ഇസൂസു വി-ക്രോസിൽ ഇനി 4x2 മോഡലില്ല; ഓഫ്-റോഡ് പ്രേമികൾക്കായിപിക്ക്-അപ്പ് ട്രക്കിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ

സാഹസികത സിരകളിലോടുന്ന ഓഫ്-റോഡ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ ഇസൂസു വി-ക്രോസിന്റെ (Isuzu V-Cross) 2026 പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തി. കേവലം ഒരു പിക്ക്-അപ്പ് ട്രക്ക് എന്നതിനപ്പുറം, വെല്ലവിളികള്‍ നിറഞ്ഞ പരുക്കന്‍ ട്രാക്കുകള്‍ കാല്‍ക്കീഴിലാക്കാന്‍ ശേഷിയുള്ള ഒരു ലൈഫ്സ്റ്റൈല്‍ വാഹനമായി വി-ക്രോസിനെ ഇസൂസു അടിമുടി മാറ്റിക്കഴിഞ്ഞു. പ്രീമിയം ലൈഫ്‌സ്‌റ്റൈല്‍ പിക്ക്-അപ്പ് ട്രക്ക് എന്ന പദവി നിലനിര്‍ത്തിക്കൊണ്ട് തന്നെ, ഡിസൈനിലും സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങളുമായാണ് പുതിയ വി-ക്രോസ് എത്തിയിരിക്കുന്നത്. 2026 ഇസൂസു വി-ക്രോസിന്റെ വിലയും ലൈഫ്‌സ്‌റ്റൈല്‍ വാഹനത്തില്‍ കമ്പനി നടപ്പാക്കിയ അപ്‌ഡേറ്റുകളും അറിയാന്‍ തുടര്‍ന്ന് വായിക്കാം.

എക്സ്റ്റീരിയര്‍

2026 അപ്‌ഡേറ്റിന്റെ ഭാഗമായി ഇസൂസു വി-ക്രോസിന്റെ മുന്‍വശം പരിഷ്‌കരിച്ചിട്ടുണ്ട്. തിക്ക് ബ്ലാക്ക് ഫിനിഷോട് കൂടിയ പരിഷ്‌കരിച്ച ഫ്രണ്ട് ഗ്രില്ലും പുതിയ ബമ്പര്‍ ഡിസൈനും വാഹനത്തിന് 'വില്ലന്‍' ഭാവം നല്‍കുന്നു. ഫോഗ്‌ലാമ്പുകള്‍ ബമ്പറില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഡിആര്‍എല്ലുകളും ടേണ്‍ ഇന്റിക്കേറ്ററുകളും ഇന്റഗ്രേറ്റ് ചെയ്ത ഹെഡ്‌ലാമ്പ് സെറ്റപ്പിന്റെ സ്ഥാനം മാറിയിട്ടില്ല. വശക്കാഴ്ചയില്‍ പുതിയ 18 ഇഞ്ച് അലോയ് വീലുകളും മോഡലിന്റെ ഓഫ്-റോഡ് ലുക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതേസമയം വശങ്ങളിലെ ബോഡി ക്ലാഡിംഗ് ഒഴിവാക്കിയിട്ടുണ്ട്.

2026 isuzu v-cross launched india

കൂടുതല്‍ സ്മാര്‍ട്ടായ ഇന്റീരിയര്‍

ഡ്യുവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററിയും ഡാഷ്ബോര്‍ഡിലെ പുതിയ കളര്‍ ഇന്‍സെര്‍ട്ടുകളും ക്യാബിന് ആധുനികമായ മാറ്റം നല്‍കുന്നു. പ്രീമിയം അനുഭവം നല്‍കുന്നതിനായി 2026 ഇസൂസു വി-ക്രോസിന്റെ അകത്തളത്തില്‍ 10.3 ഇഞ്ച് വലിപ്പമുള്ള ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഇതിലുണ്ട്. ടോപ് Z പ്രസ്റ്റീജ് AT ട്രിമ്മില്‍ റൂഫ് മൗണ്ടഡ് സ്പീക്കറുകളോട് കൂടിയ 8 സ്പീക്കര്‍ ഓഡിയോ സിസ്റ്റവും ലഭിക്കും.

ലൈഫ്‌സ്‌റ്റൈല്‍ പിക്ക്-അപ്പ് ട്രക്കില്‍ അത്യാധുനിക സുരക്ഷാ സവിശേഷതകളുണ്ട്. 360 ഡിഗ്രി ക്യാമറ സിസ്റ്റമാണ് ഈ പതിപ്പിലെ പ്രധാന ഹൈലൈറ്റ്. ഗ്രില്‍, വിംഗ് മിററുകള്‍, ടെയില്‍ഗേറ്റ് എന്നിവയിലാണ് ക്യാമറകള്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നത്. ഇത് ഇടുങ്ങിയ വഴികളിലും ഓഫ്-റോഡ് ട്രാക്കുകളിലും ഡ്രൈവര്‍ക്ക് മികച്ച കാഴ്ചാ സൗകര്യമൊരുക്കും. ഇത് കൂടാതെ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ടെയില്‍ഗേറ്റ് അസിസ്റ്റ് എന്നീ സൗകര്യങ്ങളും പുതിയ മോഡലില്‍ ലഭ്യമാണ്.

2026 isuzu v-cross launched india

പവര്‍ട്രെയിന്‍

പഴയ മോഡലിലെ അതേ 1.9 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് 2026 പതിപ്പിനും കരുത്തേകുന്നത്. 3600 ആര്‍പിഎമ്മില്‍ 161 bhp പവറും 2000-2500 ആര്‍പിഎമ്മില്‍ 360 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ 6-സ്്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. കരുത്തുറ്റ പെര്‍ഫോമന്‍സിനൊപ്പം മികച്ച നിയന്ത്രണവും ഇസൂസു വാഹനം ഉറപ്പുനല്‍കുന്നു.

4x4 സ്റ്റാന്‍ഡേര്‍ഡ്

2026 അപ്‌ഡേറ്റിലൂടെ പിക്ക്-അപ്പ് ട്രക്കിന്റെ ഡ്രൈവ്‌ട്രെയിനിലാണ് വമ്പന്‍ മാറ്റമുണ്ടായിരിക്കുന്നത്. ഇസൂസു വി-ക്രോസില്‍ മുമ്പ് ലഭ്യമായിരുന്ന ബേസ് 4x2 മോഡലുകള്‍ ഇസുസു നിര്‍ത്തലാക്കി. പകരം എല്ലാ വേരിയന്റുകളിലും 4x4 ഡ്രൈവ് ട്രെയിന്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നു. ഇതോടൊപ്പം ഓട്ടോ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍ സംവിധാനം ഉള്‍പ്പെടുത്തി വാഹനത്തിന്റെ ഓഫ്-റോഡ് ശേഷിയും ഉയര്‍ത്തിയിട്ടുണ്ട്.

2026 isuzu v-cross launched india

വില

2026 വി-ക്രോസിന്റെ ബേസ് വേരിയന്റിന് 25.50 ലക്ഷം രൂപയാണ് ഇസൂസു വില നിശ്ചയിച്ചിരിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 30.28 ലക്ഷം രൂപയാണ്. കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന കേരളത്തിലെ എക്‌സ്-ഷോറൂം വിലകളാണ് ഇത്. പഴയ മോഡലിനെ അപേക്ഷിച്ച് വിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ലൈഫ്‌സ്‌റ്റൈല്‍ പിക്കപ്പ് സെഗ്മെന്റില്‍ ടൊയോട്ട ഹൈലക്‌സ് (Toyota Hilux) ആണ് വി-ക്രോസിന്റെ പ്രധാന എതിരാളി.

More from DriveSpark

Article Published On: Sunday, February 22, 2026, 18:23 [IST]
English summary
2026 isuzu v cross launched india major updates price features specs malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X