പുത്തന്‍ ലുക്കും ഫീച്ചറുകളും നല്‍കിയിട്ടും 12 ലക്ഷത്തിന് തന്നെ സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി ഹോണ്ട

സ്‌പോര്‍ട്ടി ലുക്ക് ഉയര്‍ത്തിയും പ്രീമിയം ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തും നഷ്ടപ്പെട്ടുപോയ മിഡ്-സൈസ് സെഡാന്‍ സെഗ്‌മെന്റിലെ സിംഹാസനം വീണ്ടെടുക്കാനായി 2026 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് അവതരിച്ചു. ലക്ഷ്വറി ഡിസൈന്‍ അടക്കം കാര്യമായ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായിട്ടും ഔട്ട്‌ഗോയിംഗ് മോഡലിന്റെ അതേ വില തന്നെ പുതിയ 2026 ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റ് പതിപ്പിനും നിശ്ചയിച്ച് ഹോണ്ട ഞെട്ടിച്ചു. ഇതോടെ ജനപ്രിയ സെഡാനിന്റെ ഏറ്റവും പുതിയ പതിപ്പ് 12 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ സ്വന്തമാക്കാം. 2023-ന് ശേഷം ഈ സെഡാന്‍ മോഡലിന് ലഭിക്കുന്ന രണ്ടാമത്തെ വലിയ പ്രധാന അപ്ഡേറ്റ് ആണിത്.

പുത്തന്‍ എക്‌സ്റ്റീരിയര്‍ ഡിസൈന്‍

പുതിയ 2026 ഹോണ്ട സിറ്റി സെഡാന്‍ വമ്പന്‍ ഡിസൈന്‍ പരിഷ്‌കാരങ്ങളോടെയാണ് അരങ്ങേറിയിരിക്കുന്നത്. അതില്‍ എടുത്ത് പറയേണ്ടത് ഫ്രണ്ട് ഫാസിയയുടെ സ്‌റ്റൈലിംഗ് ആണ്. പ്രധാനമായും ഹണികോംബ് പാറ്റേണിലുള്ള പുതിയ ഫ്രണ്ട് ഗ്രില്ലും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന ആകര്‍ഷകമായ എല്‍ഇഡി ലൈറ്റ് സ്ട്രിപ്പും പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകളും ഇതിന്റെ സ്‌പോര്‍ട്ടി ലുക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്.

2026 honda city facelift launched

സിറ്റി സെഡാനിന്റെ ബോണറ്റിനും ഫ്രണ്ട് ഗ്രില്ലിനും മധ്യത്തിലായി ഹോണ്ടയുടെ ഏറ്റവും പുതിയ ലോഗോയും ഈ പതിപ്പില്‍ കമ്പനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇരുവശങ്ങളിലും ത്രികോണാകൃതിയിലുള്ള ട്രിമ്മുകളോട് കൂടിയ പുതിയ ഡിസൈനിലുള്ള ബമ്പറും പുതിയ അലോയ് വീലുകളും സ്മോക്ക്ഡ് ടെയില്‍ ലൈറ്റുകളും ഇന്റഗ്രേറ്റഡ് സ്പോയിലറും ്‌ഫെയ്‌സ്‌ലിഫ്റ്റഡ് സിറ്റിക്ക് കൂടുതല്‍ പ്രീമിയം ഭാവം നല്‍കുന്നു.

അത്യാധുനിക ഇന്റീരിയറും ഫീച്ചറുകളും

പഴയ ലേഔട്ട് നിലനിര്‍ത്തിക്കൊണ്ട് തന്നെ കൂടുതല്‍ ഡിജിറ്റല്‍ ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാബിനാണ് 2026 സിറ്റിയില്‍ ഹോണ്ട ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി പിന്തുണയുള്ള വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം കൂട്ടിച്ചേര്‍ത്തതാണ് ക്യാബിനിലെ ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റ്. സ്റ്റിയറിംഗ് വീല്‍ ഡിസൈനിലും ഫിസിക്കല്‍ ബട്ടണുകളുടെ സ്ഥാനത്തിനും മാറ്റമില്ല.

യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കായി ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 8-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഇതിലുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി 360-ഡിഗ്രി ക്യാമറ, 6 എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്നീ അത്യാധുനിക സാങ്കേതികവിദ്യകളും ഹോണ്ട നല്‍കിയിട്ടുണ്ട്.

പവര്‍ട്രെയിന്‍

മെക്കാനിക്കല്‍ വശങ്ങളിലേക്ക് കടന്നാല്‍, വിശ്വസനീയമായ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റ് പതിപ്പിന് കരുത്ത് പകരുന്നത്. ഈ കരുത്തുറ്റ എഞ്ചിനിന് പരമാവധി 121 hp പവറും 145 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ അത്യാധുനിക സിവിടി (CVT) ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്.

2026 honda city facelift launched

ഉയര്‍ന്ന മൈലേജുള്ള ഹൈബ്രിഡ് പതിപ്പ്

കൂടുതല്‍ ഇന്ധനക്ഷമത ആഗ്രഹിക്കുന്നവര്‍ക്കായി ഈ സെഡാന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പായ ഹോണ്ട സിറ്റി e:HEV വിപണിയില്‍ ലഭ്യമാണ്. ഇലക്ട്രിക് മോട്ടോറിന്റെ പിന്തുണയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്. ഈ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് സെറ്റപ്പ് നഗര യാത്രകളില്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സഹായിക്കും.

ഈ അത്യാധുനിക ഹൈബ്രിഡ് പവര്‍ട്രെയിന്‍ പരമാവധി 126 hp പവറും 253 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ വിപണിയെ ഞെട്ടിച്ചുകൊണ്ട് ഒരു ലിറ്റര്‍ പെട്രോളില്‍ 27.26 കിലോമീറ്റര്‍ വരെ ഉയര്‍ന്ന മൈലേജ് നല്‍കാന്‍ സിറ്റിയുടെ ഹൈബ്രിഡ് പതിപ്പിന് സാധിക്കുമെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു. സെഗ്‌മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോഡല്‍ ഇതാണെന്ന് ലോഞ്ച് ഇവന്റില്‍ വെച്ച് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.

2026 honda city facelift launched

ആകര്‍ഷകമായ കളര്‍ ഓപ്ഷനുകള്‍

പുതിയ ഡിസൈന്‍ മാറ്റങ്ങള്‍ക്കൊപ്പം ഉപഭോക്താക്കളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് ഇണങ്ങുന്ന മികച്ച ആറ് കളര്‍ സ്‌കീമുകളിലാണ് 2026 സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് ഹോണ്ട വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍, റേഡിയന്റ് റെഡ് മെറ്റാലിക്, ഒബ്സിഡിയന്‍ ബ്ലൂ പേള്‍ എന്നിവ ഇതിലെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇവ കൂടാതെ പ്ലാറ്റിനം വൈറ്റ് പേള്‍, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, മെറ്റിയോറൈഡ് ഗ്രേ മെറ്റാലിക് എന്നീ ജനപ്രിയ നിറങ്ങളും പുതിയ മോഡലില്‍ ഹാണ്ട ലഭ്യമാക്കിയിട്ടുണ്ട്.

എതിരാളികളും വിലയും

ഇന്ത്യന്‍ മിഡ്-സൈസ് സെഡാന്‍ വിപണിയില്‍ നിലവില്‍ ഫോക്സ്വാഗണ്‍ വെര്‍ട്ടിസ് (Volkswagen Virtus), സ്‌കോഡ സ്ലാവിയ (Skoda Slavia), ഹ്യുണ്ടായി വെര്‍ണ (Hyundai Verna) തുടങ്ങിയ പ്രമുഖ മോഡലുകളോടാണ് ഹോണ്ട സിറ്റി മത്സരിക്കുന്നത്. പുതുതലമുറ സാങ്കേതികവിദ്യകളുമായി വന്ന് വിപണി പിടിച്ചടക്കിയ വെര്‍ട്ടിസില്‍ നിന്ന് സെഗ്‌മെന്റിന്റെ നേതൃസ്ഥാനം തിരിച്ചുപിടിക്കാന്‍ ഈ അപ്‌ഡേറ്റുകള്‍ ഹോണ്ട സിറ്റിയെ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

നിലവില്‍ 12 ലക്ഷം രൂപ പ്രാരംഭ വിലയുള്ള കാറിന്റെ കൃത്യമായ വേരിയന്റ് തിരിച്ചുള്ള പുതുക്കിയ വില വിവരങ്ങള്‍ കമ്പനി ഡീലര്‍ഷിപ്പുകള്‍ വഴി ലഭ്യമാകും. ഈ ലോഞ്ചിനൊപ്പം തങ്ങളുടെ പുതിയ ZR-V ഹൈബ്രിഡ് എസ്‌യുവിയെയും ഹോണ്ട ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.. പുതിയ മാറ്റങ്ങളുമായി എത്തിയ 2026 ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കമന്റ് ചെയ്യൂ.

Article Published On: Friday, May 22, 2026, 13:31 [IST]
English summary
2026 honda city facelift launched in india price features specs colours mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X