ബേസ്‌ മോഡലിലും ലെതർ ഇന്റീരിയർ! പുത്തൻ സിട്രൺ എയർക്രോസ് 'കംഫർട്ട് എഡിഷൻ' എത്തി, വില ₹9.09 ലക്ഷം മുതൽ

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ തങ്ങളുടെ ജനപ്രിയ മോഡലായ എയര്‍ക്രോസിന്റെ പുത്തന്‍ ലിമിറ്റഡ് എഡിഷന്‍ പതിപ്പായ 'എയര്‍ക്രോസ് കംഫര്‍ട്ട് എഡിഷന്‍' (Citroën Aircross Comfort Edition) ഇന്ത്യന്‍ വിപണിയിലെത്തിച്ചു. മാറുന്ന ഉപഭോക്തൃ മുന്‍ഗണനകള്‍ കണക്കിലെടുത്താണ് കൂടുതല്‍ പ്രീമിയം ഫീച്ചറുകളോടെ കമ്പനിയുടെ 108-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പുതിയ മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ബേസ് വേരിയന്റുകളില്‍ പോലും ഉയര്‍ന്ന യാത്രാസുഖവും പ്രായോഗികതയും ഉറപ്പാക്കുന്ന ഒട്ടനവധി സവിശേഷതകള്‍ ഈ എഡിഷന്റെ പ്രധാന പ്രത്യേകതയാണെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറായി ഈ കാറിന്റെ എല്ലാ വേരിയന്‍ുകളിലും പ്രീമിയം ലെതറെറ്റ് ഇന്റീരിയര്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കാന്‍ സിട്രണ്‍ തയാറായിട്ടുണ്ട്. എല്ലാ കംഫര്‍ട്ട് എഡിഷന്‍ ട്രിമ്മുകളിലും ആകര്‍ഷകമായ 'മെട്രോപൊളിറ്റന്‍ ബീജ്' ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എര്‍ഗണോമിക്‌സ് മെച്ചപ്പെടുത്തുന്നതിനായി ബേസ് ട്രിമ്മില്‍ പോലും ക്രമീകരിക്കാവുന്ന ഫ്രണ്ട്-റിയര്‍ ഹെഡ്റെസ്റ്റുകള്‍ നല്‍കിയിരിക്കുന്നു.

citroen aircross comfort edition launched

കൂടാതെ വേരിയന്റുകള്‍ക്ക് അനുസൃതമായി നല്‍കിയിരിക്കുന്ന ബ്ലാക്ക് ഗ്രെയിന്‍ഡ് ഫിനിഷിംഗും സോഫ്റ്റ് ടച്ച് ഡാഷ്ബോര്‍ഡും സില്‍വര്‍ ആക്‌സന്റുകളും കാറിന്റെ ഇന്റീരിയറിന്റെ മൊഞ്ച് കൂട്ടുന്നു. ഉപഭോക്താക്കളുടെ ബജറ്റിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന മൂന്ന് പ്രത്യേക ആക്‌സസറി പായ്ക്കുകളാണ് ഈ എഡിഷനില്‍ കമ്പനി പ്രധാനമായും പരിചയപ്പെടുത്തുന്നത്. ഇതിലെ 'യൂ' (YOU) പാക്കിനായി 36,600 രൂപയാണ് അധികമായി ഈടാക്കുന്നത്.

ഈ പാക്കില്‍ 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ്സ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഗൈഡ്ലൈനുകളോട് കൂടിയ റിവേഴ്‌സ് ക്യാമറ, ഫോഗ് ലാമ്പ്, ഫുള്‍ വീല്‍ കവറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ബേസ് മോഡലുകള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കാന്‍ ഇത് സഹായിക്കുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി 8,460 രൂപ നിരക്കില്‍ 'പ്ലസ്' (PLUS) പാക്കും ലഭ്യമാണ്.

citroen aircross comfort edition launched

ഇതില്‍ വയര്‍ലെസ് ചാര്‍ജര്‍, ക്രോം ഇന്‍സെര്‍ട്ടുകളോട് കൂടിയ ഡോര്‍ ക്ലാഡിംഗ്, റിവേഴ്‌സ് ക്യാമറ തുടങ്ങിയ സ്‌റ്റൈലിംഗ് ഘടകങ്ങളാണ് ലഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന 'മാക്‌സ്' (MAX) പാക്കിനായി 40,000 രൂപയാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരിക. ഇതില്‍ ആംപ്ലിഫയറോട് കൂടിയ പ്രീമിയം ജെബിഎല്‍ സ്പീക്കറുകളും, മുന്നിലും ക്യാബിനിലും പിന്നിലും ഒരേസമയം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള അത്യാധുനിക ഡാഷ്‌ക്യാം സംവിധാനവും അടങ്ങിയിരിക്കുന്നു.

മാക്‌സ് പാക്കിലെ ഡാഷ്‌ക്യാം കേവലം ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് പുറമെ പ്രെഡിക്ടീവ് സേഫ്റ്റി ഫങ്ഷണാലിറ്റിയോടെയാണ് (Predictive Safety) പ്രവര്‍ത്തിക്കുന്നത്. വരാനിരിക്കുന്ന അപകടങ്ങളെ മുന്‍കൂട്ടി കണ്ട് ഓഡിയോ അലേര്‍ട്ടുകള്‍ നല്‍കാന്‍ ഈ സിസ്റ്റത്തിന് സാധിക്കും. മുന്നിലുള്ള വാഹനവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതകള്‍ (Front Collision), പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം (Lane Change), കാല്‍നടയാത്രക്കാരുടെ സാന്നിധ്യം എന്നിവയെല്ലാം ഈ ഓഡിയോ അലേര്‍ട്ടുകള്‍ വഴി ഡ്രൈവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ഇത് യാത്ര കൂടുതല്‍ സുരക്ഷിതമാക്കുന്നു.

citroen aircross comfort edition launched

ഈ ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ ബേസ് യൂ NA MT (YOU NA MT) പതിപ്പിന് 9.09 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്-ഷോറൂം വില. പ്ലസ് NA MT പതിപ്പിന് 9,99,000 രൂപയും ടോപ്പ് എന്‍ഡ് പ്ലസ് ടര്‍ബോ പതിപ്പിന് 11.99 ലക്ഷം രൂപയുമാണ് വില. വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗുകള്‍ രാജ്യത്തുടനീളമുള്ള സിട്രണ്‍ ഡീലര്‍ഷിപ്പുകളിലും ബ്രാന്‍ഡിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

സുഖസൗകര്യങ്ങള്‍ക്കും ബജറ്റിനും പ്രാധാന്യം നല്‍കുന്ന കുടുംബങ്ങള്‍ക്ക് ഈ പുതിയ പതിപ്പ് മികച്ച ചോയ്സ് ആയിരിക്കും. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകളുമായി എത്തിയ സിട്രണ്‍ എയര്‍ക്രോസിന്റെ ഈ പുതിയ കംഫര്‍ട്ട് എഡിഷനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?. പുതിയ പതിപ്പിന് എയര്‍ക്രോസിന്റെ വില്‍പ്പന ഉയര്‍ത്താന്‍ സാധിക്കുമോ?. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ താഴെ കമന്റായി രേഖപ്പെടുത്തുമല്ലോ.

Article Published On: Tuesday, June 23, 2026, 17:25 [IST]
English summary
Citroen aircross comfort edition launched india price features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X