പുത്തൻ സെൽറ്റോസ് EMI ഇട്ട് വാങ്ങാൻ പ്ലാനുണ്ടോ; നിങ്ങളുടെ കൊക്കിലൊതുങ്ങുമോ എന്ന് നോക്കിയാലോ
ഇന്ത്യൻ ഓട്ടോ വിപണി ഏറെ ആകാംഷയോടെ കാത്തിരുന്ന 2026 കിയ സെൽറ്റോസ് അവതരിപ്പിച്ചിരിക്കുകയാണ്. അഡ്വാൻസ്ഡ് ഫീച്ചറുകളോടെ എത്തുന്ന പുതിയ എസ്‌യുവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 10,99,000 രൂപയാണ്. ഉയർന്ന വേരിയന്റായ ടോപ് സ്പെക്ക് മോഡൽ 19,99,000 രൂപയോളം മുടക്കേണ്ടി വരും. പുതുവർഷത്തിൽ കിയ സെൽറ്റോസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി, കൊച്ചിയിലെ ഓൺ-റോഡ് വില, ഡൗൺ പേയ്മെന്റ്, ഇഎംഐ എന്നിവയുടെ വിശദാംശങ്ങൾ അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടായിരിക്കും. വേരിയൻ്റുകളുടെ വിശദമായി വിലയും എത്രത്തോളം ഇഎംഐ അടയ്ക്കണം എന്നും ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.
കിയ സെൽറ്റോസിന്റെ കൊച്ചിയിലെ ഓൺ-റോഡ് വില ഇതിന്റെ എക്സ്-ഷോറൂം വില 10.99 ലക്ഷമാണ്. കൊച്ചിയിൽ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ 1,72,900 RTO നികുതിയും 53,469 ഇൻഷുറൻസും ഏകദേശം 11,490 മറ്റ് ഫീസുകളും ഉൾപ്പെടെ, മൊത്തം ഓൺ-റോഡ് വില ഏകദേശം 13,36,676 ആയി മാറുമെന്നാണ് ഓർക്കേണ്ടത്.

ഈ ഓൺ-റോഡ് വിലയിൽ, നിങ്ങൾ 2.30 ലക്ഷം ഡൗൺ പേയ്മെന്റായി നൽകുമ്പോൾ, ശേഷിക്കുന്ന 10.99-ന് കാർ ലോൺ എടുക്കേണ്ടി വരും. 10 ശതമാനം പലിശ നിരക്കിൽ 7 വർഷത്തേക്ക് ലോൺ എടുക്കുകയാണെങ്കിൽ, പ്രതിമാസം 18000 ഇഎംഐ അടച്ച് 84 മാസത്തിനുള്ളിൽ നിങ്ങൾക്ക് ലോൺ തിരിച്ചടയ്ക്കാം.
7 വർഷത്തെ ഇഎംഐയും 2.30 ലക്ഷം ഡൗൺ പേയ്മെന്റായി നൽകുന്നത് കണക്കിലെടുക്കുമ്പോൾ, മൊത്തം 84 ഗഡുക്കളായി 4,33,496 പലിശയായി അടയ്‌ക്കേണ്ടി വരും. അങ്ങനെ, ഡൗൺ പേയ്‌മെന്റും പലിശയും ഉൾപ്പെടെ വാഹനത്തിന്റെ ആകെ വില 15.32 ലക്ഷം ആയിരിക്കും. നൽകിയിട്ടുള്ള ഈ വിവരങ്ങൾ ഡീലർഷിപ്പിന്റെയും സ്ഥലത്തിന്റെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെടാം.

കൂടാതെ, കുറഞ്ഞ പലിശ നിരക്കിൽ കാർ ലോൺ ലഭിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും പ്രതിമാസ വരുമാനത്തെയും ആശ്രയിച്ചിരിക്കും. പ്രതിമാസം 60,000 മുതൽ 80,000 രൂപ വരെ വരുമാനമുള്ളവർക്ക് ഇഎംഐ തിരഞ്ഞെടുക്കുന്നത് കൂടുതൽ ഉചിതമാണെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നുണ്ട്. സെൽറ്റോസിന്റെ ഇന്റീരിയർ ഫീച്ചറുകളിൽ ഡ്യുവൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനും ഡിജിറ്റൽ ക്ലസ്റ്ററും, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ബോസ് സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, OTA അപ്ഡേറ്റുകൾ, വോയിസ് കമാൻഡ് എന്നിവ ഉൾപ്പെടുന്നു.
പുതിയ സെൽറ്റോസ് നിലവിലെ മോഡലിനേക്കാൾ വലിപ്പമുള്ളതാണ് എന്നതും പ്രത്യേകം പറയേണ്ട കാര്യമാണ്. വീൽബേസ് 80 മില്ലീമീറ്ററോളം വർധിപ്പിച്ചിരിക്കുന്നതിനാൽ ഇൻ്റീരിയറിൽ കൂടുതൽ സ്പേസ് ലഭ്യമാവുകയും ചെയ്യും. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ഗ്ലോബൽ K3 പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിക്കുന്ന കിയ ഇന്ത്യയുടെ ആദ്യത്തെ മോഡൽ കൂടിയാണ് ഈ സെൽറ്റോസ്. ഉയർന്ന ഘടനാപരമായ കാഠിന്യം, പുതുക്കിയ സസ്‌പെൻഷൻ ട്യൂണിംഗ്, കുറഞ്ഞ എൻവിഎച്ച് ലെവലുകൾ എന്നിവ ഈ പ്ലാറ്റ്ഫോമിലൂടെ വാഹനത്തിലേക്ക് കൊണ്ടുവരാനായെന്നും കമ്പനി പറയുന്നു.

6 എയർബാഗുകൾ, ഇബിജി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയുടെ ഭാഗമാണ്. നിലവിലുള്ള 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് പുതുതലമുറ സെൽറ്റോസിലും കിയ വാഗ്‌ദാനം ചെയ്യുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








