ചിലതിന് കുറഞ്ഞു, ചിലതിന് കൂടി! ഈ ഫോറിന്‍ കാറിന് ഇനി ₹ 5 ലക്ഷത്തില്‍ താഴെ മുടക്കിയാല്‍ മതി

പ്രമുഖ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിടണ്‍ ഇന്ത്യയിലെ തങ്ങളുടെ ഉല്‍പ്പന്ന നിരയിലെ തിരഞ്ഞെടുത്ത മോഡലുകളുടെ വില പരിഷ്‌കരിച്ചു. കമ്പനിയുടെ മുന്‍നിര മോഡലുകളായ ബസാള്‍ട്ട് X, എയര്‍ക്രോസ് X, C3 X എന്നീ മോഡലുകളുടെ വിലയിലാണ് മാറ്റം വന്നിരിക്കുന്നത്. പുതിയ വില പരിഷ്‌കരണം ഉടനടി പ്രാബല്യത്തില്‍ വന്നു. ഇതില്‍ സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ വാങ്ങാന്‍ സാധിക്കുന്ന മികച്ച കാറാണ് C3 X. ഈ കാറിന്റെ വിലയില്‍ വന്ന മാറ്റങ്ങള്‍ നമുക്ക് വിശദമായി പരിശോധിക്കാം.

ഇന്ത്യന്‍ വിപണിയില്‍ സിട്രണ്‍ C3 X മോഡലിന്റെ തിരഞ്ഞെടുക്കപ്പെട്ട ചില വേരിയന്റുകളുടെ വില വലിയ രീതിയില്‍ വെട്ടിക്കുറച്ചു. C3 X മോഡലിന്റെ ഫീല്‍ സിഎന്‍ജി മാനുവല്‍ മിഡ് വേരിയന്റിനാണ് ഈ ആകര്‍ഷകമായ വിലക്കിഴിവ് ലഭിക്കുന്നത്. ഈ കാര്‍ വാങ്ങുന്നവര്‍ക്ക് ഇനി 31000 രൂപ കുറച്ച് കൊടുത്താല്‍ മതി. പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ബജറ്റ് ഉപഭോക്താക്കള്‍ക്ക് ഇത് വളരെ സന്തോഷം നല്‍കുന്നേ വാര്‍ത്തയാണ്.

Citroen C3 X Price Revised

വിലക്കുറവിനൊപ്പം ഈ കാറിന്റെ ചില ബേസ് പെട്രോള്‍ വേരിയന്റുകള്‍ക്ക് നേരിയ രീതിയിലുള്ള വിലവര്‍ദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മോഡലിന്റെ എന്‍ട്രി ലെവല്‍ വേരിയന്റുകളില്‍ ഒന്നായ ലൈവ് (O) 1.2 പെട്രോള്‍ മാനുവല്‍ വേരിയന്റ് വാങ്ങാന്‍ ഇവി 6000 രൂപ അധികം മുടക്കേണ്ടി വരും.

ഫീല്‍ (O) പെട്രോള്‍ മാനുവല്‍, ഫീല്‍ (O) സിഎന്‍ജി മാനുവല്‍, ഷൈന്‍ പെട്രോള്‍ മാനുവല്‍, ഷൈന്‍ സിഎന്‍ജി മാനുവല്‍ എന്നിവയാണ് വില കൂടിയ മറ്റ് പ്രധാന മിഡ് ആന്‍ഡ് ടോപ്പ് വേരിയന്റുകള്‍. ഇവയ്ക്ക് 8,000 രൂപ വീതമാണ് വില വര്‍ദ്ധിച്ചത്. കൂടാതെ ഉയര്‍ന്ന പെര്‍ഫോമന്‍സ് പുറത്തെടുക്കുന്ന ഷൈന്‍ 1.2 ടര്‍ബോ പെട്രോള്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കും ഇനി ഇതേ തുക അധികമായി നല്‍കേണ്ടി വരും.

Citroen C3 X Price Revised

വിപണിയിലുള്ള മറ്റ് വേരിയന്റുകളുടെ വിലയില്‍ മാറ്റവുമില്ലാതെ തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതിയ വില പരിഷ്‌കരണത്തോടെ സിട്രണ്‍ C3 X കാര്‍ ശ്രേണിയുടെ പ്രാരംഭ വില വെറും 4.99 ലക്ഷം രൂപയായി മാറിയിരിക്കുകയാണ്. ആഡംബര സവിശേഷതകളുള്ള കാറിന്റെ ടോപ് വേരിയന്റിന്റെ എക്‌സ്-ഷോറൂം വില 9.68 ലക്ഷം രൂപയില്‍ എത്തിനില്‍ക്കുന്നു.

ഈ കാറിന്റെ മെക്കാനിക്കല്‍ വശങ്ങള്‍ പരിശോധിച്ചാല്‍ സാധാരണ പെട്രോള്‍, ഉയര്‍ന്ന പെര്‍ഫോമന്‍സ് തരുന്ന ടര്‍ബോ-പെട്രോള്‍, പരിസ്ഥിതി സൗഹൃദമായ സിഎന്‍ജി എന്നീ മൂന്ന് വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഇത് തെരഞ്ഞെടുക്കാം.

Citroen C3 X Price Revised

ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കും ബജറ്റിനും അനുസരിച്ച് തിരഞ്ഞെടുക്കാന്‍ ലൈവ്, ലൈവ് (O) ഫീല്‍, ഫീല്‍ (O), ഷൈന്‍ എന്നിങ്ങനെ അഞ്ച് ആകര്‍ഷകമായ വേരിയന്റുകളാണ് ഓഫറിലുള്ളത്. ഇതില്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ മൈലേജ് ആഗ്രഹിക്കുന്നവര്‍ക്കും മികച്ച ടര്‍ബോ എഞ്ചിന്റെ വേഗതയും സുഖകരമായ ദീര്‍ഘദൂര ഡ്രൈവിംഗും ഇഷ്ടപ്പെടുന്നവര്‍ക്കും അനുയോജ്യമായ പ്രത്യേക പതിപ്പുകള്‍ സിട്രണ്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

വിപണിയിലെ മത്സരം കടുത്ത സാഹചര്യത്തില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് സിട്രണ്‍ ഈ എന്‍ട്രി ലെവല്‍ കാറിന്റെ വില പരിഷ്‌കരിക്കാനുള്ള തന്ത്രപരമായ നീക്കം നടപ്പാക്കിയത്. പുതുക്കിയ വില വിവരങ്ങള്‍ രാജ്യത്തുടനീളമുള്ള സിടണ്‍ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ അടുത്തുള്ള സിട്രൺ ഷോറൂം സന്ദർശിക്കുക.

Article Published On: Sunday, July 12, 2026, 13:02 [IST]
English summary
Citroen c3 x price revised india variants check new list here malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X