പവര്‍ കൂടിയാലും മൈലേജ് ഒട്ടും കുറയില്ല! വീണ്ടും ഞെട്ടിച്ച് ഡസ്റ്റര്‍, ARAI ഇന്ധനക്ഷമത കണക്ക് പുറത്ത്

ഇന്ത്യന്‍ എസ്‌യുവി പ്രേമികളുടെ പ്രിയതാരമായ റെനോ ഡസ്റ്റര്‍ (Renault Duster) ചെറിയ ഇടവേളക്ക് ശേഷം കൂടുതല്‍ കരുത്തോടെ രാജ്യത്ത് തിരിച്ചെത്തിയിരിക്കുകയാണ്. ഡസ്റ്റിന്റെ പുതിയ തലമുറ പതിപ്പിന് 'എത്ര കിട്ടും' എന്ന മലയാളിയുടെ പ്രധാനപ്പെട്ട ചോദ്യത്തിന് ഔദ്യോഗികമായി മറുപടി നല്‍കിയിരിക്കുകയാണ് ഫ്രഞ്ച് കമ്പനി. ഡിസൈനിലും പ്രകടനത്തിലും ഞെട്ടിച്ച പുതിയ ഡസ്റ്ററിന്റെ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത കണക്കുകളാണ് ഇപ്പോള്‍ റെനോ ഇന്ത്യ വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ ഡസ്റ്ററിലെ ഏറ്റവും കരുത്തുറ്റ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിന്റെ (TCe 160e) മൈലേജ് കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

ക്ലാസ് ബെസ്റ്റ് പവറും ടോര്‍ക്കും പുറത്തെടുക്കുന്ന എഞ്ചിനുകളില്‍ ഒന്നാണിത്. 163 bhp പവറും 280 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കുന്ന ഈ എഞ്ചിന്റ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് വാങ്ങാന്‍ സാധിക്കുക. ബേസിന് തൊട്ട് മുകളില്‍ ഡസ്റ്റര്‍ ഇവല്യൂഷന്‍ ട്രിം മുതലാണ് ഈ ഈ എഞ്ചിന്‍ ഓപ്ഷന്‍ ലഭ്യമാകുന്നത്.

renault duster arai mileage

ഈ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഡിസിടി (DCT) ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിക്കുമ്പോള്‍ ലിറ്ററിന് 18.45 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ (MT) ഉപയോഗിക്കുന്ന മോഡലുകള്‍ക്ക് ലിറ്ററിന് 17.75 കിലോമീറ്ററാണ് മൈലേജ് പറയുന്നത്. ലോഞ്ച് സമയത്ത് മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നത് ഉപഭോക്താക്കള്‍ക്കിടയില്‍ ചെറിയ ആശങ്കയുളവാക്കിയിരുന്നു.

വാഹനത്തിന്റെ ലോഞ്ച് സമയത്ത് തന്നെ ARAI ക്ലെയിംഡ് മൈലേജ് കണക്കുകള്‍ വെളിപ്പെടുത്തുന്ന പതിവ് ചില കമ്പനികള്‍ അടുത്ത കാലത്തായി തെറ്റിക്കുന്നുണ്ട്. പകരം നിയന്ത്രിത ട്രാക്കുകളില്‍ നടത്തിയ ടെസ്റ്റ റണ്ണുകളില്‍ ലഭിച്ച ഇന്ധനക്ഷമത കണക്കുകള്‍ പുറത്തുവിടുകയാണ് ചെയ്യുന്നത്. എന്നാല്‍ കൃത്യമായ പരീക്ഷണങ്ങള്‍ക്ക് ശേഷം പുറത്തുവന്ന ഡസ്റ്ററിന്റെ ARAI മൈലേജ് കണക്കുകള്‍ എസ്‌യുവിയുടെ കരുത്തിനൊത്ത ഇന്ധനക്ഷമത ഉറപ്പുനല്‍കുന്നുണ്ട്. പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം മികച്ച ഇന്ധനക്ഷമതയും നല്‍കുക എന്ന വെല്ലുവിളിയാണ് റെനോ ഇവിടെ ഏറ്റെടുത്തിരിക്കുന്നത്.

വരും മാസങ്ങളില്‍ മറ്റ് എഞ്ചിനുകളുടെ മൈലേജും കമ്പനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. റെനോയുടെ അത്യാധുനിക ലോ-ഫ്രിക്ഷന്‍ കോട്ടിംഗും ഹൈ-പ്രഷര്‍ ഫ്യുവല്‍ ഇഞ്ചക്ഷനും ഈ എഞ്ചിനിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഫ്യുവര്‍ കംപസ്ഷന്‍ (Combustion) മികച്ചതാക്കാനും സഹായിക്കുന്നുവെന്ന് കമ്പനിയുടെ എഞ്ചിനീയറിങ് ചീഫ് ഡോ. വി വിക്രമന്‍ വ്യക്തമാക്കി. ഫാസ്റ്റ് ഗിയര്‍ ഷിഫ്റ്റുകള്‍ സാധ്യമാക്കുന്ന റെനോയുടെ ഏറ്റവും പുതിയ ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൂടുതല്‍ സുഖകരമായ ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഡെറാഡൂണില്‍ നടന്ന ഡസ്റ്ററിന്റെ മീഡിയ ഡ്രൈവിനിടെ തന്നെ എസ്‌യുവിയുടെ ഹാന്‍ഡ്‌ലിംഗും റൈഡ് ക്വാളിറ്റിയും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പരുക്കന്‍ റോഡുകളിലും സിറ്റിയിലെ ഗതാഗതക്കുരുക്കിലും ഒരേപോലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പുതിയ ഡസ്റ്ററിന് സാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സസ്പെന്‍ഷന്‍ സെറ്റപ്പിലും ക്യാബിന്‍ സൗകര്യങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്തിയാണ് റെനോ ഡസ്റ്റര്‍ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവന്നത്.

കിടമത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ മത്സരാധിഷ്ഠിത വിലയിലാണ് ഡസ്റ്റര്‍ എന്‍ട്രി നടത്തിയിരിക്കുന്നത്. 10.49 ലക്ഷം രൂപ മുതല്‍ 18.09 ലക്ഷം രൂപ വരെയാണ് ഡസ്റ്ററിന്റെ എക്‌സ്-ഷോറൂം വില. ആര്‍-പാസ് (R Pass) ഉള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ 10.49 ലക്ഷം രൂപ പ്രാരംഭ വിലയില്‍ എസ്‌യുവി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

2026 റെനോ ഡസ്റ്റര്‍ 1.3 ടര്‍ബോ-പെട്രോള്‍ പതിപ്പുകള്‍ 12.99 ലക്ഷം മുതല്‍ 18.49 ലക്ഷം രൂപ വരെ വില പരിധിയില്‍ ലഭ്യമാണ്. പ്രീമിയം ഫീച്ചറുകള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കുമൊപ്പം കരുത്തുറ്റ ടര്‍ബോ എഞ്ചിന്‍ മികച്ച മൈലേജ് കൂടി നല്‍കുന്നതിനാല്‍ 2026 ഡസ്റ്ററിനെ മികച്ച മൂല്യം നല്‍കുന്ന പാക്കേജ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ കരുത്തന്‍മാരുമായി മത്സരിക്കുന്ന ഡസ്റ്ററിന് ഈ പുതിയ മൈലേജ് കണക്കുകള്‍ വലിയ നേട്ടമാകും.

ഉയര്‍ന്ന പെര്‍ഫോമന്‍സിനൊപ്പം തരക്കേടില്ലാത്ത മൈലേജ് കൂടി വേണമെന്ന് ആഗ്രഹിക്കുന്ന കുടുംബങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് റെനോ ഈ എസ്‌യുവി വിപണിയിലെത്തിച്ചിരിക്കുന്നത്. ഡസ്റ്ററിന്റെ വരവ് റെനോയുടെ വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊതു വിലയിരുത്തല്‍. പുതിയ റെനോ ഡസ്റ്ററിന്റെ ഈ മൈലേജ് കണക്കുകളില്‍ നിങ്ങള്‍ സംതൃപ്തരാണോ?. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.

More from DriveSpark

Article Published On: Wednesday, March 25, 2026, 19:02 [IST]
English summary
2026 renault duster arai mileage revealed turbo petrol specs price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X