ബൈക്കിന്റെ വിലയിൽ കാർ! വെറും ₹3 ലക്ഷത്തിന് എസിയും ക്രൂയിസ് കൺട്രോളുമായി ബജാജ് ക്യൂട്ട് ഇലക്ട്രിക് എത്താറായി
ബൈക്ക് വാങ്ങുന്ന പൈസയ്ക്ക് തലപ്പൊക്കത്തോടെ എസി കാറില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞാലോ?. അതെ, ഇന്ത്യന്‍ മിഡില്‍ക്ലാസ് കുടുംബങ്ങളുടെ ഇവി സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ വെറും 3 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന ബജാജ് ക്യൂട്ട് ഇലക്ട്രിക് പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രീതി നേടിയ ബജാജ് ക്യൂട്ട് (Bajaj Qute) ക്വാഡ്രിസൈക്കിളിന്റെ ഇലക്ട്രിക് പതിപ്പ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് വില്‍പ്പനക്ക് എത്താന്‍ പോകുകയാണ്. വാഹനപ്രേമികള്‍ക്കിടയില്‍ ഇതിനോടകം തന്നെ ചര്‍ച്ചയായ ഈ പുത്തന്‍ ഇവി മോഡലിനെ കുറിച്ച് പ്രമുഖ ഓട്ടോമോട്ടീവ് വെബ്സൈറ്റായ കാര്‍ടോക് (Cartoq) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പറയുന്നത്.
പുതിയ ബജാജ് ക്യൂട്ട് ഇവിയുടെ ലോഞ്ച് വിവരങ്ങളുള്ളത്. സാധാരണ കാറുകളെക്കാള്‍ വലിപ്പവും ഭാരം കുറഞ്ഞ ഫോര്‍-വീലര്‍ വിഭാഗമായ ക്വാഡ്രിസൈക്കിള്‍ (Quadricycle) ശ്രേണിയിലാണ് ബജാജ് ഈ പുത്തന്‍ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ താല്‍പര്യം ജനിപ്പിക്കുന്ന ഈ പുതിയ ബജാജ് ക്യൂട്ട് ഇവി ഇലക്ട്രിക് വാഹനത്തിന്റെ പ്രാരംഭ വില 3 ലക്ഷം മുതല്‍ 3.50 ലക്ഷം രൂപ റേഞ്ചില്‍ ആയിരിക്കാനാണ് സാധ്യത.

ഇതുവഴി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് ഫോര്‍-വീലര്‍ ഓപ്ഷനുകളില്‍ ഒന്നായി മാറാന്‍ ഈ ബജാജ് ക്യൂട്ട് ഇവിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ പതിപ്പ് എത്തുന്നതോടെ നഗരം ചുറ്റാന്‍ പറ്റിയ കുറഞ്ഞ വിലയുള്ള ഒരു വാഹനം തേടുന്ന സാധാരണക്കാരന് വരെ താങ്ങാവുന്ന വിലയാകും ഇത്. പുതിയ ബജാജ് ക്യൂട്ട് ഇവി മോഡലിന്റെ ബാറ്ററി ഓപ്ഷനുകളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ കമ്പനി ഇതുവരെ പൂര്‍ണമായി വെളിപ്പെടുത്തിയിട്ടില്ല.
എങ്കിലും ലഭ്യമായ വിവരങ്ങള്‍ പ്രകാരം 10 kWh മുതല്‍ 15 kWh വരെയുള്ള ശേഷിയുള്ള ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ആയിരിക്കും ഈ മോഡലില്‍ കമ്പനി സജ്ജീകരിക്കുക. ഈ കൊച്ചു ഇവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 100 കിലോമീറ്റര്‍ വരെയുള്ള ഡ്രൈവിംഗ് റേഞ്ച് (Driving Range) നല്‍കുമെന്നാണ് സൂചനകള്‍. എന്നിരുന്നാലും ഇതിന്റെ കൃത്യമായ ബാറ്ററി ശേഷിയും റേഞ്ചും ലോഞ്ച് സമയത്ത് മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുകയുള്ളൂ.
വളരെ കുറഞ്ഞ വിലയിലാണ് വിപണിയില്‍ എത്തുന്നതെങ്കിലും യാത്രക്കാര്‍ക്ക് അത്യാവശ്യം വേണ്ട സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി നിരവധി ആധുനിക ഫീച്ചറുകള്‍ ബജാജ് ക്യൂട്ട് ഇവിയില്‍ ഉള്‍പ്പെടുത്തും. യാത്ര കൂടുതല്‍ സുഗമമാക്കാന്‍ എയര്‍ കണ്ടീഷണര്‍ (AC) സംവിധാനവും ഇതില്‍ നല്‍്കിയിട്ടുണ്ട്. ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ക്ക് സഹായകരമാകുന്ന ക്രൂയിസ് കണ്‍ട്രോള്‍ (Cruise Control) ഫീച്ചറും ഈ വില കുറഞ്ഞ വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
സമൂഹമാധ്യമങ്ങളില്‍ വൈറലായ ഇന്‍സ്റ്റാഗ്രാം വോക്ക്എറൗണ്ട് വീഡിയോയിലൂടെയാണ് ഈ ഫീച്ചറുകളെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നിട്ടുള്ളത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ബജാജ് ക്യൂട്ട് മോഡലുകള്‍ സിഎന്‍ജി (CNG), എല്‍പിജി (LPG) എന്നീ രണ്ട് ഫ്യുവല്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഈ മോഡലുകളില്‍ 216.6 സിസി ലിക്വിഡ്-കൂല്‍ഡ് എഞ്ചിനാണ് ഉപയോഗിച്ചിട്ടുള്ളത്.

ഈ എഞ്ചിന്‍ എല്‍പിജി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരമാവധി 9.15 kW പവറും, സിഎന്‍ജി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരമാവധി 8.08 kW പവറും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ രണ്ട് പരമ്പരാഗത മോഡലുകള്‍ക്കും വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബജാജ് ക്യൂട്ട് ഒരു 4-സീറ്റര്‍ വാഹനമാണ്. മുന്‍വശത്ത് ഡ്രൈവര്‍ക്കും ഒപ്പമുള്ളയാള്‍ക്കും സുഖകരമായി ഇരിക്കാന്‍ സാധിക്കുന്നതിനൊപ്പം പിന്‍സീറ്റില്‍ രണ്ട് യാത്രക്കാര്‍ക്ക് കൂടി ഇരിക്കാനുള്ള സൗകര്യം ഇതിലുണ്ട്.
വലിപ്പക്കുറവ് കാരണം നഗരങ്ങളിലെ ഇടുങ്ങിയ റോഡുകളിലൂടെയും തിരക്കേറിയ തെരുവുകളിലൂടെയും വളരെ എളുപ്പത്തില്‍ ഈ വാഹനം ഓടിച്ചുപോകാന്‍ സാധിക്കും. ഇരുചക്ര വാഹനങ്ങളില്‍ നിന്ന് നാലുചക്ര വാഹനങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന മധ്യവര്‍ഗക്കാരായ ഉപഭോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ ഫാമിലി കാര്‍ ഓപ്ഷനായിരിക്കും ഈ കൊച്ചു വാഹനം.
ഇന്ത്യന്‍ വിപണിയില്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ വാഹനം ഔദ്യോഗികമായി വില്‍പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ദ്ധിച്ചുവരുന്ന നിലവിലെ സാഹചര്യത്തില്‍ പരിസ്ഥിതി സൗഹൃദമായ ഇത്തരം ചെറിയ ഇവികള്‍ വലിയ മാറ്റമായിരിക്കും വരുത്തുക.
ലോഞ്ച് തീയതിയോട് അനുബന്ധിച്ച് മാത്രമേ ഇതിന്റെ ബുക്കിംഗ് വിവരങ്ങളും വിവിധ നഗരങ്ങളിലെ കൃത്യമായ എക്‌സ്-ഷോറൂം വിലയും ബജാജ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.
കുറഞ്ഞ പരിപാലന ചെലവിനൊപ്പം മികച്ച സാങ്കേതികവിദ്യയും നല്‍കുന്ന ഈ മോഡല്‍ ഇവി സെഗ്മെന്റില്‍ പുതിയ തരംഗമാകാന്‍ സാധ്യതയുണ്ട്. ഒരു പ്രീമിയം ബൈക്കിന്റെ വില മാത്രം ലഭിക്കാനിടയുള്ള ഈ കുഞ്ഞന്‍ ഇവി വാങ്ങാന്‍ ജനം ഷോറൂമിലേക്ക് ഒഴുകുമെന്ന് പ്രതീക്ഷിക്കുന്നു. വെറും 3 ലക്ഷം രൂപ വിലയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ബജാജ് ക്യൂട്ട് ഇവിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ.


Click it and Unblock the Notifications