₹5 ലക്ഷത്തിൽ താഴെ വിലയുള്ള 5 കാറുകൾ! OLX ഡിലീറ്റാക്കിക്കോ, പുതിയത് വാങ്ങാം

സാധാരണക്കാരന്റെ കാര്‍ എന്ന സ്വപ്‌നം പൂവണിയിക്കാന്‍ സഹായിക്കുന്ന ബജറ്റ് മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇന്നും ഡിമാന്‍ഡ് ഉണ്ട്. 2026 ഏപ്രിലിലെ വിപണി സാഹചര്യം പരിശോധിച്ച് 5 ലക്ഷം രൂപയില്‍ താഴെ എക്‌സ്-ഷോറൂം വിലയില്‍ മികച്ച ഫീച്ചറുകളും സുരക്ഷാ ക്രമീകരണങ്ങളും വാഗ്ദാനം ചെയ്യുന്ന 5 കാറുകള്‍ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. മാരുതി സുസുക്കി, ടാറ്റ, റെനോ എന്നീ ബ്രാന്‍ഡുകളില്‍ നിന്നുള്ള മോഡലുകള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ പുതിയ കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് വൈവിധ്യമാര്‍ന്ന ഓപ്ഷനുണ്ട്. നിലവില്‍ 5 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വാങ്ങാനാകുന്ന 5 മികച്ച കാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. മാരുതി സുസുക്കി ആള്‍ട്ടോ K10 (Maruti Suzuki Alto K10)

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ബജറ്റ് കാറാണ് മാരുതി സുസുക്കി ആള്‍ട്ടോ K10. ഏകദേശം 3.70 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയുള്ള ഈ ഹാച്ച്ബാക്കില്‍ 1.0 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനാണ് ഘടിപ്പിച്ചിരിക്കുന്നത്. 67 bhp പവറും 89 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

best cars under 5 lakh india

നഗരങ്ങളിലെ തിരക്കേറിയ റോഡുകളിലൂടെയുള്ള യാത്രകള്‍ക്ക് അനുയോജ്യമായ കുഞ്ഞന്‍ കാര്‍ ആണ് ആള്‍ട്ടോ K10. ലിറ്ററിന് 24.39 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്ന ആള്‍ട്ടോ സിഎന്‍ജി പതിപ്പിലും ലഭ്യമാണ്. സിഎന്‍ജി വേരിയന്റുകളുടെ മൈലേജ് 30 കിലോമീറ്ററിന് മുകളിലാണ്. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളും മാരുതി കാറില്‍ ഒരുക്കിയിട്ടുണ്ട്.

2. ടാറ്റ ടിയാഗോ (Tata Tiago)

സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ ബജറ്റില്‍ തിരഞ്ഞെടുക്കാവുന്ന മികച്ച വാഹനമാണ് ടാറ്റ ടിയാഗോ. ഏകദേശം 4.60 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്-ഷോറൂം വില തുടങ്ങുന്നത്. 86 PS പവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് എന്‍ട്രി ലെവല്‍ ഹാച്ചില്‍ ടാറ്റ ഉപയോഗിച്ചിരിക്കുന്നത്.

ലിറ്ററിന് 19 കിലോമീറ്ററിലധികം മൈലേജ് നല്‍കുന്ന ടിയാഗോ സിഎന്‍ജി ഓപ്ഷനിലും ലഭ്യമാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി വിപണിയിലെത്തുന്ന വളരെ ചുരുക്കം കാറുകളില്‍ ഒന്നാണ് ടിയാഗോ. 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗുള്ള ടിയാഗോ, സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ്. കരുത്തുറ്റ നിര്‍മാണ നിലവാരത്തിനൊപ്പം മികച്ച രീതിയില്‍ സജ്ജീകരിച്ച ക്യാബിന്‍ ടിയാഗോയെ മറ്റ് ഹാച്ച്ബാക്കുകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു.

3. മാരുതി സുസുക്കി എസ്-പ്രെസ്സോ (Maruti Suzuki S-Presso)

എസ്‌യുവി സ്‌റ്റൈല്‍ ഡിസൈനിലുള്ള കുറഞ്ഞ വിലയുള്ള കാര്‍ അന്വേഷിക്കുന്നവര്‍ക്ക് പറ്റിയ ചോയ്‌സാണ് മാരുതി സുസുക്കി എസ്-പ്രെസ്സോ. നിലവില്‍ ഇന്ത്യല്‍ വാങ്ങാനാകുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാറാണിത്. വെറും 3.50 ലക്ഷം രൂപ മുതലാണ് എസ്‌പ്രെസ്സോയുടെ വില തുടങ്ങുന്നത്. 1.0 ലിറ്റര്‍ K10C എഞ്ചിനാണ് ഈ എന്‍ട്രി ലെവല്‍ കാറിന് കരുത്തേകുന്നത്.

maruti s-presso

സിറ്റി ഡ്രൈവുകള്‍ക്ക് അനുയോജ്യമായ എസ്-പ്രസ്സോ ലിറ്ററിന് 24.76 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ ഉയര്‍ന്ന സീറ്റിംഗ് പൊസിഷന്‍ ഡ്രൈവര്‍ക്ക് മികച്ച കാഴ്ച സൗകര്യമൊരുക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടച്ച്സ്‌ക്രീന്‍ എന്നിവയടക്കം അത്യാവശ്യം വേണ്ട എല്ലാ ഫീച്ചറുകളുമുളള എസ്‌-പ്രെസ്സോ ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും ഒരുപോലെ സ്വീകാര്യതയുള്ള മോഡലാണ്.

4. റെനോ ക്വിഡ് (Renault Kwid)

സ്‌റ്റൈലിഷ് ലുക്കും ആധുനിക ഫീച്ചറുകളും ആഗ്രഹിക്കുന്നവര്‍ക്ക് റെനോ ക്വിഡ് മികച്ചൊരു ഓപ്ഷനാണ്. 4.30 ലക്ഷം രൂപ മുതലാണ് ഇതിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ത്ത 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ക്വിഡിന് തുടിപ്പേകുന്നത്.

renault kwid

ലിറ്ററിന് 22.3 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്ന ഈ ഫ്രഞ്ച് മോഡലിന് യുവാക്കള്‍ക്കിടയിലും പ്രചാരമുണ്ട്. മൈക്രോ എസ്‌യുവിക്ക് സമാനമായ ഗ്രൗണ്ട് ക്ലിയറന്‍സും (184 mm) ക്വിഡ് വാഗ്ദാനം ചെയ്യുന്നു. റിവേഴ്‌സ് ക്യാമറ പോലുള്ള ഫീച്ചറുകള്‍ നിറഞ്ഞ മോഡേണ്‍ ഇന്റീരിയറാണ് ക്വിഡിന്റെ പ്രത്യേകത. അഞ്ച് പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന തരത്തിലാണ് ഇതിന്റെ ക്യാബിന്‍ സജ്ജീകരിച്ചിരിക്കുന്നത്.

5. മാരുതി സുസുക്കി സെലേറിയോ (Maruti Suzuki Celerio)

അത്യാവശ്യം വലുപ്പവും മികച്ച മൈലേജുമുള്ള കാര്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മാരുതി സുസുക്കി സെലേറിയോ തിരഞ്ഞെടുക്കാം. 4.70 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. വിപണിയിലെ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാറുകളില്‍ ഒന്നാണിത്. ഇതിലെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 25.24 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

സെലേറിയോ സിഎന്‍ജിക്ക് കിലോഗ്രാമിന് 33.43 കിലോമീറ്ററാണ് കമ്പനി പറയുന്ന മൈലേജ്. വിശാലമായ ബൂട്ട് സ്‌പേസും സുഖകരമായ സീറ്റുകളും സെലേറിയോയെ ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടി അനുയോജ്യമാ വാഹനമാക്കി മാറ്റുന്നു. സ്റ്റാന്‍ഡേര്‍ഡ് 6 എയര്‍ബാഗുകള്‍ അടക്കം അത്യവശ്യം വേണ്ട എല്ലാ ഫീച്ചറുകളും സെലേറിയോയിലുണ്ട്. 5 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള ഈ കാറുകളില്‍ നിങ്ങളുടെ പ്രിയപ്പെട്ട മോഡല്‍ ഏതാണെന്ന് കമന്റ് ചെയ്യുമല്ലോ.

More from DriveSpark

Article Published On: Tuesday, April 7, 2026, 15:52 [IST]
English summary
Best cars under rs 5 lakh india 2026 alto k10 tiago s presso kwid celerio
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X