ക്രിസ്റ്റ നിർത്തുന്നുവെന്ന വാർത്ത കേട്ട് വിഷമിക്കേണ്ട! ഈ 5 ആഡംബര വാഹനങ്ങൾ ഇന്നോവയ്ക്ക് പകരക്കാരാകും.

ഇന്ത്യന്‍ മള്‍ട്ടി പര്‍പ്പസ് വാഹന (എംപിവി) വിഭാഗത്തിലെ മുടിചൂടാ മന്നനായ ടൊയോട്ട ഇന്നോവ ക്രിസ്റ്റ (Toyota Innova Crysta) അടുത്ത വര്‍ഷം വിടപറയാന്‍ പോകുകയാണെന്നതാണ് സമീപകാലത്ത് വാഹനപ്രേമികള്‍ കേട്ട ഏറ്റവും സങ്കടകരമായ വാര്‍ത്ത. വരാനിരിക്കുന്ന കടുത്ത മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ (CAFE 3 Norms) കാരണം ഇന്നോവ ക്രിസ്റ്റ വിപണിയില്‍ നിന്നും പിന്‍വാങ്ങിയേക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാപ്പനീസ് ബ്രാന്‍ഡ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ക്രിസ്റ്റയിലെ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പുതിയ എമിഷന്‍ മാനണ്ഡങ്ങള്‍ പാലിക്കാന്‍ സാധ്യത കുറവായതിനാലാണ് ക്രിസ്റ്റയുടെ ഭാവി പ്രതിസന്ധിയിലായത്.

ഇന്നോവ എംപിവിയുടെ രണ്ടാം തലമുറ പതിപ്പായ ക്രിസ്റ്റ 2016-ലാണ് പുറത്തിറങ്ങിയത്. ലാഡര്‍ ഫ്രെയിം ഷാസിയും ഡീസല്‍ എഞ്ചിനുമായിരുന്നു ക്രിസ്റ്റയെ ശ്രദ്ധേയമാക്കിയത്. 2022 നവംബറില്‍ എംപിവിയുടെ മൂന്നാം തലമുറ മോഡലായ ഹൈക്രോസ് പുറത്തിറങ്ങിയെങ്കിലും വമ്പന്‍ ഡിമാന്‍ഡ് കാരണം പതിവില്‍ നിന്ന് വിപരീതമായി ക്രിസ്റ്റയെ വിപണിയില്‍ നിന്ന് പിന്‍വലിക്കാതെ രണ്ട് ഇന്നോവകള്‍ ഒരേ സമയം വില്‍പ്പനക്കെത്തിച്ചു.

toyota innova crysta

ഡീസല്‍ ഓപ്ഷനില്‍ മാത്രം ലഭ്യമായിട്ടും സ്വകാര്യ, ഫ്‌ലീറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ ഇപ്പോഴും ടൊയോട്ട ഇന്നോവ ക്രിസ്റ്റക്ക് ആവശ്യക്കാരുണ്ട്. എന്നിരുന്നാലും 2027-ന് അപ്പുറത്തേക്ക് ഇന്നോവ ക്രിസ്റ്റ നിര്‍മാണത്തിലുണ്ടാവില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് പകരമായി പരിഗണിക്കാവുന്ന മികച്ച അഞ്ച് വാഹനങ്ങള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

1. ടൊയോട്ട ഇന്നോവ ഹൈക്രോസ്

ക്രിസ്റ്റയ്ക്ക് പിന്‍ഗാമിയായ ഇന്നോവ ഹൈക്രോസ് പെട്രോള്‍, ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. മികച്ച ഇന്ധനക്ഷമതയും മോഡേണ്‍ ഫീച്ചറുകളും ഇന്നോവയുടെ മുഖമുദ്രയായ മികച്ച യാത്രാസുഖവുമാണ് ഹൈക്രോസ് വാഗ്ദാനം ചെയ്യുന്നത്. TNGA പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഹൈക്രോസിന് പനോരമിക് സണ്‍റൂഫ്, ജെബിഎല്‍ സൗണ്ട് സിസ്റ്റം, ഓട്ടോമന്‍ സീറ്റുകള്‍ തുടങ്ങിയ പ്രീമിയം സൗകര്യങ്ങള്‍ ലഭിക്കുന്നു. നിലവില്‍ 19.15 ലക്ഷം രൂപ മുതലാണ് ഹൈക്രോസിന്റെ വില തുടങ്ങുന്നത്.

mahindra xuv 7xo

2. മഹീന്ദ്ര XUV 7XO

മിഡ്-സൈസ് 7 സീറ്റര്‍ എസ്‌യുവികളില്‍ സാങ്കേതികമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മോഡലാണ് മഹീന്ദ്ര XUV 7XO. XUV700 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് പുതിയ പേരില്‍ മഹീന്ദ്ര ഈ മാസം പുറത്തിറക്കിയത്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

ട്രിപ്പിള്‍ സ്‌ക്രീന്‍ സെറ്റപ്പ്, ലെവല്‍ 2 ADAS സ്യൂട്ട്, പനോരമിക് സ്‌കൈറൂഫ് എന്നീ പ്രീമിയം സവിശേഷതകള്‍ ലഭിക്കുന്നു. XUV 7XO-യുടെ ഡാവിഞ്ചി സസ്‌പെന്‍ഷന്‍ യാത്രകള്‍ വേറെ ലെവലാക്കുന്നു.ഏത് ഭൂപ്രകൃതിയിലും സുഗമമായി വാഹനം ഓടിക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കും.മഹീന്ദ്ര XUV 7XO എസ്‌യുവിയുടെ പ്രാരംഭ വില 13.66 ലക്ഷം രൂപയാണ്.

3. എംജി ഹെക്ടര്‍ പ്ലസ്

ആഡംബര പൂര്‍ണമായ 7 സീറ്റര്‍ കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മികച്ച മോഡലാണ് എംജി ഹെക്ടര്‍ പ്ലസ്. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. 14 ഇഞ്ച് ടച്ച്സ്‌ക്രീനും വെന്റിലേറ്റഡ് സീറ്റുകളും ഉള്‍പ്പെടെ പ്രീമിയം ഫീച്ചറുകള്‍ ചേര്‍ത്ത് അടുത്തിടെയാണ് എസ്‌യുവി എംജി അപ്‌ഡേറ്റ് ചെയ്തത്.നിലവില്‍ 17.29 ലക്ഷം മുതല്‍ 19.50 ലക്ഷം രൂപ വരെയാണ് ഹെക്ടര്‍ പ്ലസിന്റെ വില പോകുന്നത്.

4. കിയ കാരെന്‍സ്

ബജറ്റ് വിലയില്‍ അത്യാധുനിക ഫീച്ചറുകള്‍ സജ്ജീകരിച്ച എംപിവി തേടുന്നവര്‍ക്ക് പറ്റിയ മോഡലാണ് കിയ കാരെന്‍സ്. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. സ്ലൈഡിംഗ്-റിക്ലൈനിംഗ് സൗകര്യമുള്ള രണ്ടാംനിര സീറ്റുകള്‍ മികച്ച യാത്രാസുഖം നല്‍കുന്നു. നിലവില്‍ 10.99 ലക്ഷം മുതലാണ് കാരെന്‍സിന്റെ വില തുടങ്ങുന്നത്.

toyota rumion

5. ടൊയോട്ട റൂമിയോണ്‍ / മാരുതി എര്‍ട്ടിഗ

ബജറ്റ് എംപിവി സെഗ്മെന്റിലെ ജനപ്രിയ മോഡലുകളാണ് എര്‍ട്ടിഗയും റൂമിയോണും. ഹാര്‍ടെക് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച എംപിവികള്‍ക്ക് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. സിഎന്‍ജി ഓപ്ഷനിലും ഇവ ലഭ്യമാണ്. മികച്ച മൈലേജും കുറഞ്ഞ പരിപാലന ചെലവുമാണ് ഇവയെ മിഡില്‍ക്ലാസുകാരുടെ പ്രിയപ്പെട്ട ഫാമിലി കാറുകളാക്കി മാറ്റിയത്. എര്‍ട്ടിഗയുടെ പ്രാരംഭ വില 8.80 ലക്ഷം രൂപയം റൂമിയോണിന്‍േറത് 10.44 ലക്ഷം രൂപയുമാണ്. മുകളില്‍ പരാമര്‍ശിച്ച വിലകള്‍ എല്ലാം എക്‌സ്‌ഷോറൂം ആണ്.

ഇന്നോവ ക്രിസ്റ്റയുടെ പകരക്കാരെ ലഭിക്കുമെങ്കിലും ആ പ്ലാറ്റ്ഫോമിന്റെ കരുത്തും ഡീസല്‍ എഞ്ചിന്റെ പെര്‍ഫോമന്‍സും മറ്റൊന്നിലും ലഭിക്കില്ലെന്ന വസ്തുത നിലനില്‍ക്കുന്നു. കാലാവധിയും നിയോഗവും പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ എല്ലാത്തിന ഒരു മടക്കമുണ്ടെല്ലോ എന്ന് കരുതി നമുക്ക് ആശ്വസിക്കാം. ഇന്നോവ ക്രിസ്റ്റയുടെ അഭാവത്തില്‍ ആധുനിക സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുകളില്‍ പറഞ്ഞ അഞ്ച് മോഡലുകളില്‍ ഒന്ന് പരിഗണിക്കാം. 8.80 ലക്ഷം രൂപ മുതല്‍ 31.30 ലക്ഷം രൂപ വരെ വിവിധ വിലനിലവാരത്തില്‍ ഇവ ലഭ്യമാണ്.

More from DriveSpark

Article Published On: Sunday, January 25, 2026, 18:15 [IST]
English summary
Best toyota innova crysta alternatives india 2026 from innova hycross to maruti ertiga
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X