നാനോയെ ഓർമ്മിപ്പിക്കുന്ന രൂപം; പെട്രോൾ അടിക്കുന്ന വേഗതയിൽ 3 മിനിറ്റിൽ ഫുൾ ചാർജ്; ഏറ്റവും വില കുറഞ്ഞ EV

ഇന്ത്യന്‍ ഗ്രീൻ മൊബിലിറ്റി രംഗത്ത് വമ്പന്‍ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇവി സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയായ ബ്ലിങ്ക് മൊബിലിറ്റി (Blinq Mobility) രാജ്യത്തെ ഏറ്റവും വില കുറഞ്ഞ പുത്തന്‍ ഇലക്ട്രിക് കാര്‍ വികസിപ്പിക്കുന്ന പുതിയ പ്രൊജക്റ്റുമായി മുന്നോട്ട് വന്നിരിക്കുകയാണ്. സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത് നിര്‍മ്മിക്കുന്നത്. സാങ്കേതിക മേന്മയും വളരെ കുറഞ്ഞ ചാര്‍ജിംഗ് സമയവുമാണ് നിലവില്‍ വിപണിയിലുള്ള മറ്റ് ഇലക്ട്രിക് കാറുകളില്‍ നിന്നും ഈ വാഹനത്തിനെ വ്യത്യസ്തമാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

വളരെ ലളിതമായ ബോഡി ഘടനയിലാണ് ഈ ചെറിയ വണ്ടി ഡിസൈന്‍ ചെയ്യുന്നത്. സമീപകാത്ത് രാജ്യത്ത് ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവ് ഉണ്ടാവാനുളള പ്രധാന കാരണം ബാറ്ററി ആസ് എ സര്‍വീസ് (BaaS) എന്നറിയപ്പെടുന്ന ബിസിനസ്് രീതിയാണ്. കാറിന്റെ വിലയും അതില്‍ ഉപയോഗിക്കുന്ന ബാറ്ററിയുടെ തുകയും പ്രത്യേകമായി വിഭജിക്കുന്ന ശൈലിയാണിത്.

blinq mobility car 001

ഉപഭോക്താവ് തുടക്കത്തില്‍ വാഹനത്തിന്റെ ബോഡി വില മാത്രം തുടക്കത്തില്‍ നല്‍കുകയും ബാറ്ററി ഉപയോഗിക്കുന്നതിനുള്ള നിശ്ചിത വാടക അല്ലെങ്കില്‍ ചാര്‍ജ് പ്രത്യേകമായി ഈടാക്കുകയുമാണ് ഇതിലൂടെ കമ്പനികള്‍ ചെയ്യുന്നത്. സാധാരണ ഇലക്ട്രിക് വാഹന ഉടമകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ഉയര്‍ന്ന പ്രാരംഭ വില ഒഴിവാക്കാന്‍ ബാസ് സഹായിക്കുന്നു. സാധാരണ ഇവി ഉപയോക്താക്കള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം ദീര്‍ഘനേരത്തെ ചാര്‍ജിംഗ് സമയമാണ്.

വീടുകളില്‍ ഉപയോഗിക്കുന്ന സാധാരണ ചാര്‍ജറുകള്‍ വഴി ബാറ്ററി ഫുള്‍ ചാര്‍ജ് ആകാന്‍ മണിക്കൂറുകള്‍ എടുക്കാറുണ്ട്. കൂടാതെ പെട്ടെന്ന് ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ രാജ്യത്ത് ഇനിയും വ്യാപകമായിട്ടില്ല. ഈ പ്രതിസന്ധികള്‍ക്കെല്ലാം ഉള്ള ഏറ്റവും മികച്ച പ്രായോഗിക ബദലായിട്ടാണ് ഈ സംവിധാനത്തെ വാഹന ലോകം കാണുന്നത്. ചാര്‍ജ് തീര്‍ന്ന ബാറ്ററി നല്‍കി നിമിഷങ്ങള്‍ക്കകം പുതിയ ഫുള്‍ ചാര്‍ജ്ഡ് ബാറ്ററി ഘടിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.

ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇവി വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ പോകുന്ന ബ്ലിങ്ക് മൊബിലിറ്റിയും തങ്ങളുടെ പുത്തന്‍ കാറിനായി ഈ വിപ്ലവകരമായ ബാറ്ററി സ്വാപ്പിംഗ് രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഇത് വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ യാത്രാസമയം വലിയ രീതിയില്‍ ലാഭിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി സാക്ഷ്യപ്പെടുത്തുന്നത്. ചാര്‍ജ് പൂര്‍ണമായും തീര്‍ന്ന ബാറ്ററി കാറില്‍ നിന്നും പുറത്തെടുത്ത് പുതിയ ഫുള്‍ ചാര്‍ജ്ഡ് ബാറ്ററി ഘടിപ്പിക്കാന്‍ വെറും 2 മിനിറ്റും 48 സെക്കന്റും മാത്രം മതിയാകും.

ഇത് പെട്രോള്‍ അടിക്കുന്ന അത്രയും വേഗതയുള്ള പ്രക്രിയയാണ്. കാറില്‍ ഈ അതിവേഗ ബാറ്ററി മാറ്റിവെക്കല്‍ പ്രക്രിയ എങ്ങനെയാണ് കൃത്യമായി നടക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു പ്രത്യേക വീഡിയോ ബ്ലിങ്ക് മൊബിലിറ്റി തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. അത്യാധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ റോബോട്ടിക് പ്രക്രിയ നടക്കുന്നത്.

blinq mobility car 001

കമ്പനിയുടെ പ്രത്യേക ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനില്‍ പ്രത്യേകം തയാറാക്കിയ വലിയ പ്ലാറ്റ്ഫോമിലേക്ക് വാഹനം കയറ്റി നിര്‍ത്തിയ ശേഷമാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. ഇതിനായി കാറിന്റെ ഉള്‍വശത്തുള്ള ഡാഷ്ബോര്‍ഡില്‍ നല്‍കിയിട്ടുള്ള S ഡ്രൈവിംഗ് മോഡിലേക്ക് വാഹനം മാറ്റേണ്ടതുണ്ട്. ഡാഷ്ബോര്‍ഡിലെ ഈ പ്രത്യേക മോഡ് ഓണ്‍ ചെയ്യുന്നതോടെ വാഹനത്തിന്റെ വീലുകള്‍ ചലിക്കാത്ത രീതിയില്‍ ഒരേ സ്ഥലത്ത് മെക്കാനിക്കലായി ലോക്ക് ചെയ്യപ്പെടും.

ബാറ്ററി മാറ്റുന്ന സമയത്ത് സുരക്ഷ ഉറപ്പാക്കാനും വാഹനം അബദ്ധത്തില്‍ മുന്നോട്ട് നീങ്ങുന്നത് പൂര്‍ണമായി തടയാനും വേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിനുശേഷം സ്റ്റേഷനിലുള്ള അത്യാധുനിക റോബോട്ടിക് യന്ത്രങ്ങള്‍ കാറിന്റെ അടിഭാഗത്ത് നിന്നും പഴയ ബാറ്ററി സുരക്ഷിതമായി പുറത്തെടുക്കുകയും, പൂര്‍ണമായി ചാര്‍ജ് ചെയ്ത പുതിയ ബാറ്ററി പായ്ക്ക് നിമിഷങ്ങള്‍ക്കകം ലോക്ക് ചെയ്യുകയും ചെയ്യും. ഡ്രൈവര്‍ക്ക് വാഹനത്തില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ ഈ പ്രക്രിയ പൂര്‍ത്തിയാക്കാം.

വലിപ്പവും ഭാരവും കുറഞ്ഞ ഒരു ചെറുകാറായിട്ടാണ് ബ്ലിങ്ക് മൊബിലിറ്റി ഈ വാഹനം വികസിപ്പിക്കുന്നത്. ഈ പുത്തന്‍ ഇലക്ട്രിക് മോഡലിന് കമ്പനി ഇതുവരെ ഔദ്യോഗികമായി പേരുകളൊന്നും നല്‍കിയിട്ടില്ലാത്തതിനാല്‍, താല്‍ക്കാലികമായി ഇതിനെ 'കാര്‍ 001' (Car 001) എന്നാണ് വിളിക്കുന്നത്. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, ഇതിലെ ബാറ്ററി പായ്ക്ക് ഒറ്റത്തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പരമാവധി 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നഗരങ്ങളിലെ ദൈനംദിന ഉപയോഗങ്ങള്‍ക്ക് മതിയായ റേഞ്ച് ആണിത്. ബ്ലിങ്ക് മൊബിലിറ്റി തങ്ങളുടെ ഈ ആദ്യ ഇലക്ട്രിക് കാര്‍ പ്രൊജക്റ്റിനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ രീതിയിലുള്ള ഗവേഷണ, വികസന പ്രവര്‍ത്തനളാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഹരിയാനയിലെ ഗുരുഗ്രാമിലെ റോഡുകളില്‍ ഈ വാഹനം പലപ്പോഴും പരീക്ഷണയോട്ടം (Testing) നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

blinq car testing

എന്നിരുന്നാലും ഈ പുത്തന്‍ മോഡല്‍ എന്ന് മുതലാണ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി വില്‍പനയ്ക്കെത്തുക എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മറ്റ് ഹാച്ച്ബാക്കുകളേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായാല്‍ ഇന്ത്യന്‍ ഇവി വിപണിയില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ ബ്ലിങ്ക് മൊബിലിറ്റിക്ക് സാധിക്കും.

Article Published On: Saturday, June 13, 2026, 15:50 [IST]
English summary
Blinq mobility cheapest electric car 001 battery swapping india launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X