ഈ 5 എസ്‌യുവികൾ വാങ്ങുന്നോ? അടുത്ത 15 വർഷത്തേക്ക് പുതിയ വണ്ടി വാങ്ങേണ്ടി വരില്ല!
ഒരു കാര്‍ വാങ്ങുക എന്നത് വലിയൊരു നിക്ഷേപമാണ്. എന്നാല്‍ വാങ്ങുന്ന വാഹനം 10, 15 വര്‍ഷം യാതൊരു കുഴപ്പവുമില്ലാതെ കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ടോ?. കഠിനമായ പാതകളും മാറുന്ന കാലത്തെയും ഒരുപോലെ അതിജീവിക്കാന്‍ ശേഷിയുള്ള 5 കരുത്തുറ്റ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വാങ്ങാനാകും. ദീര്‍ഘകാല ഈട് നില്‍ക്കുന്നതിന് അനുയോജ്യമായ കരുത്തും സാങ്കേതികത്തിികവും ഒത്തുചേരുന്ന മോഡലുകളാണ് ഇവ. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കും ബജറ്റിനും അനുസൃതമായ ഫീച്ചറുകള്‍ ഓരോ വാഹനവും വാഗ്ദാനം ചെയ്യുന്നുണ്ട്. പണത്തിനൊത്ത മൂല്യവും ദീര്‍ഘകാല ഈടും ഉറപ്പുനല്‍കുന്ന ആ മോഡലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
സ്‌കോഡ കുഷാഖ്
വണ്ടിപ്രാന്തന്‍മാര്‍ക്ക് കണ്ണടച്ച് തിരഞ്ഞെടുക്കാവുന്ന മോഡലാണ് സ്‌കോഡ കുഷാഖ്. രണ്ട് ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ഈ മിഡ്‌സൈസ് എസ്‌യുവി അതിന്റെ പവര്‍ ഡെലിവറിയില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ല. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, 6 വേ അഡ്ജസ്റ്റബിള്‍ വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ ഇതിലുണ്ട്. നിലവില്‍ 10.69 ലക്ഷം രൂപ മുതലാണ് കുഷാഖിന്റെ പ്രാരംഭ വില ആരംഭിക്കുന്നത്.

റെനോ ഡസ്റ്റര്‍
ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം സൃഷ്ടിച്ച ഡസ്റ്റര്‍ കൂടുതല്‍ കരുത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ എത്തുന്ന ഇതിന്റെ ടോപ്പ് എന്‍ഡ് വേരിയന്റില്‍ സ്‌ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭ്യമാണ്. ഈ വര്‍ഷം ഉത്സവ സീസണില്‍ മാത്രമേ ഡസ്റ്റര്‍ ഹൈബ്രിഡ് വിപണിയില്‍ എത്തുകയുള്ളൂ. പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. 10.49 ലക്ഷം രൂപ മുതലാണ് ഈ എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില തുടങ്ങുന്നത്.
മഹീന്ദ്ര ബൊലേറോ
വര്‍ഷങ്ങളായി കാര്യമായ അപ്‌ഡേറ്റുകളില്ലാതെ തുടരുന്ന ബൊലേറോയുടെ കരുത്ത് അതിന്റെ ലാഡര്‍ ഫ്രെയിം ഷാസിയാണ്. എംഹോക്ക് 75 ഡീസല്‍ എഞ്ചിന്‍ കഠിനമായ ലോഡ് വഹിക്കാനും മോശം റോഡുകള്‍ താണ്ടാനും ശേഷിയുള്ളതാണ്. പുതിയ പതിപ്പില്‍ ടച്ച്സ്‌ക്രീന്‍ സൗകര്യവും മെച്ചപ്പെട്ട സസ്‌പെന്‍ഷന്‍ സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേവലം 7.99 ലക്ഷം രൂപ മുതല്‍ ലഭിക്കുന്ന ഈ പീപ്പിള്‍ മൂവര്‍ ദീര്‍ഘകാല ഉപയോഗത്തിന് വിശ്വസിച്ച് വാങ്ങാവുന്ന ഒന്നാണ്.

ഹോണ്ട എലിവേറ്റ്
ഹോണ്ട സിറ്റിയുടെ കരുത്തുറ്റ എഞ്ചിനുമായി എത്തുന്ന മിഡ്‌സൈസ് എസ്‌യുവിയാണ് എലിവേറ്റ്. വലിയ ബൂട്ട് സ്‌പേസും മികച്ച ലെഗ് റൂമും ഈ എസ്‌യുവിയെ ഫാമിലി കാര്‍ തേടുന്നവരുടെ ഇഷ്ട ചോയ്‌സാക്കി മാറ്റുന്നു. സുരക്ഷയ്ക്കായി ഹോണ്ട സെന്‍സിംഗ് ADAS പാക്കേജും 10.25 ഇഞ്ച് സ്മാര്‍ട്ട് ഡിസ്പ്ലേയും ഇതില്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ 11.69 ലക്ഷം രൂപ മുതലാണ് ഈ മിഡ്‌സൈസ് എസ്‌യുവിയുടെ വിപണി വില വരുന്നത്.
കിയ സെല്‍റ്റോസ്
അത്യാധുനിക സാങ്കേതികവിദ്യയും സുഖസൗകര്യങ്ങളും ഒരുപോലെ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് കിയ സെല്‍റ്റോസ്. പെട്രോള്‍, ടര്‍ബോ-പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ഈ എസ്‌യുവിയില്‍ ഡ്യുവല്‍ പേന്‍ സണ്‍റൂഫും 64 കളര്‍ ആംബിയന്റ് ലൈറ്റിംഗും ഉണ്ട്. 10 വേ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റും വയര്‍ലെസ് ചാര്‍ജിംഗും ഇതിലുണ്ട്. കൊറിയന്‍ എസ്‌യുവിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 10.99 ലക്ഷം രൂപയാണ്.

ദീര്‍ഘകാല ഉപയോഗത്തിന് എന്ത് ശ്രദ്ധിക്കണം?
ഈ അഞ്ച് എസ്‌യുവികളും നിര്‍മ്മാണ നിലവാരത്തിലും എഞ്ചിന്‍ കാര്യക്ഷമതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. അടുത്ത 15 വര്‍ഷത്തേക്ക് ഒരു വാഹനം കരുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ മികച്ച ചോയ്‌സ് ആയിരിക്കും. കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യുന്നതും വാഹനത്തിന്റെ കണ്ടീഷന്‍ പരിശോധിക്കുന്നതും ദീര്‍ഘകാലം കംപ്ലയിന്റുകള്‍ ഇല്ലാതെ ഉപയോഗിക്കാന്‍ സഹായിക്കും. എഞ്ചിന്‍ ഓയില്‍ കൃത്യമായ ഇടവേളകളില്‍ മാറ്റുന്നതും ടയര്‍ പ്രഷര്‍ ശ്രദ്ധിക്കുന്നതും വാഹനത്തിന്റെ ആയുസ് വര്‍ദ്ധിപ്പിക്കും.
തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
ഓരോ വാഹനവും വ്യത്യസ്തമായ ആവശ്യങ്ങളുള്ളവരെയാണ് തൃപ്തിപ്പെടുത്തുന്നത്. പരുക്കന്‍ റോഡുകളിലൂടെ ഉപയോഗിക്കാ ബൊലേറോ അനുയോജ്യമാകുമ്പോള്‍, സിറ്റി ഡ്രൈവുകള്‍ക്കും ഫീച്ചര്‍ സമ്പന്നമായ ക്യാബിനും വേണ്ടവര്‍ക്ക് സെല്‍റ്റോസും കുഷാഖും പരിഗണിക്കാം. ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് പവര്‍ട്രെയിന്‍ വേണ്ടവര്‍ ഡസ്റ്ററിന് മുന്‍തൂക്കം നല്‍കാം. ഹോണ്ടയുടെ വിശ്വാസ്യതയും സുരക്ഷയുമാണ് എലിവേറ്റിന്റെ പ്ലസ് പോയിന്റ്. നിങ്ങളുടെ ഡ്രൈവിംഗ് ശൈലിക്ക് അനുയോജ്യമായ വാഹനം തിരഞ്ഞെടുത്താല്‍ ദീര്‍ഘകാലം സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള യാത്ര ചെയ്യാം.


Click it and Unblock the Notifications








