'1 എടുത്താല്‍ 1 ഫ്രീ', വെറുതെ കൊടുക്കുന്നത് 6 ലക്ഷത്തിന്റെ കാര്‍! സിട്രണ്‍ ഡീലറുടെ ഓഫര്‍ വൈറല്‍

രാജ്യത്തെ കാര്‍ മാര്‍ക്കറ്റില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു ഓഫര്‍ പ്രഖ്യാപിച്ച് സിട്രണ്‍ ഡീലര്‍ഷിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തുണിത്തരങ്ങളോ ഗൃഹോപകരണങ്ങളോ വിറ്റഴിക്കുന്ന പോലെ 'ഒന്നെടുത്താല്‍ ഒന്ന് ഫ്രീ' ഓഫറിട്ട് കാറുകള്‍ വിറ്റഴിക്കുകയായിരുന്നു സിട്രണ്‍ ഡീലര്‍ഷിപ്പ്. ഫ്രഞ്ച് ബ്രാന്‍ഡ് പുറത്തിറക്കുന്ന പ്രീമിയം എസ്‌യുവി മോഡലായ C5 എയര്‍ക്രോസ് വാങ്ങുന്നവര്‍ക്ക് C3 X തികച്ചും സൗജന്യമായി നല്‍കുന്ന 'ബൈ വണ്‍ ഗെറ്റ് വണ്‍' ഓഫറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ദക്ഷിണേന്ത്യയിലെ ഒരു ഡീലര്‍ഷിപ്പ് പുറത്തുവിട്ട പരസ്യമാണ് വാഹനപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായത്.

പ്രീമിയം ഫീച്ചറുകളുള്ള C5 എയര്‍ക്രോസ് സ്വന്തമാക്കുന്നവര്‍ക്ക് ഏകദേശം 5.93 ലക്ഷം രൂപ (ഓണ്‍-റോഡ്) വില വരുന്ന C3 X-ന്റെ ബേസ് വേരിയന്റ് അധിക ചിലവില്ലാതെ സ്വന്തമാക്കാം എന്നതാണ് ഡീലറുടെ വാഗ്ദാനം. തമിഴ്‌നാട്ടില്‍ ഏകദേശം 47.15 ലക്ഷം രൂപയോളമാണ് C5 എയര്‍ക്രോസിന്റെ ഓണ്‍-റോഡ് വില വരുന്നത്.കുറച്ച് കാലമായി സിട്രണ്‍ C5 എയര്‍ക്രോസിന്റെ വില്‍പ്പനയിലുണ്ടായ കനത്ത ഇടിവാകാം ഇത്തരമൊരു വമ്പന്‍ ഓഫര്‍ നല്‍കാന്‍ ഡീലര്‍ഷിപ്പുകാരെ പ്രേരിപ്പിച്ചതെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

citroen c5 aircross buy one get one free offer

2021-ല്‍ ഇന്ത്യയിലെത്തിയ C5 എയര്‍ക്രോസിന് ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍ തുടങ്ങിയ കരുത്തരായ എതിരാളികളുമായാണ് മുട്ടാനിറങ്ങിയത്. എന്നാല്‍ ഫോര്‍ച്യൂണര്‍ അടക്കി വാഴുന്ന സെഗ്മെന്റില്‍ C5 എയര്‍ക്രോസിന് നേരെനില്‍ക്കാന്‍ പോയിട്ട് പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചിട്ടില്ല. 2026 ജനുവരി മാസത്തില്‍ ഇന്ത്യയിലാകെ വെറും 2 യൂണിറ്റ് C5 എയര്‍ക്രോസ് മാത്രമാണ് വിറ്റുപോയത്.

ഉപഭോക്താക്കളെ കണ്ടെത്താനാകാതെ സ്റ്റോക്ക് യാര്‍ഡുകളില്‍ കെട്ടിക്കിടക്കുന്ന കാറുകള്‍ വിറ്റ് ഒഴിവാക്കാനുള്ള ഡീലര്‍ഷിപ്പുകാരുടെ തന്ത്രമായി ഈ ഓഫറിനെ കാണാം. 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ സിട്രണ്‍ C5 എയര്‍ക്രോസിന്റെ വെറും 1,132 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ വിറ്റുപോയത്. ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഇന്‍വെന്ററികള്‍ ഒഴിവാക്കാന്‍ ഇത്തരം 'കണ്ണുള്ളിക്കുന്ന' ഓഫറുകളോ ലക്ഷങ്ങളുടെ ഡിസ്‌കൗണ്ടുകളോ വാഗ്ദാനം ചെയ്യുകയല്ലാതെ ഡീലര്‍മാര്‍ക്ക് മുന്നില്‍ മറ്റു വഴികളില്ലാത്ത സാഹചര്യമാണുള്ളത്.

സിട്രണ്‍ ഔദ്യോഗികമായി ഇത്തരമൊരു ഓഫര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡീലര്‍ഷിപ്പുകള്‍ സ്റ്റോക്ക് ക്ലിയര്‍ ചെയ്യാനായി ഇത്തരം രീതികള്‍ അവലംബിക്കാറുണ്ട്. കോയമ്പത്തൂരിലെ ഒരു ഡീലര്‍ഷിപ്പ് വഴി പുറത്തുവന്ന ഈ പരസ്യം പിന്നീട് നീക്കം ചെയ്തതായി കാർടോക്കിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. എങ്കിലും ഓഫര്‍ കാരണം ബ്രാന്‍ഡ് നിലവില്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്ന അവസ്ഥ ചര്‍ച്ചയായി മാറി.

ഹൈഡ്രോളിക് കുഷ്യന്‍ സസ്പെന്‍ഷന്‍ നല്‍കുന്ന മികച്ച റൈഡ് ക്വാളിറ്റിയാണ് സിട്രണ്‍ വാഹനങ്ങളുടെ മുഖമുദ്ര. എന്നാല്‍ ഉയര്‍ന്ന വിലയും പരിമിതമായ സര്‍വീസ് ശൃംഖലയും കാരണമാണ് കമ്പനി ഇതുവരെ രാജ്യത്ത് ക്ലച്ച് പിടിക്കാതെ പോയത്. ഈ ഓഫര്‍ ഇപ്പോള്‍ നിലവിലുണ്ടെങ്കില്‍ C5 എയര്‍ക്രോസ് വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് വലിയ സാമ്പത്തിക നേട്ടം തന്നെയാകുമത് സമ്മാനിക്കുക.

citroen c5 aircross buy one get one free offer

സിട്രണ്‍ C5 എയര്‍ക്രേസിന് 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ DW10FC ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 177 PS പവറും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ലിറ്ററിന് 17.5 കിലോമീറ്ററാണ് ഈ എസ്‌യുവിയുടെ ക്ലെയിംഡ് മൈലേജ്.

ആംബിയന്റ് ബ്ലാക്ക് 'ക്ലോഡിയ' ലെതറും ലെതര്‍-എഫക്റ്റ് ഫാബ്രികും പനോരമിക് സണ്‍റൂഫും ഉള്ള മെട്രോപൊളിറ്റന്‍ ബ്ലാക്ക് ഇന്റീരിയറാണ് കാറിനുള്ളത്. അക്കോസ്റ്റിക് ലാമിനേറ്റഡ് ഫ്രണ്ട് വിന്‍ഡോയും വിന്‍ഡ്സ്‌ക്രീനും കാറിനുണ്ട്. ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റോടുകൂടിയ ഡ്രൈവര്‍ സീറ്റും അഡ്ജസ്റ്റ് ചെയ്യാവുന്ന റിക്ലൈന്‍ ആംഗിളോട് കൂടിയ ഫുള്‍ സൈസ് റിയര്‍ സീറ്റും എസ്‌യുവിക്ക് ലഭിക്കുന്നു.

citroen c5 aircross interior

റിയര്‍ എസി വെന്റിനൊപ്പം ഡ്യുവല്‍ സോണ്‍ ഇലക്ട്രോണിക് ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോളും ആക്ടിവേറ്റഡ് കാര്‍ബണ്‍ ഫില്‍ട്ടറും ലഭ്യമാണ്. 31.24 സെന്റീമീറ്റര്‍ കസ്റ്റമൈസ് ചെയ്യാവുന്ന ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിനുള്ളത്. സെന്‍ട്രല്‍ യൂണിറ്റിന് 25.4 സെന്റിമീറ്റര്‍ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഉണ്ട്. ഇത് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു.

C5 എയര്‍ക്രോസ് വാങ്ങുമ്പോള്‍ സൗജന്യമായി ലഭിക്കുന്ന C3 X സിട്രണ്‍ന്റെ ഇന്ത്യന്‍ വാഹനനിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലാണ്. 80 bhp പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ 109 bhp പവര്‍ പുറത്തെടുക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവയോടാണ് എസ്‌യുവി സ്റ്റൈലിംഗില്‍ വരുന്ന ഈ ഹാച്ച്ബാക്ക് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Friday, February 20, 2026, 10:05 [IST]
English summary
Citroen c5 aircross c3 x buy one get one free offer viral india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X