വിലകുറഞ്ഞ 7-സീറ്റര്‍ എംപിവി ഇനി കൂടുതല്‍ സ്മാര്‍ട്ട്! എന്നിട്ടും വില ₹6 ലക്ഷത്തില്‍ താഴെ

ഫ്രഞ്ച് ബ്രാന്‍ഡ് ആയ റെനോയുടെ ജനപ്രിയ എംപിവിയായ ട്രൈബര്‍ (Renault Triber) പുതിയ ഫീച്ചറുകളോടെ ഇന്ത്യന്‍ വിപണിയില്‍ എത്തി. 2026 മോഡല്‍ ഇയര്‍ അപ്ഡേറ്റുകളുമായാണ് എംപിവി പുറത്തിറങ്ങിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും പ്രായോഗികതയും ഉറപ്പാക്കുന്ന പുതിയ സംവിധാനങ്ങള്‍ എല്ലാ വേരിയന്റുകളിലും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ക്കൊപ്പം എല്ലാ വേരിയന്റുകളുടെയും വിലയില്‍ ചെറിയ വര്‍ദ്ധനവും വരുത്തിയിട്ടുണ്ട്. നിലവില്‍ 4,575 രൂപ മുതല്‍ 9,150 രൂപ വരെയാണ് വിവിധ വേരിയന്റുകള്‍ക്ക് കമ്പനി വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ ട്രൈബറിന്റെ പ്രധാന മാറ്റങ്ങളും സാങ്കേതിക സവിശേഷതകളും വിലയും ഈ ലേഖനത്തില്‍ വിശദമായി പരിശോധിക്കാം.

പുതിയ ട്രൈബറിന്റെ ഏറ്റവും വലിയ ആകര്‍ഷണം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറായ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനമാണ്. ടോപ്പ്-എന്‍ഡ് ഇമോഷന്‍ ട്രിമ്മിലാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ രണ്ടാം നിരയിലെ വണ്‍-ടച്ച് ഫോള്‍ഡ് ആന്‍ഡ് ടംബിള്‍ സീറ്റുകളാക്കി നവീകരിച്ചിട്ടുണ്ട്. ഇതുവഴി മൂന്നാം നിര സീറ്റുകളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കും.

2026 renault triber launched

മറ്റൊരു പ്രധാന പ്രായോഗിക പരിഷ്‌കാരം പൂര്‍ണമായി മടക്കാന്‍ സാധിക്കുന്ന രണ്ടാം നിര സീറ്റുകളാണ്. രണ്ടാമത്തെ നിരയിലെ സീറ്റുകള്‍ പൂര്‍ണ്ണമായും മടക്കി വെച്ചാല്‍ 1,065 ലിറ്റര്‍ വരെ ബൂട്ട് സ്‌പേസ് ലഭ്യമാണ്. യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ ഈ മാറ്റങ്ങള്‍ സഹായിക്കും. ഇവല്യൂഷന്‍ (Evolution) വേരിയന്റില്‍ ഇപ്പോള്‍ സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ഫോണ്‍ കണ്‍ട്രോളുകള്‍ നല്‍കിയിട്ടുണ്ട്.

കൂടാതെ ഡേ-നൈറ്റ് അഡ്ജസ്റ്റബിള്‍ റിയര്‍ വ്യൂ മിറര്‍, റിയര്‍ റൂം ലാംപ് എന്നിവയും ഉള്‍പ്പെടുത്തി. ടെക്‌നോ (Techno) ട്രിമ്മിലാണ് കൂടുതല്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഡ്രൈവര്‍ സീറ്റ് ആംറെസ്റ്റ്, ഹൈറ്റ് അഡ്ജസ്റ്റ്‌മെന്റ്, റിയര്‍ ഡിഫോഗര്‍ എന്നിവ ഇതില്‍ ലഭിക്കും. കൂടാതെ ഇലക്ട്രിക് ഫോള്‍ഡിംഗ് ORVM, രണ്ട് ഫ്രണ്ട് ട്വീറ്ററുകള്‍, മൂന്നാം നിരയ്ക്കായി 12-വോള്‍ട്ട് ചാര്‍ജിംഗ് സോക്കറ്റ് എന്നിവയും പുതിയ മോഡലിലുണ്ട്.അതേസമയം 2026 റെനോ ട്രൈബറിന് മെക്കാനിക്കലായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

2026 renault triber launched

71 bhp പവറും 96 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് 7 സീറ്റര്‍ എംപിവിക്ക് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയിരിക്കുന്നത്. ടോപ്പ്-എന്‍ഡ് മോഡലുകളില്‍ മാത്രമായി എഎംടി (AMT) ഓപ്ഷനും ലഭിക്കും. 6 എയര്‍ബാഗുകള്‍, ഇബിഡിയോട് കൂടിയ എബിഎസ്, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പാക്കേജില്‍ ഉള്‍പ്പെടുന്നു.

പുതിയ ട്രൈബറിന്റെ വില 5.81 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ഒഥന്റിക് പെട്രോള്‍ മാനുവല്‍ വേരിയന്റിന്റെ വിലയാണ് ഇത്. ഏറ്റവും ഉയര്‍ന്ന ഇമോഷന്‍ എഎംടി പതിപ്പിന് 8.48 ലക്ഷം രൂപയാണ് വില. വേരിയന്റുകള്‍ക്ക് അനുസരിച്ചുള്ള വിലവര്‍ദ്ധനവ് റെനോ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഓഥന്റിക് മാനുവലിന് 4,575 രൂപയും എമോഷന്‍ മാനുവല്‍/ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 9,150 രൂപയുമാണ് കൂടിയത്.

2026 renault triber launched

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നതിനാലാണ് ചെറിയ വിലവര്‍ദ്ധനവ് വരുത്തിയത് എന്ന് കമ്പനി വിശദീകരിക്കുന്നു. വിപണിയിലെ മറ്റ് എംപിവികളുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രൈബറിന്റെ പ്രായോഗികതയും വിലയും വലിയ ഘടകമാണ്. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയത് കൂടുതല്‍ കുടുംബങ്ങളെ ആകര്‍ഷിക്കാന്‍ ട്രൈബറിനെ സഹായിക്കും. റെനോയുടെ മികച്ച സര്‍വീസ് ശൃംഖലയും പാര്‍ട്‌സ് ലഭ്യതയും ട്രൈബര്‍ വാങ്ങുന്നവര്‍ക്ക് ഗുണകരമാണ്.

2026 മോഡലിലെ മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല സ്വീകാര്യത നേടുമെന്ന് തന്നെ കമ്പനി കരുതുന്നു. സാങ്കേതികമായ ഈ നവീകരണം എംപിവി സെഗ്മെന്റില്‍ മത്സരം കടുപ്പിക്കും. വാഹന പ്രേമികള്‍ക്ക് ഒരു വശത്ത് പെര്‍ഫോമന്‍സും മറുവശത്ത് പ്രായോഗികതയും പ്രധാനമാണ്. ട്രൈബറിനെ സംബന്ധിച്ചിടത്തോളം ഈ രണ്ട് വശങ്ങളും ബാലന്‍സ് ചെയ്യാന്‍ റെനോക്ക് കഴിഞ്ഞിട്ടുണ്ട്.

ആധുനിക സൗകര്യങ്ങളായ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഉള്‍പ്പെടുത്തിയതടക്കം ഇന്റീരിയറിലും വരുത്തിയ മാറ്റങ്ങള്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും. സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്നവര്‍ക്ക് ട്രൈബര്‍ ഒരു മികച്ച ചോയ്‌സാണ്. വരും മാസങ്ങളില്‍ ഈ മോഡലിന്റെ വില്‍പ്പനയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് കരുതുന്നു. 2026 റെനോ ട്രൈബറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള റെനോ ഷോറൂമുകള്‍ സന്ദര്‍ശിക്കുക.

Article Published On: Wednesday, April 29, 2026, 18:55 [IST]
English summary
2026 renault triber launched with new comfort practicality features check price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X