സ്വന്തം നാട്ടിൽ അവഗണന, വിദേശികൾക്ക് പ്രിയപ്പെട്ടവൻ! BYD-യുടെ ചരിത്രത്തിലെ ഏറ്റവും കുറവ് വിൽപ്പന രേഖപ്പെടുത്തി
ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാവായ ബിവൈഡിക്ക് (BYD) 2025 വെല്ലുവിളികൾ നിറഞ്ഞ ഒരു വർഷമായിട്ടാണ് കണക്കാക്കാൻ സാധിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വാർഷിക വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, 2025-ൽ ബിവൈഡിയുടെ വിൽപ്പന വളർച്ച 7.73 ശതമാനമായി കുറഞ്ഞു. മൊത്തം വിൽപ്പന 46 ലക്ഷം യൂണിറ്റുകളിലെത്തിയെങ്കിലും, ആഭ്യന്തര വിപണിയിലെ കടുത്ത മത്സരം കമ്പനിയുടെ മുന്നേറ്റത്തെ കനത്ത രീതിയിൽ ബാധിച്ചു. ജൂലൈയ്ക്കുശേഷം ചൈനയിലെ ഇലക്ട്രിക് കാർ ഡിമാൻഡ് ദുർബലമായതോടെയാണ് ബിവൈഡി തന്റെ ആദ്യം പ്രഖ്യാപിച്ച വാർഷിക ലക്ഷ്യം 16 ശതമാനം കുറച്ചത്.
ഡിസംബർ മാസത്തിൽ മാത്രം ബിവൈഡിയുടെ മൊത്തം വിൽപ്പനയിൽ 18.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇത് തുടർച്ചയായ നാലാം മാസത്തെ ഇടിവും, കഴിഞ്ഞ രണ്ടുവർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവുമാണ്. ചൈനയിലെ ബജറ്റ് ഇലക്ട്രിക് കാർ വിഭാഗത്തിലാണ് ബിവൈഡിക്ക് ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വന്നത്. ജീലീ, ലീപ്‌മോട്ടോർ പോലുള്ള എതിരാളികൾ വിപണി വിഹിതം വർധിപ്പിച്ചതോടെ ബിവൈഡിയുടെ ആധിപത്യം ക്ഷയിച്ചു എന്ന് തന്നെ പറയാം.

2026-ൽ വലിയ സാങ്കേതിക പുതുമകൾ അവതരിപ്പിക്കുമെന്ന് ബ്രാൻഡ് സൂചന നൽകിയെങ്കിലും, വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുറഞ്ഞ വിലയിലുള്ള മോഡലുകളിൽ പോലും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ നൽകുകയും, അൾട്രാ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികത അവതരിപ്പിക്കുകയും ചെയ്തിട്ടും വിപണി വിഹിതത്തിലെ ഇടിവ് തടയാൻ ബിവൈഡിക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ആഭ്യന്തര വിപണിയിലെ മന്ദഗതിയെ മറികടക്കാൻ ബിവൈഡി കൂടുതൽ ആശ്രയിക്കുന്നത് വിദേശ വിപണികളെയാണ്. 2025-ൽ ചൈനയ്ക്ക് പുറത്തുള്ള വിൽപ്പന 150.7 ശതമാനം ഉയർന്ന് 10.46 ലക്ഷം യൂണിറ്റിലെത്തി. 2026-ൽ 16 ലക്ഷം വാഹനങ്ങൾ വിദേശ വിപണിയിൽ വിറ്റഴിക്കാനാണ് ബിവൈഡിയുടെ ലക്ഷ്യം. ഇലക്ട്രിക് വാഹന വിൽപ്പന 27.9 ശതമാനം ഉയർന്ന് 22.6 ലക്ഷം യൂണിറ്റുകളിലെത്തിയതോടെ, ആദ്യമായി വാർഷിക ഇവി വിൽപ്പനയിൽ ടെസ്ലയെ മറികടക്കാൻ ബിവൈഡി ഒരുങ്ങുകയാണ്.

ടെസ്‌ല ഇപ്പോഴും ബിവൈഡിയുടെ Ocean, Dynasty സീരീസുകളേക്കാൾ വില കൂടിയ മോഡലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, ഇലോൺ മസ്‌ക് കുറഞ്ഞ വിലയിലുള്ള മാസ്-മാർക്കറ്റ് ഇവികൾക്കുപകരം AI, റോബോട്ടാക്‌സി പദ്ധതികളിലേക്കാണ് കൂടുതൽ ശ്രദ്ധ മാറ്റിയിരിക്കുന്നത്. ചൈനയിലെ കടുത്ത മത്സരവും സാങ്കേതിക ലീഡിന്റെ കുറവും ബിവൈഡിക്ക് മുന്നറിയിപ്പാകുമ്പോൾ, 2026-ൽ കമ്പനി അവതരിപ്പിക്കാനിരിക്കുന്ന പുതിയ പുതുമകളാണ് ഇലക്ട്രിക് വാഹന വിപണിയിലെ ഭാവി ദിശ നിർണയിക്കുക.
നിലവില്‍ നിരവധി ആഡംബര മോഡലുകള്‍ അവരുടെ പോര്‍ട്ട്ഫോളിയോയിലുണ്ടെങ്കിലും, മാസ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പോകുന്ന കമ്പനി മോഡല്‍ നിര വിപുലീകരിക്കാന്‍ പോകുകയാണ്. ഇപ്പോള്‍ ശ്രദ്ധേയമായ നീക്കത്തില്‍ വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായ ജപ്പാനില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കെയ് കാര്‍ അവതരിപ്പിക്കാന്‍ പോകുകയാണ് BYD.

ജാപ്പനീസ് കെയ് കാറുകളുടെ സവിശേഷതകളുമായി ചേര്‍ന്നുപോകുന്ന ഡിസൈനാണ് BYD പുറത്തിറക്കാന്‍ പോകുന്ന ഈ മോഡലിനുള്ളത്. വിശാലമായ ഇന്റീരിയറിന് ഊന്നല്‍ നല്‍കുന്ന, നീളമുള്ള ബോക്സി രൂപകല്‍പ്പനയാണ് കാറിനുള്ളതെന്നാണ് ഇതിന്റെ സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘചതുരാകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങള്‍, ഫ്‌ലാറ്റ് ഫ്രണ്ട് എന്‍ഡ്, ചെറിയ ബോണറ്റ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








