നാനോ ഇലക്ട്രിക്കായി 'പുനര്‍ജനിച്ചു'? ഓട്ടോയുടെ വിലയില്‍ വരുന്ന ഇലക്ട്രിക് കാര്‍ ടെസ്റ്റിംഗിനായി നിരത്തില്‍

ഇന്ത്യന്‍ നഗരങ്ങളിലെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമായി കുറഞ്ഞ ചിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇന്ത്യയിലുണ്ട്. അത്തരത്തില്‍ ഒരു കമ്പനിയാണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലിങ്ക് മൊബിലിറ്റി (Blinq Mobility). കുറഞ്ഞ വിലയില്‍ ഒരു ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ബ്ലിങ്ക് മൊബിലിറ്റി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പ്രോട്ടോടൈപ്പ് പൊതുനിരത്തില്‍ പരീക്ഷിച്ച്് തുടങ്ങി. 'പോഡ്' (Pod) എന്ന് പേരിട്ടിരിക്കുന്ന ഈ മൈക്രോ ഇലക്ട്രിക് കാര്‍ ഒരു സാധാരണ ഓട്ടോറിക്ഷയുടെ വിലയില്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഒറ്റ നോട്ടത്തില്‍ നമ്മുടെ സ്വന്തം ടാറ്റ നാനോ ഇലക്ട്രിക് അവതാരത്തില്‍ പുനര്‍ജനിച്ചതല്ലേയെന്ന് തോന്നിയാല്‍ തെറ്റുപറയാനാകില്ല. റണ്‍ടൈമാണ് ബ്ലിങ്ക് മൊബിലിറ്റിയുടെ ആദ്യ വര്‍ക്കിംഗ് പ്രോട്ടോടൈപ്പിന്റെ ടെസ്റ്റ് ഡ്രൈവ് വീഡിയോ മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ പങ്കുവെച്ചത്. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം, ടാറ്റ നാനോയുടെ ബോഡി ഷെല്ലിനോട് സാമ്യമുള്ള ഡിസൈനാണ് ഈ ഇലക്ട്രിക് ഹാച്ച്ബാക്കിനുള്ളത്.

blinq pod ev prototype testing

ഹെക്‌സഗണല്‍ ഡിആര്‍എല്ലുകളും രണ്ട് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകളുമായി ഫ്യൂചറിസ്റ്റിക് ലുക്കിലാണ് ഇവി പ്രോട്ടോടൈപ്പിന്റെ മുന്‍ഭാഗം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ഫാസിയയ്ക്കുള്ളിലായി പ്രകാശിക്കുന്ന 'ബ്ലിങ്ക്' ലോഗോയും നല്‍കിയിരിക്കുന്നു. ലളിതവും വടിവൊത്തതുമായ ഡിസൈനാണ് മൈക്രോ ഇവിക്ക് ബ്ലിങ്ക് മൊബിലിറ്റി നല്‍കിയിരിക്കുന്നത്. വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ 12 ഇഞ്ച് സ്റ്റീല്‍ വീലുകളിലാണ് ഈ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ഓടുക.

ഫ്‌ലാറ്റ് പാനലുകളോട് കൂടിയതാണ് പോഡിന്റെ പിന്‍ഭാഗം ഫിനിഷ് ചെയ്തിരിക്കുന്നത്. നടുവിലെ ഭാഗം ബ്ലാക്കൗട്ട് ചെയ്തതിനൊപ്പം മുകളില്‍ ഇരുവശങ്ങളിലുമായി രണ്ട് നേര്‍ത്ത എല്‍ഇഡി ടെയില്‍ ലൈറ്റുകളും ക്രമീകരിച്ചിരിക്കുന്നു. ഈ വാഹനത്തിന്റെ മൊത്തത്തിലുള്ള സിലൗട്ട് ടാറ്റ നാനോയെ അനുസ്മരിപ്പിക്കുന്നു. തിരക്കേറിയ നഗര വീഥികളിലൂടെ അനായാസം ഓടിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒതുക്കമുള്ള രൂപകല്‍പ്പനയാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.

blinq pod ev prototype testing

ഡല്‍ഹി ഐഐടി പൂര്‍വ്വവിദ്യാര്‍ത്ഥിയായ നികേഷ് ബിഷ്ത് 2024-ലാണ് ബ്ലിങ്ക് മൊബിലിറ്റി സ്ഥാപിച്ചത്. ടെസ്ലയുടെ സൈബര്‍ ട്രക്ക്, റോബോടാക്‌സി എന്നീ പദ്ധതികളില്‍ പ്രവര്‍ത്തിച്ച മുന്‍ ടെസ്ല എഞ്ചിനീയര്‍ അങ്കിത് കുമാറാണ് കമ്പനിയുടെ സിടിഒ. ഇവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് വാഹനം വികസിപ്പിക്കുന്നത്. ബാറ്ററി സ്വാപ്പിംഗ് സംവിധാനമായിരിക്കും ഇവിക്ക് ലഭിക്കുക.

ചാര്‍ജ് തീര്‍ന്ന ബാറ്ററികള്‍ മിനിറ്റുകള്‍ക്കുള്ളില്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ ഇത് വഴി സാധിക്കും. ചാര്‍ജിംഗിനായി ദീര്‍ഘ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാനും വാഹനത്തിന്റെ തുടര്‍ച്ചയായ ഉപയോഗം ഉറപ്പാക്കാനും ഇതുവഴി കമ്പനി ലക്ഷ്യമിടുന്നു. നീക്കം ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി നല്‍കുന്ന രീതി വാഹനത്തിന്റെ പ്രാരംഭ വില ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

blinq pod ev prototype testing

ബ്ലിങ്ക് മൊബിലിറ്റി ഇതിനോടകം നിക്ഷേപകരിലായി 4.3 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. നിലവിലുള്ള പെട്രോള്‍ കാറുകളില്‍ ഇലക്ട്രിക് കിറ്റ് റെട്രോഫിറ്റ് ചെയ്യുന്നതിന് പകരം അടിമുടി ഒരു ഫുള്‍ ഇലക്ട്രിക് വാഹനമായിട്ടാണ് പോഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗരങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും ഇതിന്റെ നിര്‍മ്മാണം.

മോഡുലാര്‍ ഡിസൈന്‍ ആയതിനാല്‍ ഭാവിയില്‍ പുതിയ സാങ്കേതിക വിദ്യകളിലേക്ക് അപ്ഗ്രേഡ് ചെയ്യാനും എളുപ്പമായിരിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള പ്രോട്ടോടൈപ്പില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വെച്ച് വാഹനത്തെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ബ്ലിങ്ക് സംഘം ലക്ഷ്യമിടുന്നത്. വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനായി ബ്ലിങ്ക് മൊബിലിറ്റിയിലെ വിദഗ്ധ സംഘം ബാറ്ററി കെമിസ്ട്രി, ഇലക്ട്രിക്കല്‍ സിസ്റ്റംസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ സുരക്ഷിതമായ ഫോര്‍ വീലര്‍ വില്‍പ്പനക്കെത്തിക്കുക എന്നതാണ് ബ്ലിങ്ക് മൊബിലിറ്റിയുടെ ലക്ഷ്യം. നഗര യാത്രകള്‍ക്ക് ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നതിന് പകരം ധൈര്യമായി ഈ മൈക്രോ ഇവിയും കൊണ്ട് ഇറങ്ങാന്‍ പറ്റും. പ്രോട്ടോടൈപ്പ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാകുന്ന മുറയ്ക്ക് വാഹനത്തിന്റെ അവതരണം, വില പ്രഖ്യാപനം, സാങ്കേതിക സവിശേഷതകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ബ്ലിങ്ക് മൊബിലിറ്റി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, January 16, 2026, 17:03 [IST]
English summary
Blinq mobility pod electric car prototype test commenced on indian roads malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X