ഇലക്ട്രിക് ഓട്ടോകളിലെ 'റേഞ്ച് രാജാ'! ബജാജ് WEGO P9018 ഡ്രൈവർമാരുടെ പോക്കറ്റ് നിറയ്ക്കും, 5 വർഷം വാറണ്ടിയും

ഇന്ത്യയിലെ ഇലക്ട്രിക് ത്രീ-വീലര്‍ വിപണിയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ബജാജ് ഓട്ടോ തങ്ങളുടെ പുത്തന്‍ മോഡലായ 'WEGO P9018' പുറത്തിറക്കി. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 296 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാമെന്നതാണ് ഈ മുച്ചക്ര വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും വലിയ ബാറ്ററി പായ്ക്ക് ഉള്ള ഇലക്ട്രിക് ഓട്ടോറിക്ഷയാണ് ഇത്. പുണെ ആസ്ഥാനമായുള്ള ബജാജ് ഓട്ടോ ഇന്നലെയാണ് (2026 ഫെബ്രുവരി 09) ഈ നൂതന ഇലക്ട്രിക് വാഹനം വിപണിയിലെത്തിച്ചത്. 4,41,247 രൂപയാണ് ഈ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ യാത്രക്കാരെ വഹിക്കാനും ചരക്ക് ഗതാഗതത്തിനും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. ബജാജിന്റെ ഇലക്ട്രിക് വാഹന വിഭാഗത്തിലെ നിര്‍ണായക ചുവടുവെപ്പാണിത്. സാങ്കേതിക മികവില്‍ ഏറെ മുന്നിലാണ് ബജാജ് WEGO P9018. 17.7 kWh ശേഷിയുള്ള പവര്‍ഫുള്‍ ബാറ്ററി പായ്ണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.

bajaj wego p9018

മികച്ച റേഞ്ച് ഉറപ്പാക്കാന്‍ നൂതനമായ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS), റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യ എന്നിവ ഇലക്ട്രിക് ത്രീവീലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ദൂരം സഞ്ചരിക്കാനും ഡ്രൈവര്‍മാര്‍ക്ക് സാധിക്കും.മെക്കാനിക്കല്‍ വശങ്ങള്‍ പരിശോധിച്ചാല്‍, ടൂ-സ്പീഡ് ഗിയര്‍ബോക്സും 36 ശതമാനം ഗ്രേഡബിലിറ്റിയും (കയറ്റങ്ങള്‍ കയറാനുള്ള ശേഷി) ഈ വാഹനത്തിനുണ്ട്.

മോശം റോഡുകളിലും ഉയര്‍ന്ന ഭാരം കയറ്റി സുഗമമായി യാത്ര ചെയ്യാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, ഉപഭോക്താക്കളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനായി ബജാജ് WEGO P9018 ഇലക്ട്രിക് ത്രീവീലറിന് കമ്പനി 5 വര്‍ഷത്തെ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്.പ്രവര്‍ത്തനക്ഷമതയും റേഞ്ചും ഒരുപോലെ ഒത്തുചേരുന്ന ഒരു സമഗ്ര പാക്കേജാണ് ഈ പുതിയ WEGO P9018 ഇലക്ട്രിക് ത്രീവീലര്‍ മോഡലെന്ന് കമ്പനി വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ത്രീ-വീലറാണ് WEGO P9018 എന്ന് ബജാജ് ഓട്ടോ അര്‍ബന്‍ ബിസിനസ് വിഭാഗം പ്രസിഡന്റ് സമര്‍ദീപ് സുബന്ധ് പറഞ്ഞു. വലിയ ബാറ്ററി പായ്ക്കും മികച്ച റേഞ്ചും ഉള്ളതിനാല്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ദീര്‍ഘദൂര യാത്രകള്‍ക്ക് ഇത് ഏറെ അനുയോജ്യമാണ്. ഓരോ സെഗ്‌മെന്റിലെയും ഉപഭോക്താക്കളുടെയും ആവശ്യം തിരിച്ചറിഞ്ഞാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാസഞ്ചര്‍ വാഹന വിഭാഗത്തിനും ലാസ്റ്റ്‌മൈല്‍ ട്രാന്‍സ്‌പോര്‍ട്ടിനുമായി ബജാജ് അവതരിപ്പിച്ച പുതിയ ബ്രാന്‍ഡാണ് 'WEGO'. ഇന്ത്യന്‍ വിപണി പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ ബജാജ് WEGO P9018 അതിന്റെ സെഗ്‌മെന്റില്‍ വലിയ തരംഗമാകുമെന്നാണ് കരുതപ്പെടുന്നത്. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും മികച്ച പവറും ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമായ റേഞ്ചും ഓട്ടോ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകും.

വരും ദിവസങ്ങളില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ഈ വാഹനത്തിന്റെ ഡെലിവറി സജീവമാക്കാനാണ് ബജാജിന്റെ പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ മുച്ചക്ര വാഹന നിര്‍മാതാക്കളായ ബജാജിന് നൂറിലധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 2.1 കോടിയിലധികം മോട്ടോര്‍സൈക്കിളുകള്‍ കയറ്റുമതി ചെയ്ത കമ്പനി ഇന്ത്യയിലെ പ്രമുഖ എക്സ്പോര്‍ട്ടര്‍ കൂടിയാണ്. അടുത്തിടെ 2 ട്രില്യണ്‍ രൂപയുടെ വിപണി മൂലധനം നേടുന്ന ലോകത്തിലെ ആദ്യത്തെ ടൂ-വീലര്‍ നിര്‍മ്മാതാക്കള്‍ എന്ന റെക്കോഡും ബജാജ് ഓട്ടോ സ്വന്തമാക്കിയിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 10, 2026, 13:46 [IST]
English summary
Bajaj wego p9018 electric auto rickshaw launched in india price range feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X