ലുക്ക് ഷാര്‍പ്പും ക്യാബിന്‍ സ്മാര്‍ട്ടുമായെങ്കിലും 'ഹൃദയം' പറിച്ചുകളഞ്ഞില്ല; ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് റിവ്യൂ
ഇന്ത്യന്‍ മിഡില്‍ക്ലാസ് കുടുംബങ്ങളുടെ ഇഷ്ടപ്പെട്ട എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ടാറ്റ ടിയാഗോ സ്‌പോര്‍ട്ടി ലുക്കും പ്രീമിയം ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുമടക്കം വമ്പന്‍ മാറ്റങ്ങളോടെ അടുത്തിടെയാണ് മുഖംമിനുക്കി എത്തിയത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിക്കൊണ്ടാണ് ഇതിനോടകം തന്നെ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ ചെറു കാറിന് ടാറ്റ ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചത്. പുതിയ ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ ഓടിച്ച് നോക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ടാറ്റയുടെ എന്‍ട്രി ലെവല്‍ കാറിന്റെ പുത്തന്‍ അപ്‌ഡേറ്റ് എങ്ങിനെയുണ്ടെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കാം.
മാറിയത് എന്ത്?
കാഴ്ചയില്‍ കൂടുതല്‍ മനോഹരമായ എക്‌സ്റ്റീരിയര്‍ ഡിസൈനും, അകത്തളത്തില്‍ വലിയ മാറ്റങ്ങളുമായാണ് 2026 ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് എത്തിയത്. മുന്‍വശത്ത് കൂടുതല്‍ ഷാര്‍പ്പായ ഹെഡ്ലാമ്പുകള്‍, സ്ലിം ഗ്രില്‍, വലിപ്പം കൂടിയ എയര്‍ ഡാം എന്നിവ വാഹനത്തിന് മാസ്സ് ലുക്ക് നല്‍കുന്നുണ്ട്. 170 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ഈ ഹാച്ച്ബാക്കിനുള്ളത്. വശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കിലും പുത്തന്‍ ഡിസൈനിലുള്ള 15 ഇഞ്ച് അലോയ് വീലുകളും വീല്‍ ആര്‍ച്ചുകളിലെ ബ്ലാക്ക് ക്ലാഡിംഗും ശ്രദ്ധേയമാണ്.

പുറകില്‍ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പ് സജ്ജീകരണവും റീ-ഡിസൈന്‍ ചെയ്ത ബമ്പറും നല്‍കിയിട്ടുണ്ട്. ഡേടോണ ഗ്രേ ഉള്‍പ്പെടെ 6 പുതിയ ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളിലാണ് ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് ഐസിഇ പതിപ്പ് ലഭ്യമാകുക. അകത്തളത്തിലേക്ക് കടന്നാല്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ഫ്‌ലാറ്റ് ആയതും ആധുനികവുമായ ഡാഷ്ബോര്‍ഡ് ലേഔട്ട് കാണാം. പരമ്പരാഗത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് പകരം ഫുള്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയാണ് ടാറ്റ പുതിയ ടിയാഗോയില്‍ ഒരുക്കിയിട്ടുള്ളത്.
എഎംടി (AMT) ഓട്ടോമാറ്റിക് മോഡലുകളില്‍ ഗിയര്‍ ലിവറിന് പകരം റോട്ടറി ഗിയര്‍ സെലക്ടര്‍ ഡയല്‍ നല്‍കിയിരിക്കുന്നു. ഫീച്ചറുകളുടെ കാര്യത്തില്‍ പുതിയ ടിയാഗോ സെഗ്മെന്റില്‍ ഏറെ മുന്നിലാണ്. യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ചാര്‍ജിംഗ്, റിയര്‍ എസി വെന്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ് എന്നിവ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സുരക്ഷയുടെ കാര്യത്തിലും പിന്നെ ടാറ്റ ഒട്ടും വിട്ടുവീഴ്ച ചെയ്യില്ലെല്ലോ. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഇബിഡിയുള്ള എബിഎസ, 360 ഡിഗ്രി ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കും. കൂടാതെ കൂടുതല്‍ കരുത്തുറ്റ മെക്കാനിക്കല്‍ ബോഡിഷെല്‍ ഉപയോഗിച്ചതിനാല്‍ യാത്രക്കാര്‍ക്ക് പൂര്‍ണ സുരക്ഷ ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നു.
മാറ്റമില്ലാത്തത്
വിശ്വസനീയമായ പഴയ 1.2 ലിറ്റര്‍, 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, സിഎന്‍ജി (CNG) എഞ്ചിനുകള്‍ തന്നെയാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലും സേവനമനുഷ്ഠിക്കുന്നത്. പെട്രോളില്‍ 86 hp പവറും സിഎന്‍ജി മോഡലില്‍ 75.5 hp പവറുമാണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

സെഗ്മെന്റില്‍ ആദ്യമായി സിഎന്‍ജി എഎംടി (CNG AMT) ഓട്ടോമാറ്റിക് പതിപ്പില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ (Paddle Shifters) ലഭിച്ച മോഡല്‍ ആണ് 2026 ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ്. ബജറ്റ് വിലയില്‍ സിഎന്‍ജി ഓട്ടോമാറ്റിക് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗിയറുകള്‍ സ്വന്തമായി നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഈ സാങ്കേതികവിദ്യ വലിയ നേട്ടമായി മാറും.
ഡ്രൈവിംഗ് അനുഭവവും റൈഡ് ക്വാളിറ്റിയും
ഡ്രൈവിംഗ് അനുഭവത്തിലേക്ക് വന്നാല്‍ സിഎന്‍ജി മോഡലിന്റെ പവര്‍ ഡെലിവറി സുഗമമാണെങ്കിലും മിഡ്-റേഞ്ചില്‍ ചെറിയൊരു പവര്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. സിറ്റി യാത്രകള്‍ക്ക് ഇത് വളരെ അനുയോജ്യമാണ്. എന്നാല്‍ എഎംടി ഗിയര്‍ബോക്‌സിന്റെ റെസ്‌പോണ്‍സ് പൊതുവെ അല്‍പ്പം മന്ദഗതിയിലാണ്. എങ്കിലും പാഡില്‍ ഷിഫ്റ്ററുകള്‍ വഴി ഇത് ഒരു പരിധി വരെ പരിഹരിക്കാം.

യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സസ്‌പെന്‍ഷന്‍ ട്യൂണിംഗാണ് ടാറ്റ നിലനിര്‍ത്തിയിട്ടുള്ളത്. വളവുകളില്‍ ബോഡി റോള്‍ അല്‍പ്പം അനുഭവപ്പെടുന്നുണ്ടെങ്കിലും റോഡിലെ കുഴികള്‍ സുഖകരമായി മറികടക്കാന്‍ ഇതിന് സാധിക്കും. സ്റ്റിയറിംഗ് റെസ്‌പോണ്‍സ് വളരെ ലൈറ്റ് ആണ്. ഫ്രണ്ടില്‍ ഡിസ്‌കും പിറകില്‍ ഡ്രമ്മും ഉള്‍പ്പെടുന്ന ബ്രേക്കിംഗ് സെറ്റപ്പ് ദൈനംദിന ഉപയോഗത്തിന് യോജിക്കുന്ന ബൈറ്റ് നല്‍കുന്നുണ്ട്.
ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്
ആദ്യമായി പുതിയ കാര്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് അത്യാധുനിക ഫീച്ചറുകള്‍, മികച്ച സുരക്ഷ, ആകര്‍ഷകമായ ഡിസൈന്‍ എന്നിവയുമായി എത്തിയ ടിയാഗോ ഫെയ്സ്ലിഫ്റ്റ് ധൈര്യമായി തിരഞ്ഞെടുക്കാം. ഷാര്‍പ്പ് സ്‌റ്റൈലിംഗും മോഡേണ്‍ ഡാഷ്‌ബോര്‍ഡും നല്‍കി ഔട്ട്‌ഗോയിംഗ് മോഡലിന്റെ കുറവുകള്‍ ടാറ്റ നികത്തിയിട്ടുണ്ട്. റണ്ണിംഗ് കോസ്റ്റ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിയാഗോ സിഎന്‍ജി ഒരു ചോയ്സ് തന്നെയാണ്. ഈ വില നിലവാരത്തില്‍ ലഭ്യമല്ലാത്ത പാഡില്‍ ഷിഫ്റ്ററുകളുടെ സാന്നിധ്യം ടിയാഗോ സിഎന്‍ജി എഎംടി മോഡലിനെ ആകര്‍ഷകമാക്കുന്നു.


Click it and Unblock the Notifications