ഇനി നാട്ടില്‍ ഡിഫെന്‍ഡറിന്റെ എണ്ണം കൂടും! ലക്ഷ്വറി 'വെർട്ടെക്സ്' പതിപ്പിനൊപ്പം ഇപ്പോൾ കൂടുതൽ കരുത്തൻ
ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ തങ്ങളുടെ ഐക്കണിക് എസ്‌യുവി മോഡലായ ഡിഫെന്‍ഡറിന്റെ 2026 പതിപ്പ് ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ക്കൊപ്പം കാര്‍ കൂടുതല്‍ പേഴ്‌സണലൈസ് ചെല്ലാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന വിപുലമായ ആക്‌സസറി പാക്കേജുകളും പുതിയ ഫ്‌ലാഗ്ഷിപ്പ് വേരിയന്റും ഉള്‍പ്പെടുത്തിയാണ് ഈ ലക്ഷ്വറി ഓഫ്-റോഡറിന്റെ ഏറ്റവും പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.
ഈ പുതിയ അപ്ഡേറ്റിലെ ഏറ്റവും പ്രധാന ആകര്‍ഷണം 'ഡിഫെന്‍ഡര്‍ വെര്‍ട്ടെക്‌സ്' (Defender Vertex) എന്ന പുതിയ ലക്ഷ്വറി വേരിയന്റിന്റെ കൂട്ടിച്ചേര്‍ക്കലാണ്. ഇതിനുപുറമെ പെര്‍ഫോമന്‍സ് മോഡലായ ഡിഫെന്‍ഡര്‍ ഒക്ട (OCTA) പതിപ്പിലും കമ്പനി ചില ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ലൈനപ്പിലുടനീളം ്ര്രപത്യേക എക്‌സ്‌പെഡിഷന്‍ ആക്‌സസറികളും മോഡലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

അഗ്രസീവ് ലുക്കുമായി വെര്‍ട്ടെക്‌സ്
പുതിയ ഡിഫെന്‍ഡര്‍ വെര്‍ട്ടെക്‌സ് വേരിയന്റിന് കൂടുതല്‍ അഗ്രസീവ് ആയ രൂപമാണ് ലാന്‍ഡ് റോവര്‍ നല്‍കിയിരിക്കുന്നത്. ഷാഡോ അറ്റ്ലസ് മാറ്റ് ഫിനിഷിലുള്ള പുതിയ ഫ്രണ്ട്-റിയര്‍ ബമ്പറുകള്‍, ലാര്‍ജര്‍ പ്രൊഫൈല്‍ ഗ്രില്‍, പുതുക്കിയ ഫോഗ് ലാംപുകള്‍, ബോഡി കളറിലുള്ള ലോവര്‍ ക്ലാഡിംഗുകള്‍ എന്നിവ ഈ 2026 ഡിഫെന്‍ഡറിന് കൂടുതല്‍ ഗാംഭീര്യമുള്ള ലുക്ക് സമ്മാനിക്കുന്നുണ്ട്.
ഗ്ലോസ് ബ്ലാക്ക് റൂഫ് സ്‌പോയിലര്‍, മഞ്ഞ നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകള്‍, പിന്‍വശത്തെ യെല്ലോ റിക്കവറി ഐസ്, പുത്തന്‍ ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. തങ്ങളുടെ ഡിഫെന്‍ഡര്‍ X-ഡൈനാമിക്, V8 വേരിയന്റുകള്‍ വാങ്ങുന്നവര്‍ക്കായി ഈ വെര്‍ട്ടെക്‌സ് സ്‌റ്റൈലിംഗ് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന എക്‌സ്റ്റെന്‍ഡഡ് എക്സ്റ്റീരിയര്‍ പായ്ക്കും കമ്പനി പ്രത്യേകം വാഗ്ദാനം ചെയ്യുന്നു.

ഡിഫെന്‍ഡര്‍ 110-ല്‍ ആദ്യമായി 6-സീറ്റ് ലേഔട്ട്
കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളെ ആകര്‍ഷിക്കുന്നതിനായി ഡിഫെന്‍ഡര്‍ 110 ശ്രേണിയില്‍ പുതിയ 6-സീറ്റ് കോണ്‍ഫിഗറേഷന്‍ അവതരിപ്പിച്ചതാണ് മറ്റൊരു ഹൈലൈറ്റ്. രണ്ടാമത്തെ നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ഉള്‍പ്പടെ 2+2+2 സീറ്റിംഗ് ലേഔട്ടാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ മികച്ച ബോള്‍സ്റ്ററിംഗും ആംറെസ്റ്റുകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
മാനുവല്‍ റീക്ലൈന്‍ ഫീച്ചറുള്ള ഈ സീറ്റുകള്‍ മൂന്നാം നിരയിലേക്ക് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സഹായിക്കും. മാത്രമല്ല രണ്ടാമത്തെ നിരയിലെ സീറ്റുകള്‍ക്കിടയില്‍ കൂടുതല്‍ സ്റ്റോറേജ് സ്‌പേസും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം 'സര്‍ഗാസോ ബ്ലൂ' എന്ന പുതിയൊരു എക്സ്റ്റീരിയര്‍ പെയിന്റ് ഓപ്ഷനും 2026 ഡിഫെന്‍ഡര്‍ സീരീസിന് ലാന്‍ഡ് റോവര്‍ പുതുതായി നല്‍കിയിട്ടുണ്ട്.

മെക്കാനിക്കല്‍ മാറ്റങ്ങള്‍
സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമായ സാഹചര്യത്തില്‍ പെര്‍ഫോമന്‍സ് മോഡലായ ഒക്ടയുടെ (OCTA) പവര്‍ ഔട്ട്പുട്ട് 626 bhp-യില്‍ നിന്നും 533 bhp ആയി കമ്പനി കുറച്ചിട്ടുണ്ട്. എന്നാല്‍ ഈ കുറവ് നികത്താന്‍ 375 bhp കരുത്ത് പുറത്തെടുക്കാന്‍ ശേഷിയുള്ള പുതിയ P380 3.0 ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ലൈനപ്പില്‍ കൂട്ടിച്ചേര്‍ത്തു.
റൂഫ് സ്റ്റോറേജ് സൗകര്യങ്ങള്‍, സൈഡ് മൗണ്ടഡ് ഗിയര്‍ കാരിയറുകള്‍, ഇന്‍ബില്‍റ്റ് എയര്‍ കംപ്രസര്‍ എന്നിവയാണ് പുതിയ എക്‌സ്‌പെഡിഷന്‍ ആക്‌സസറി ലിസ്റ്റിലുള്ളത്. അധികം വൈകാതെ തന്നെ 2026 ഡിഫെന്‍ഡര്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ പുതിയ ഡിഫെന്‍ഡര്‍ എന്ന് ലോഞ്ച് ചെയ്യുമെന്നതടക്കമുള്ള സുപ്രധവണ വിവരങ്ങള്‍ വരും മാസങ്ങളില്‍ ലാന്‍ഡ് റോവര്‍ പ്രഖ്യാപിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications