TESLA എന്ന വൻമരം വീണു! ചൈനീസ് എന്നാ സുമ്മാവാ, ഒന്നാം സ്ഥാനം സ്വന്തമാക്കി BYD

ഇലക്ട്രിക് കാറുകളെ ആഗോളതലത്തിൽ ജനകീയമാക്കിയത് ടെസ്‌ലയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. കളിപ്പാട്ടങ്ങളായി കണ്ടിരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക്, ടെസ്‌ലയുടെ ഗുണമേന്മയും സാങ്കേതികവിദ്യയും പുതിയ ഒരു മാനം നൽകി എന്ന് തന്നെ പറയാം. ഇത് ആഗോള വിൽപ്പന ഗണ്യമായി വർധിക്കാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്. ലോകത്തെ ഒന്നാം നമ്പർ ഇലക്ട്രിക് കാർ നിർമ്മാതാക്കളായിരുന്ന ടെസ്‌ലയെ മറികടന്ന് ചൈനീസ് സ്ഥാപനമായ ബി.വൈ.ഡി. (BYD) ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 2026 ജനുവരിയിലെ റിപ്പോർട്ടുകളിൽ നിന്ന് സ്ഥീരികരിച്ചിരിക്കുന്നത്.

ടെസ്‌ലയ്ക്ക് 2025 അത്ര നല്ല വർഷമായിരുന്നില്ല. ആഗോള വിൽപ്പനയിൽ കാര്യമായ ഇടിവുണ്ടാവുകയും 2024-നെ അപേക്ഷിച്ച് 9 ശതമാനത്തിൻ്റെ കുറവാണ് 2025-ൽ രേഖപ്പെടുത്തിയത്, ഇത് 2023-ലെ വിൽപ്പന കണക്കുകളേക്കാൾ താഴെയാണ്. എന്നാൽ, ബിവൈഡിയുടെ വിൽപ്പനയിൽ ഗണ്യമായ വളർച്ച നേടി. 2.25 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്. ടെസ്‌ലയെക്കാൾ 6.10 ലക്ഷം യൂണിറ്റുകൾ അധികമാണിത്. ബി.വൈ.ഡി.യുടെ വിൽപ്പന 2024-നെ അപേക്ഷിച്ച് ഉയർന്നപ്പോൾ, ടെസ്‌ലയുടെ അവസാന പാദ വിൽപ്പന 16 ശതമാനം കുറഞ്ഞു.

byd overtake tesla

ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്ന ബ്രാൻഡായി ബിവൈഡി മാറിയെന്നതാണ് വാഹന വിപണിയെ ഞെട്ടിക്കുന്ന കാര്യം. കാർ കയറ്റുമതിയിൽ ചൈനയുടെ മുന്നേറ്റം അവിടുത്തെ വാഹന വ്യവസായത്തിന് വലിയ കുതിപ്പാണ്. കുറഞ്ഞ വിലയും മികച്ച പ്രകടനവുമുള്ള ബിവൈഡി വാഹനങ്ങൾക്ക് യൂറോപ്പിൽ വലിയ ഡിമാൻഡാണ്.

ചൈനീസ് എതിരാളികളുടെ രംഗപ്രവേശത്തോടെ ആഗോള, പ്രാദേശിക വിപണികളിൽ ടെസ്‌ലയുടെ വിപണി വിഹിതം കുറയുകയും തിരിച്ചടികൾ നേരിടുകയും ചെയ്തു. ഉൽപ്പന്നങ്ങളിലെ സാങ്കേതികവിദ്യയും നൂതനത്വവുമാണ് ബിവൈഡിയുടെ വളർച്ചയ്ക്ക് കാരണം. അമേരിക്കയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ നൽകിയിരുന്ന 7500 ഡോളർ ആനുകൂല്യങ്ങൾ നിർത്തലാക്കിയതും ടെസ്‌ലയുടെ വിൽപ്പനയെ ബാധിച്ചു.

byd overtake tesla

ബിവൈഡിയുടെ സീലയൺ മോഡലിന് വില കൂടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പുത്തൻ വർധനവ് പ്രകാരം, BYD Sealion 7-ന്റെ പ്രീമിയം വേരിയന്റിന് 50,000 രൂപയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഈ വേരിയന്റിന്റെ എക്സ്-ഷോറൂം വില 48.90 ലക്ഷത്തിൽ നിന്ന് 49.40 ലക്ഷമായി ഉയർന്നു. അതേസമയം, ടോപ്പ് സ്പെക്ക് പെർഫോമൻസ് വേരിയന്റിന്റെ വിലയിൽ മാറ്റമില്ല എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പെർഫോമൻസ് വേരിയന്റ് ഇപ്പോഴും ₹54.90 ലക്ഷം (എക്സ്-ഷോറൂം) വിലയിൽ തന്നെ ലഭ്യമാകും. കൂടുതൽ പവർ, സ്പോർട്ടി പെർഫോമൻസ് എന്നിവ തേടുന്ന ഉപഭോക്താക്കൾക്ക് ഇത് പഴയത് പോലെ തന്നെ ആകർഷകമായ ഓപ്ഷനായി തുടരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ആദ്യ കാഴ്ച്ചയിൽ സീൽ സെഡാന്റെ എസ്‌യുവി പതിപ്പല്ലേന്ന് വരെ തോന്നിയേക്കാം. ഫ്രണ്ട് ബമ്പർ, ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലാമ്പുകൾ എന്നിവക്കെല്ലാം സീൽ ഇവിയോട് സാമ്യമുണ്ട്.

byd overtake tesla

സീലയൺ 7 ഇവിയുടെ രണ്ട് വകഭേദങ്ങൾക്കും ഒരേ 82.56kWh ലോ-വോൾട്ടേജ് LFP ബാറ്ററി പായ്ക്കാണ് ബിവൈഡി സമ്മാനിച്ചിരിക്കുന്നത്. പ്രീമിയം വേരിയന്റ് 313 bhp കരുത്തിൽ 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിലാണ് വരുന്നത്. ഇത് 567 കീലോമീറ്റർ റേഞ്ച് തരും. അതേസമയം എസ്‌യുവിയുടെ പെർഫോമൻസ് വേരിയന്റിന് 530 bhp പവറിൽ 690 Nm torque ആയിരിക്കും നൽകുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, January 4, 2026, 14:09 [IST]
English summary
Byd overtakes tesla global ev sales 2025 china india impact malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X