'ഗ്രീന്‍ ഹെല്‍' കീഴടക്കിയ വേഗരാജാവ് ബിഎംഡബ്ല്യു M2 CS ഇന്ത്യയിലെത്തി; 3.8 സെക്കൻഡിൽ 100 km വേഗത, വില അറിയാം
ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ ഏറ്റവും കരുത്തുറ്റ കോംപാക്റ്റ് സ്‌പോര്‍ട്‌സ് കാറായ പുതിയ M2 CS (BMW M2 CS) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗുഡ്ഗാവിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ആസ്ഥാനത്ത് വെച്ചായിരുന്നു പുതിയ വാഹനത്തിന്റെ ലോഞ്ച്. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായി (CBU) ഇന്ത്യയിലെത്തിക്കുന്ന ബിഎംഡബ്ല്യു M2 CS വളരെ പരിമിതമായ എണ്ണത്തില്‍ മാത്രമാണ് ലഭ്യമാകുക. ആധുനിക ഡിസൈനും സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ മോഡലിന് ഇന്ത്യയില്‍ 1.66 കോടി രൂപയാണ് എക്‌സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.
ട്രാക്കിലെ വേഗതയും റോഡിലെ സുഖസൗകര്യങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന വാഹനപ്രേമികളെ ലക്ഷ്യം വെച്ചാണ് ബിഎംഡബ്ല്യു M2 CS എത്തിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി മുതലൊടുത്ത് തങ്ങളുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനാണ് ബിഎംഡബ്ല്യു ഈ നീക്കം വഴി ലക്ഷ്യമിടുന്നത്. M ട്വിന്‍ ടര്‍ബോ ടെക്‌നോളജിയോട് കൂടിയ അപ്‌ഗ്രേഡഡ് 3.0 ലിറ്റര്‍ സിക്‌സ്-സിലിണ്ടര്‍ ഇന്‍-ലൈന്‍ എഞ്ചിനാണ് ബിഎംഡബ്ല്യു M2 CS-ന്റെ ഹൃദയം.

ഇത് 530 hp പവറും 650 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് M2 മോഡലിനേക്കാള്‍ 50 hp പവര്‍ കൂടുതലുണ്ട്. വെറും 3.8 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കരുത്തന് സാധിക്കും. മണിക്കൂറില്‍ 302 കിലോമീറ്ററാണ് പരമാവധി വേഗത. ഡ്രൈവ്‌ലോജിക്കോട് കൂടിയ 8 സ്പീഡ് M സ്റ്റെപ്ട്രോണിക് ട്രാന്‍സ്മിഷന്‍ വഴി റിയര്‍ വീലുകളിലേക്ക് പവര്‍ അയക്കുന്നു.
കംഫര്‍ട്ട്, സ്‌പോര്‍ട്‌സ്, ട്രാക്ക് എന്നീ മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകള്‍ ഡ്രൈവര്‍ക്ക് തിരഞ്ഞെടുക്കാം. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഓട്ടോ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷനും ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാറിന്റെ പല ഭാഗങ്ങളും കാര്‍ബണ്‍-ഫൈബര്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുവഴി സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 30 കിലോഗ്രാം ഭാരം കുറയ്ക്കാന്‍ സാധിച്ചു.
ബ്രൂക്ലിന്‍ ഗ്രേ, പോര്‍ട്ടിമാവോ ബ്ലൂ തുടങ്ങിയ ആകര്‍ഷകമായ നാല് നിറങ്ങളില്‍ വാഹനം ലഭ്യമാണ്. അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാമ്പുകളും 19 ഇഞ്ച്, 20 ഇഞ്ച് വലിപ്പമുള്ള ഫോര്‍ജ്ഡ് അലോയ് വീലുകളും ബിഎംഡബ്ല്യു മോഡലിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. പിന്‍ഭാഗത്തെ എം-സ്‌പെസിഫിക് എക്സ്ഹോസ്റ്റ് സിസ്റ്റവും ഡക്ക്ടൈല്‍ സ്പോയിലറും ഡിസൈന്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
ആഡംബരവും സ്‌പോര്‍ട്ടി അനുഭവവും നല്‍കുന്ന അല്‍കന്റാര മെറ്റീരിയലും എം കാര്‍ബണ്‍ ബക്കറ്റ് സീറ്റുകളുമാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ബിഎംഡബ്ല്യു ഓപ്പറേറ്റിംഗ് സിസ്റ്റം 8.5 പവര്‍ ചെയ്യുന്ന അത്യാധുനിക ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. ഹര്‍മന്‍ കാര്‍ഡണ്‍ സറൗണ്ട് സൗണ്ട് സിസ്റ്റവും ആംബിയന്റ് ലൈറ്റിംഗും യാത്രക്കാര്‍ക്ക് മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നു.

ആറ് എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (DSC) എന്നിവ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നു. എം കോമ്പൗണ്ട് ബ്രേക്കിംഗ് സിസ്റ്റം മികച്ച നിയന്ത്രണം ഉറപ്പാക്കുന്നുണ്ട്. കൂടാതെ സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളും സേഫ് ഡ്രൈവിംഗിനായി കമ്പനി ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ സ്‌പോര്‍ട്‌സ് കാര്‍ വിപണിയില്‍ ബിഎംഡബ്ല്യുവിന്റെ ആധിപത്യം ഉയര്‍ത്താന്‍ പുതിയ M2 CS സഹായിക്കുമെന്ന് കമ്പനി പ്രസിഡന്റ് ഹര്‍ദീപ് സിംഗ് ബ്രാര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും കഠിനമായ ന്യൂര്‍ബര്‍ഗ്റിംഗ് ട്രാക്കില്‍ റെക്കോര്‍ഡ് വേഗത കുറിക്കാനായത് ഈ ജര്‍മന്‍ മോഡലിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.

എട്ട് സെക്കന്‍ഡ് വ്യത്യാസത്തില്‍ മുന്‍ റെക്കോര്‍ഡ് തകര്‍ത്താണ് 'ഗീന്‍ ഹെല്ലിലെ' ഏറ്റവും വേഗതയേറിയ കോംപാക്റ്റ് കാറായി ഇത് മാറിയത്. രാജ്യത്തെ തിരഞ്ഞെടുത്ത ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകള്‍ വഴി പുതിയ ബിഎംഡബ്ല്യു M2 C2 ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. റെക്കോര്‍ഡ് ബ്രേക്കിംഗ് പെര്‍ഫോമന്‍സുമായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ CS ബാഡ്ജ്ഡ് M2 പരിമിതമായ അളവില്‍ മാത്രമാണ് ലഭ്യമാകുന്നത് എന്നതിനാല്‍ താല്‍പര്യമുള്ളവര്‍ ഏറ്റവും വേഗം ബുക്ക് ചെയ്യാന്‍ ശ്രമിക്കുക.


Click it and Unblock the Notifications








