സാൻ്റാക്ലോസ് വരെ വാങ്ങിയെന്നാ തോന്നുന്നേ; 2025-ൽ കാശ് വാരി ജർമൻ ബ്രാൻഡ്

ഏറെ വെല്ലുവിളികൾ നിറഞ്ഞ വിപണി സാഹചര്യങ്ങളെ അതിജീവിച്ച് ഔഡി ഇന്ത്യ 2025 വർഷം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. റീട്ടെയിൽ, യൂസ്ഡ് കാർ വിഭാഗങ്ങളിൽ കമ്പനി ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2026-ലേക്കുള്ള തുടക്കവും ഇത് പോലെ ഗംഭീരമാകുമെന്ന് തന്നെയാണ് കമ്പനിയുടെ പ്രതീക്ഷ. 2025 ഡിസംബറിൽ ഔഡി ഇന്ത്യ ആകെ 4,510 ആഢംബര കാറുകൾ വിറ്റഴിച്ചു. ആഢംബര കാർ വിപണിയിലെ മാറ്റങ്ങളെ ഫലപ്രദമായി നേരിടാൻ കമ്പനിക്ക് സാധിച്ചുവെന്നതിൻ്റെ തെളിവാണ് നേട്ടത്തിൻ്റെ കാരണം. ഉത്സവകാലത്തെ ഡിമാൻഡും GST 2.0 പോലുള്ള നിയന്ത്രണ പരിഷ്കരണങ്ങളും വിൽപ്പനയ്ക്കും ഉപഭോക്തൃ ആത്മവിശ്വാസത്തിനും ഊർജ്ജം പകർന്നു.

ഇന്ത്യയിൽ ഔഡിയുടെ Q7, Q8, S5 സ്പോർട്ട്ബാക്ക്, RS Q8 പെർഫോമൻസ് എന്നീ പ്രീമിയം മോഡലുകൾക്ക് കഴിഞ്ഞ വർഷം സ്ഥിരമായ ഡിമാൻ്റ് ഉയന്നിരുന്നു. Q3, A4, A6, Q5 തുടങ്ങിയ കൂടുതൽ വിറ്റഴിക്കപ്പെട്ട ഔഡി മോഡലുകളും 2025-ൽ മികച്ച വിൽപ്പന കാഴ്ചവെച്ചു. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട വിൽപ്പനാനന്തര സേവനം ഉറപ്പാക്കാൻ ഓഡി 2025-ൽ ശൃംഖല വികസിപ്പിച്ചു.

audi sales

ഔഡി അപ്രൂവ്ഡ് പ്ലസ്' യൂസ്ഡ് കാർ വിഭാഗം കഴിഞ്ഞ വർഷം വിൽപ്പനയിൽ 3 ശതമാനത്തോളം വളർച്ച നേടി. ഈ ശൃംഖല 27 കേന്ദ്രങ്ങളായി വികസിപ്പിക്കുകയും 500-ലധികം സർട്ടിഫൈഡ് യൂസ്ഡ് ഓഡി കാറുകൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട് എന്നത് വലിയ നേട്ടം തന്നെയാണ്. 2025-ൽ RS Q8 പെർഫോമൻസ് പുതിയതായി അവതരിപ്പിച്ച ഔഡി, A4, Q7, Q3, Q5 കാറുകളുടെ സിഗ്നേച്ചർ എഡിഷനുകളും പുറത്തിറക്കി. ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്രയെ 'ഔഡി ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായും' കമ്പനി പ്രഖ്യാപിച്ചു.

57.11 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഔഡി A4 സിഗ്നേച്ചർ എഡിഷൻ വിപണിയിൽ എത്തിച്ചത്. ആഡംബര സെഡാന്റെ നിലവിലുള്ള ടെക്നോളജി വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ സ്പെഷ്യൽ എഡിഷൻ മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. ഫാക്ടറി ഫിറ്റഡ് ആക്‌സസറികളും ചെറിയ ഡിസൈൻ മെച്ചപ്പെടുത്തലുകളുമാണ് സിഗ്നേച്ചർ എഡിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

audi sales

ഇത്തരം മാറ്റങ്ങൾ കാറിന് അഴകേകുന്നുണ്ടെങ്കിലും സ്റ്റാൻഡേർഡ് വേരിയന്റുകളിലെ അതേ മെക്കാനിക്കൽ വശങ്ങൾ തന്നെയാണ് കമ്പനി ഇതിലും നിലനിർത്തിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്ന് വേർതിരിച്ചറിയാൻ സിഗ്നേച്ചർ എഡിഷനിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഔഡി റിംഗ്സ് ഡീക്കലുകൾ, ഔഡി ലോഗോയുള്ള എൽഇഡി എൻട്രി ലൈറ്റുകൾ, ഡൈനാമിക് വീൽ ഹബ് ക്യാപ്പുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന നവീകരണങ്ങൾ.

ഒപ്പം മെച്ചപ്പെട്ട എയറോഡൈനാമിക്സിനായി ഒരു അധിക സ്‌പോയിലർ ലിപ്, സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് സ്പെഷ്യൽ എഡിഷനെ വേർതിരിച്ചറിയാൻ അലോയ് വീലുകളിൽ ഒരു പ്രത്യേക പെയിന്റ് ഫിനിഷ് എന്നിവയും ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി A4 സിഗ്നേച്ചർ എഡിഷനിൽ ഒരുക്കിയിട്ടുണ്ട്. അകത്തളത്തിലേക്ക് കയറിയാലും പരിചിതമായ രൂപവും ഭാവവും തന്നെയാണ് കാണാനാവുന്നത്.

2.0 ലിറ്റർ ടർബോ-പെട്രോൾ (TFSI) എഞ്ചിനാണ് പുതിയ A4 സിഗ്നേച്ചർ എഡിഷന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 204 bhp പവറിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 7.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന സെഡാന് 241 കിലോമീറ്ററാണ് പരമാവധി പുറത്തെടുക്കാനാവുന്ന വേഗം. റീജനറേറ്റീവ് ബ്രേക്കിംഗും കുറഞ്ഞ ജാരിംഗ് എഞ്ചിൻ സ്റ്റാർട്ടുകളും നൽകുന്ന 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ഇതിന് ലഭിക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 2, 2026, 12:17 [IST]
English summary
Audi india 2025 sales growth luxury car market india 2026 outlook
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X