmw x6 facelift launch india

സില്‍വര്‍‌സ്റ്റോണ്‍, ടക്കോറ റെഡ്/ബ്ലാക്ക്, ബ്ലാക്ക്, കോഗ്‌നാക് എന്നീ വ്യത്യസ്ത ഇന്റീരിയര്‍ കളര്‍ തീമുകളും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പ്പര്യപ്രകാരം തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇവയ്ക്ക് പുറമെ കൂടുതല്‍ പ്രീമിയം ലുക്ക് ആഗ്രഹിക്കുന്നവര്‍ക്കായി ഒട്ടനവധി ഓപ്ഷണല്‍ ഫീച്ചറുകളും ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നുണ്ട്. 'ക്രാഫ്റ്റഡ് ക്ലാരിറ്റി' ഗ്ലാസ് ഐഡ്രൈവ് കണ്‍ട്രോളര്‍, ഫാന്‍സി ഗിയര്‍ നോബ്, ആന്ത്രസൈറ്റ് ഹെഡ്ലൈനര്‍, മുന്‍ സീറ്റുകള്‍ക്കായി മസാജ് ഫംഗ്ഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ ബിഎംഡബ്ല്യുവിന്റെ പ്രത്യേക 'ഇന്‍ഡിവിജ്വല്‍' ശ്രേണി വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കളര്‍ ഓപ്ഷനുകളും ഇന്റീരിയര്‍ അപ്‌ഹോള്‍സ്റ്ററികളും കസ്റ്റമൈസ് ചെയ്യാനുള്ള അവസരവും കമ്പനി നല്‍കുന്നുണ്ട്. 2026 ബിഎംഡബ്ല്യു X6 ഫെയ്സ്ലിഫ്റ്റിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിനെ കുറിച്ചും അതിന്റെ പുതിയ ആഡംബര ഫീച്ചറുകളെ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തുമല്ലോ.

Article Published On: Friday, June 26, 2026, 15:45 [IST]
English summary
2026 bmw x6 facelift launched india price engine performance features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X