വില കൂടിയാലും 'ചീപ്പ് ആൻഡ് ബെസ്റ്റ്' 7-സീറ്റർ ഇതാണ്! സിട്രൺ എയർക്രോസ് X-ന്റെ പുതിയ വില അറിയാം

സിട്രണ്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലായ എയര്‍ക്രോസ് X (Citroen Aircross X) എസ്‌യുവിയുടെ വില വര്‍ദ്ധിപ്പിച്ചു. വേരിയന്റുകള്‍ക്ക് അനുസരിച്ച് ഏകദേശം 45,000 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. പുതുക്കിയ വിലകള്‍ രാജ്യത്തുടനീളം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചതായി കാര്‍വാലെ റിപ്പോര്‍ട്ട് ചെയ്തു. നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ചതാണ് കമ്പനി ഈ കടുത്ത തീരുമാനമെടുക്കാനുള്ള പ്രധാന കാരണം. ഇതേ കാരണം കൊണ്ട് 2026 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ നിരവധി വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. കോംപാക്ട് എസ്‌യുവിയായ എയര്‍ക്രോസ് X മോഡലില്‍ വന്ന വില പരിഷ്‌കാരങ്ങള്‍ വിശദമായി വായിക്കാം.

സിട്രണ്‍ എയര്‍ക്രോസ് X യൂ, പ്ലസ്, മാക്സ് എന്നീ 3 ട്രിം ലെവലുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ഇതില്‍ എയര്‍ക്രോസ് X മോഡലിന്റെ ഉയര്‍ന്ന മാക്സ് വേരിയന്റുകള്‍ക്കാണ് ഏറ്റവും വലിയ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 1.2 ടര്‍ബോ MT മാക്സ് 7S, ഇതിന്റെ ഡ്യുവല്‍ ടോണ്‍ പതിപ്പ്, 1.2 ടര്‍ബോ AT മാക്സ് 7S, ഇതിന്റെ ഡ്യുവല്‍ ടോണ്‍ പതിപ്പ് എന്നിവയ്ക്ക് 45,000 രൂപ വീതം കൂടിയത്.

citroen aircross x price hike

ഈ വേരിയന്റുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇനി മുതല്‍ അധിക തുക കൈയ്യില്‍ കരുതേണ്ടി വരും. അതേസമയം, എസ്‌യുവിയുടെ എന്‍ട്രി ലെവല്‍, മിഡ് വേരിയന്റുകള്‍ക്കും വില വര്‍ദ്ധനവ് ബാധകമാണ്. 1.2 MT യൂ 5 സീറ്റര്‍, 1.2 MT പ്ലസ് 5 സീറ്റര്‍, 1.2 ടര്‍ബോ MT പ്ലസ് 7 സീറ്റര്‍ എന്നിവയ്ക്ക് 20,000 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.

പുതിയ വില പരിഷ്‌കാരം എയര്‍ക്രോസ് X സീരീസിലെ 5 സീറ്റര്‍, 7 സീറ്റര്‍ പതിപ്പുകളെ ഒരുപോലെ ബാധിക്കുന്നു.പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നതോടെ സിട്രണ്‍ എയര്‍ക്രോസ് X-ന്റെ പ്രാരംഭ വില 8.49 ലക്ഷം രൂപയായി ഉയര്‍ന്നു. വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 14.14 ലക്ഷം രൂപയാണ് പുതിയ വില. എക്സ്ഷോറൂം വിലകളാണ് ഇത്. പുതുക്കിയ വില വിവരങ്ങള്‍ സിട്രണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഡീലര്‍ഷിപ്പുകളിലും ലഭ്യമാണ്.

citroen aircross x price hike

എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്തുള്ള സിട്രണ്‍ ഷോറൂമുമായി ബന്ധപ്പെട്ട് പുതിയ ഓണ്‍-റോഡ് വില അറിയാവുന്നതാണ്.സിട്രണിന്റെ മറ്റ് മോഡലുകളായ ബസാള്‍ട്ട് X, C3, eC3, C5 എയര്‍ക്രോസ് എന്നിവയുടെ വിലയിലും സമാനമായ പരിഷ്‌കരണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ സിട്രണ്‍ ഇന്ത്യയുടെ പോര്‍ട്ട്‌ഫോളിയോയിലെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളില്‍ ഒന്നാണ് എയര്‍ക്രോസ് X. വില കൂട്ടിയതല്ലാതെ വാഹനത്തിന്റെ ഫീച്ചറുകളിലോ മെക്കാനിക്കല്‍ വശങ്ങളിലോ മറ്റ് മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല.

സാങ്കേതികമായി നോക്കിയാല്‍, 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ , 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് എയര്‍ക്രോസ് X ലഭ്യമാകുന്നത്. ടര്‍ബോ എഞ്ചിന്‍ മാനുവല്‍ വേരിയന്റുകള്‍ 109 bhp പവറും 190 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. അതേസമയം ഓട്ടോമാറ്റിക്കില്‍ പവര്‍ വ്യത്യാസമില്ലെങ്കിലും 205 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും. ഈ എഞ്ചിനുമായി വരുന്ന ഉയര്‍ന്ന മോഡലുകള്‍ക്കാണ് വില വര്‍ധിച്ചിരിക്കുന്നത്.

citroen aircross x price hike

സിട്രണ്‍ എയര്‍ക്രോസ് X എസ്‌യുവിയുടെ 7-സീറ്റര്‍ വേരിയന്റുകള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യതയുണ്ട്. കുറഞ്ഞ വിലയില്‍ കൂടുതല്‍ സീറ്റുകളും സ്ഥലസൗകര്യം ആഗ്രഹിക്കുന്ന കുടുംബങ്ങളെയാണ് ഇത് ആകര്‍ഷിക്കുന്നത്. വില വര്‍ധിച്ചെങ്കിലും സെഗ്മെന്റിലെ മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ എയര്‍ക്രോസ് X ഇപ്പോഴും മികച്ച വാല്യൂ-ഫോര്‍-മണി മോഡലായി തുടരുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

വേരിയന്റ് പഴയ വില പുതിയ വില വർദ്ധനവ്
1.2 MT You 5S ₹8,29,000 ₹8,49,000 ₹20,000
1.2 MT Plus 5S ₹10,00,000 ₹10,20,000 ₹20,000
1.2 Turbo MT Plus 7S ₹11,70,000 ₹11,90,000 ₹20,000
1.2 Turbo MT Max 7S ₹12,35,000 ₹12,80,000 ₹45,000
1.2 Turbo MT Max 7S (DT) ₹12,55,000 ₹13,00,000 ₹45,000
1.2 Turbo AT Max 7S ₹13,44,000 ₹13,89,000 ₹45,000
1.2 Turbo AT Max 7S (DT) ₹13,69,000 ₹14,14,000 ₹45,000
*DT: Dual Tone, MT: Manual, AT: Automatic.

പുതുവര്‍ഷത്തില്‍ വാഹന വില വര്‍ദ്ധിപ്പിക്കുന്ന ആദ്യ കമ്പനിയല്ല സിട്രണ്‍. ഹ്യുണ്ടായി, ടൊയോട്ട, മഹീന്ദ്ര, സ്‌കോഡ തുടങ്ങിയ പ്രമുഖ നിര്‍മ്മാതാക്കളും മെര്‍സിഡീസ് ബെന്‍സ് പോലുള്ള ആഡംബര ബ്രാന്‍ഡുകളും 2026 ജനുവരി മുതല്‍ തങ്ങളുടെ കാറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ലോജിസ്റ്റിക്‌സ് ചെലവ് വര്‍ദ്ധിച്ചതുമാണ് മിക്ക കമ്പനികളെയും ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങള്‍.

More from DriveSpark

Article Published On: Thursday, January 29, 2026, 8:00 [IST]
English summary
Citroen aircross x price hike up to rs 45000 january 2026 updated price list malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X