6 ലക്ഷത്തിനുള്ളിൽ ഏതാണ് ബെസ്റ്റ് SUV? ടാറ്റാ പഞ്ചും എക്സ്റ്ററും നേർക്കുനേർ
ടാറ്റാ മോട്ടോഴ്സ് പുതുക്കിയ ഫീച്ചറുകളോടും മികച്ച ഇന്റീരിയറിനോടും കൂടി ടാറ്റാ പഞ്ച് ഫേസ്‌ലിഫ്റ്റ് അടുത്തിടെ പുറത്തിറക്കി. മൈക്രോ എസ്‌യുവി വിഭാഗത്തിൽ നേരിട്ട് മത്സരിക്കുന്ന ഹ്യുണ്ടായി എക്സ്റ്ററിനെ അപേക്ഷിച്ച് ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകുന്നത് ഏതെന്ന് കണ്ടെത്താൻ ഈ രണ്ട് മോഡലുകളും ഒന്ന് താരതമ്യം ചെയ്ത് നോക്കിയാലോ. ടാറ്റാ പഞ്ച് ഫെയ്സ്‌ലിഫ്റ്റിന് പുറംഭാഗത്ത് പുതിയ മാറ്റങ്ങൾ പ്രീമിയം ലുക്ക് നൽകുന്നുണ്ട്. ആകർഷകമായ എൽഇഡി ഡിആർഎല്ലുകളും ബമ്പറിൽ ഘടിപ്പിച്ച എൽഇഡി ഹെഡ്‌ലാമ്പുകളും കാഴ്ച മെച്ചപ്പെടുത്തുന്നു.
ഇൻഫിനിറ്റി എൽഇഡി ടെയിൽ-ലാമ്പുകൾ, 3D ഗ്രിൽ, കോൺട്രാസ്റ്റ് റൂഫ് റെയിലുകൾ, റിയർ ട്രെയിൽ ഗാർഡ് സ്കിഡ് പ്ലേറ്റുകൾ, അലോയ് വീലുകൾ എന്നിവയാണ് ഇതിലെ പ്രധാന സവിശേഷതകൾ. ഹ്യുണ്ടായി എക്സ്റ്റർ കൂടുതൽ സ്റ്റൈലിഷായ രൂപകൽപ്പനയാണ് വാഗ്ദാനം ചെയ്യുന്നത്. എച്ച്-ഷേപ്പിലുള്ള എൽഇഡി ഡിആർഎല്ലുകൾ, 'EXTER' ബ്രാൻഡിങ്, മുൻ ബമ്പറിന് മുകളിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പാരാമെട്രിക് ഗ്രിൽ, എച്ച്-ഷേപ്പിലുള്ള എൽഇഡി ടെയിൽ-ലാമ്പുകൾ, സിൽവർ സ്കിഡ് പ്ലേറ്റുകൾ, 15 ഇഞ്ച് അലോയ് വീലുകൾ എന്നിവ റോഡിൽ സവിശേഷമായ ആകർഷണം നൽകുന്നു.

ടാറ്റാ പഞ്ച് ഫെയ്സ്‌ലിഫ്റ്റ് 1.2 ലീറ്റർ NA പെട്രോൾ, സിഎൻജി വേരിയൻ്റുകൾ കൂടാതെ, കരുത്തേറിയ 1.2 ലീറ്റർ ടർബോ പെട്രോൾ എഞ്ചിനുമായിട്ടാണ് വരുന്നത്. 3-സിലിണ്ടർ എഞ്ചിനുകളായ ഇവ 87.8 PS, 73.4 PS (CNG), 120 PS (ടർബോ) പവറും 115 Nm, 103 Nm (CNG), 170 Nm (ടർബോ) ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് MT, 5-സ്പീഡ് AMT, ടർബോ വേരിയൻ്റിന് 6-സ്പീഡ് MT എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
ഹ്യുണ്ടായി എക്സ്റ്ററിൽ 1.2 ലീറ്റർ കാപ്പാ പെട്രോൾ എഞ്ചിനും സിഎൻജി ഓപ്ഷനുമാണുള്ളത്. 4-സിലിണ്ടർ എഞ്ചിനായ ഇത് യഥാക്രമം 83 PS (പെട്രോൾ)/69 PS (CNG) പവറും 113.8 Nm (പെട്രോൾ)/95.2 Nm (CNG) ടോർക്കും നൽകുന്നു. 5-സ്പീഡ് MT, 5-സ്പീഡ് AMT എന്നിവ ട്രാൻസ്മിഷനായി ലഭ്യമാണ്. കൂടുതൽ എഞ്ചിൻ തിരഞ്ഞെടുപ്പുകൾ നൽകി ടാറ്റാ പഞ്ച് മുന്നിട്ട് നിൽക്കുന്നു.

രണ്ട് മോഡലുകളുടേയും അളവുകളിലേക്ക് വന്നാൽ, ടാറ്റാ പഞ്ച് ഫേസ്‌ലിഫ്റ്റിന് 3876 mm നീളം, 1742 mm വീതി, 1615 mm ഉയരം, 2445 mm വീൽബേസ്, 193 mm ഗ്രൗണ്ട് ക്ലിയറൻസ്, 366L പെട്രോൾ ടാങ്ക് ശേഷിയെങ്കിൽ 37L (പെട്രോൾ)/60L (CNG) ഇന്ധന ടാങ്ക് ശേഷി എന്നിവയാണുള്ളത്.
ഹ്യുണ്ടായി എക്സ്റ്ററിന് 3815 mm നീളം, 1710 mm വീതി, 1631 mm ഉയരം, 2450 mm വീൽബേസ്, 185 mm ഗ്രൗണ്ട് ക്ലിയറൻസ്, 391L (പെട്രോൾ)/210L (CNG) ബൂട്ട് സ്പേസ്, 37L (പെട്രോൾ)/60L (CNG) ഇന്ധന ടാങ്ക് ശേഷി എന്നിവയാണുള്ളത്. പഞ്ച് വലുതായി തോന്നുമെങ്കിലും, വീൽബേസും ബൂട്ട് സ്പേസും എക്സ്റ്ററിനാണ് കൂടുതൽ. എന്നാൽ, പഞ്ചിന്റെ വീതിയും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും അഞ്ച് യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ ഇരുവാഹനങ്ങളും മികച്ച പാക്കേജുകളാണ് നൽകുന്നത്. ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), TPMS, ഹിൽ ഹോൾഡ് അസിസ്റ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വോയിസ് എനേബിൾഡ് സൺറൂഫ്, വയർലെസ് ചാർജിംഗ്, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ സിലിണ്ടർ സിഎൻജി ടെക്നോളജി എന്നിവ പൊതുവായ ചില സവിശേഷതകളാണ്.
ടാറ്റാ പഞ്ച് ഫെയ്സ്‌ലിഫ്റ്റ് 360 ഡിഗ്രി ക്യാമറ, 16 ഇഞ്ച് അലോയ് വീലുകൾ, ഓൾ-എൽഇഡി ലൈറ്റിംഗ്, 26.03 സെന്റിമീറ്റർ ഇൻഫോടെയ്ൻമെൻ്റ്, iRA കണക്റ്റ്, മൾട്ടി ഡ്രൈവ് മോഡുകൾ പോലുള്ള മുൻനിര ഫീച്ചറുകൾ നൽകുന്നു. ഹ്യുണ്ടായി എക്സ്റ്റർ സ്റ്റാൻഡേർഡ് 6 എയർബാഗുകൾ, ഡാഷ്‌ക്യാം, ഡൈനാമിക് ഗൈഡ് ലൈനുകളുള്ള റിയർ പാർക്കിംഗ് ക്യാമറ, 22.96 സെന്റിമീറ്റർ ഇൻഫോടെയ്ൻമെൻ്റ്, ഹ്യുണ്ടായി ബ്ലൂ ലിങ്ക് എന്നിവയുമായാണ് വരുന്നത്.
വിലകൾ താരതമ്യം ചെയ്യുമ്പോൾ, ടാറ്റാ പഞ്ച് ഫേസ്‌ലിഫ്റ്റിന്റെ എക്‌സ്-ഷോറൂം വില 5.59 ലക്ഷം രൂപയിലും ഹ്യുണ്ടായ് എക്സ്റ്ററിന് 5.68 ലക്ഷം രൂപയിലുമാണ് ആരംഭിക്കുന്നത്. കുറഞ്ഞ വിലയിൽ കൂടുതൽ സ്റ്റാൻഡേർഡ് ഫീച്ചറുകളും സാങ്കേതിക അപ്‌ഡേറ്റുകളും പഞ്ച് വാഗ്ദാനം ചെയ്യുന്നു. ഡാഷ്‌ക്യാം, ഡൈനാമിക് ഗൈഡ് ലൈനുകളോടുകൂടിയ റിയർ പാർക്കിംഗ് ക്യാമറ പോലുള്ള സെഗ്മെന്റിലെ ആദ്യ ഫീച്ചറുകൾ എക്സ്റ്ററിലുണ്ടെങ്കിലും, മൊത്തത്തിലുള്ള ഫീച്ചർ പാക്കേജും മൂല്യവും പരിഗണിക്കുമ്പോൾ പഞ്ച് ഫേസ്‌ലിഫ്റ്റാണ് കൂടുതൽ ആകർഷകം.
അതേസമയം, മികച്ചതും സുഗമവുമായ 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ, സിഎൻജി ഓപ്ഷൻ, ആവശ്യമായ കൺവീനിയൻസ് ഫീച്ചറുകൾ എന്നിവ ഹ്യുണ്ടായി എക്സ്റ്ററിനെ ശക്തമായ ഒരു ബദലായി നിലനിർത്തുന്നു. സുഗമമായ ഡ്രൈവിംഗും ഇന്ധന തിരഞ്ഞെടുപ്പും മുൻഗണന നൽകുന്ന ഉപഭോക്താക്കളെ ഇത് ആകർഷിച്ചേക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








