18,000 യൂണിറ്റ് വിൽപ്പനയുമായി ബവേറിയൻ ബ്രാൻഡ്; ഇവികൾക്ക് വേണ്ടി പണക്കാരുടെ തിക്കുംതിരക്കും

വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങൾക്കിടയിലും, ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ 2025-ൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക കാർ വിൽപ്പന രേഖപ്പെടുത്തിയത് വലിയ വാർത്തയായിരിക്കുകയാണ്. ആകെ 18,001 കാറുകൾ വിറ്റഴിച്ച കമ്പനി 2024-ലെ 15,723 യൂണിറ്റുകളേക്കാൾ 14 ശതമാനത്തിൻ്റെ വളർച്ച നേടി. 2025-ൽ ബിഎംഡബ്ല്യു ബ്രാൻഡ് 17,271 കാറുകളും മിനി (MINI) 730 കാറുകളും വിതരണം ചെയ്തു. 2024-ൽ ഇവ യഥാക്രമം 15,014, 709 കാറുകളായിരുന്നു. ബിഎംഡബ്ല്യുവിന്റെ ലോംഗ് വീൽബേസ് മോഡലുകൾ 2025-ൽ മികച്ച വിൽപ്പന വളർച്ചയോടെ 8,608 യൂണിറ്റിലെത്തി, 162 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയത്.

മൊത്തം ബിഎംഡബ്ല്യു വിൽപ്പനയുടെ 50 ശതമാനം ഈ മോഡലുകളായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്, 2024-ൽ ഇത് 29 ശതമാനം മാത്രമായിരുന്നു. ഉപഭോക്താക്കൾക്കിടയിൽ ഈ വിഭാഗത്തിന്റെ ജനപ്രീതി കാര്യമായി വർധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന വിഭാഗത്തിലും ബിഎംഡബ്ല്യു ഗ്രൂപ്പ് മികച്ച മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 3,753 ഇലക്ട്രിക് കാറുകളാണ് (ബിഎംഡബ്ല്യു, മിനി ബ്രാൻഡുകൾ) വിറ്റത്, ഇത് ഏകദേശം 200 ശതമാനം വളർച്ചയാണ്.

bmw sales india

ഗ്രൂപ്പിന്റെ മൊത്തം വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പങ്ക് 2024-ലെ 8 ശതമാനത്തിൽ നിന്ന് 2025-ൽ 21 ശതമാനം ആയി ഉയർന്നു. ഇന്ത്യൻ ആഢംബര ഇലക്ട്രിക് കാർ വിപണിയിലെ ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ വിഹിതമായിട്ടാണ് കണക്കാക്കുന്നത്. കാറുകൾക്ക് പുറമെ, ബിഎംഡബ്ല്യു മോട്ടോറാഡ് (BMW Motorrad) 5,841 ഇരുചക്ര വാഹനങ്ങൾ ആണ് വിറ്റത്. ഇവയിൽ കൂടുതലും മോട്ടോർസൈക്കിളുകളായിരുന്നു. 2025-ൽ ഇന്ത്യൻ ആഢംബര കാർ വിപണിയുടെ മൊത്തം വളർച്ചാ നിരക്കിനെക്കാൾ ഉയർന്ന വളർച്ചാ നിരക്കാണ് ഗ്രൂപ്പ് നേടിയത്.

പ്രത്യേകിച്ച്, 2025-ന്റെ നാലാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) ബിഎംഡബ്ല്യു കാറുകൾ 6,023 യൂണിറ്റുകൾ വിറ്റഴിച്ച് റെക്കോർഡ് പ്രകടനം കാഴ്ചവെച്ചു. ഇത് 2024-ലെ ഇതേ പാദത്തിലെ വിൽപ്പനയെക്കാൾ 17 ശതമാനം അധികമാണ്. വർഷാവസാനത്തിലെ ഈ മികച്ച പ്രകടനം വാർഷിക കണക്കുകൾക്ക് കാര്യമായ ഉത്തേജനം നൽകിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

bmw sales india

2025-ൽ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ തങ്ങളുടെ ലൈനപ്പുകൾ അപ്ഡേറ്റ് ചെയ്യുന്നതിൽ വലിയ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ബിഎംഡബ്ല്യു, മിനി, മോട്ടോറാഡ് ബ്രാൻഡുകളിലായി 20 പുതിയ ഉൽപ്പന്നങ്ങളാണ് അവതരിപ്പിച്ചത്. ബിഎംഡബ്ല്യു iX1 ലോംഗ് വീൽബേസ്, X3, 2-സീരീസ് ഗ്രാൻ കൂപ്പെ, മിനി JCW കൺട്രിമാൻ ഓൾ4, കൺവേർട്ടബിൾ എന്നിവ പ്രധാന കാർ ലോഞ്ചുകളിൽ ഉൾപ്പെടുന്നു.

പുതിയ മോട്ടോർസൈക്കിളുകളായ ബിഎംഡബ്ല്യു R1300 GS (അഡ്വഞ്ചർ ബൈക്ക്), ഉയർന്ന പെർഫോമൻസുളള S1000 RR എന്നിവയുടെ വരവോടെ ബിഎംഡബ്ല്യു മോട്ടോറാഡ് വിഭാഗവും കൂടുതൽ കരുത്ത് നേടി എന്ന് തന്നെ പറയേണ്ടി വരും. 2026 ജനുവരി 1 മുതൽ മോഡൽ നിരയിൽ വില വർധനവുണ്ടാവുമെന്നാണ് ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചിരിക്കുന്നത്.

bmw sales india

തങ്ങളുടെ വാഹന ശ്രേണിയിലുടനീളം 6 ശതമാനം വരെയാണ് വിലക്കയറ്റം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. വാഹന നിർമാണത്തിലുണ്ടാവുന്ന നിരന്തരമായ ചെലവ് വർധനവാണ് വിലക്കയറ്റത്തിലേക്ക് നയിച്ചിരിക്കുന്നത്. യുഎസ് ഡോളറിനും യൂറോയ്ക്കുമെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് വിലക്കയറ്റത്തിൻ്റെ പ്രധാന കാരണം.

ഇതോടൊപ്പം തന്നെ അസംസ്കൃത വസ്തുക്കളുമായും ലോജിസ്റ്റിക്സുമായും ബന്ധപ്പെട്ട വർധിച്ച ഇൻപുട്ട് ചെലവുകളും വിലക്കയറ്റത്തിലേക്ക് നയിച്ചിട്ടുണ്ടെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. G 310 RR, CE 02 തുടങ്ങിയ പ്രാദേശികമായി നിർമിക്കുന്ന മോഡലുകൾക്കൊപ്പം നിരവധി കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായ പ്രീമിയം മോഡലകളും ബിഎംഡബ്ല്യു മോട്ടോറാഡ് വിറ്റഴിക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 10, 2026, 10:50 [IST]
English summary
Bmw india record sales 2025 ev boom long wheelbase demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X