വെറും ₹6.89 ലക്ഷത്തിന് പുത്തൻ ഇലക്ട്രിക് കാർ ഇന്ത്യയിലെത്തി; ബാറ്ററി വാടക കിലോമീറ്ററിന് 2.26 രൂപ മാത്രം

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാര്‍ മോഡലായ eC3X ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. രാജ്യത്തെ സാധാരണക്കാരായ ഇവി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ തക്കവണ്ണം ആകര്‍ഷകമായ വിലയില്‍ പുതിയ ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് ഈ പുത്തന്‍ ഇവി വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ 2026 മോഡല്‍ കാറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 10.25 ലക്ഷം രൂപ മാത്രമാണ്. ഉപഭോക്താക്കളുടെ പ്രാരം6 ചെലവുകള്‍ ലഘൂകരിക്കുന്നതിനായി ബാറ്ററി സബ്‌സ്‌ക്രിബ്ഷന്‍ സ്‌കീമും ഈ മോഡലിലൂടെ കമ്പനി ആദ്യമായി അവതരിപ്പിച്ചിട്ടുണ്ട്.

ബാസ് (BaaS) പദ്ധതി

ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങാനുള്ള പ്രാരംഭ ചെലവ് കുറയ്ക്കുന്നതിനായി 'ബാസ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബാറ്ററി ആസ് എ സര്‍വീസ് പദ്ധതിയും സിട്രണ്‍ ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രത്യേക സ്‌കീം വഴി കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെറും 6.89 ലക്ഷം രൂപയ്ക്ക് ഈ ഇവി സ്വന്തമാക്കാവുന്നതാണ്.

citroen ec3x electric car launched india

ബാസ് സ്‌കീം തിരഞ്ഞെടുക്കുന്നവര്‍ കാറിന്റെ ബാറ്ററിയുടെ വില തുടക്കത്തില്‍ നല്‍കേണ്ടതില്ല. അതിന് പകരമായി വാഹനം ഓടിക്കുന്ന ഓരോ കിലോമീറ്ററിനും വെറും 2.26 രൂപ വീതം ബാറ്ററി ഇഎംഐ (EMI) ആയി കമ്പനിക്ക് നല്‍കിയാല്‍ മതിയാകും. കുറഞ്ഞ ബജറ്റില്‍ ഇലക്ട്രിക് കാര്‍ സ്വപ്നം കാണുന്നവര്‍ക്ക് ഇത് വലയ ആശ്വാസമാണ്.

പുതുക്കിയ എക്സ്റ്റീരിയര്‍

പുറംമോടിയില്‍ ഒട്ടനവധി അത്യാധുനിക മാറ്റങ്ങളോടെയാണ് പുതിയ സിട്രണ്‍ ഇസിത്രീഎക്‌സ് വിപണിയില്‍ എത്തിയിട്ടുള്ളത്. പോളാര്‍ വൈറ്റ്, സ്റ്റീല്‍ ഗ്രേ, കോസ്‌മോ ബ്ലൂ, പെര്‍ല നേരാ ബ്ലാക്ക്, ഗാര്‍നെറ്റ് റെഡ്, ഡീപ്പ് ഫോറസ്റ്റ് ഗ്രീന്‍ തുടങ്ങി 6 ആകര്‍ഷകമായ നിറങ്ങളില്‍ eC3X കാര്‍ ലഭ്യമാണ്.

citroen ec3x electric car launched india

മുന്‍വശത്ത് സ്പ്ലിറ്റ് എല്‍ഇഡി ഡിആര്‍എല്ലുകളോട് (DRLs) കൂടിയ പുതിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും മനോഹരമായ എല്‍ഇഡി ഫോഗ് ലൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ കാറിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനായി 15 ഇഞ്ചിന്റെ ഡയമണ്ട് കട്ട് അലോയ് വീലുകളും വ്യത്യസ്ത കോണ്‍ട്രാസ്റ്റ് നിറങ്ങളിലുള്ള സ്‌കിഡ് പ്ലേറ്റുകളും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രീമിയം ക്യാബിന്‍

കാറിന്റെ അകത്തളത്തിലേക്ക് കടന്നാല്‍ പുതിയ വൈറ്റ് ആന്‍ഡ് ബ്ലൂ ഡ്യുവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററിയും പ്രീമിയം ഡാഷ്ബോര്‍ഡും യാത്രക്കാര്‍ക്ക് മികച്ച ക്യാബിന്‍ അനുഭവം സമ്മാനിക്കും. ഇതില്‍ വിനോദത്തിനായി വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള വലിയ 10.25 ഇഞ്ചിന്റെ അത്യാധുനിക ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റമാണ് നല്‍കിയിട്ടുള്ളത്.

ഡ്രൈവര്‍ക്ക് ആവശ്യാമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നവീകരിച്ച 7 ഇഞ്ചിന്റെ ടിഎഫ്ടി (TFT) ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഫോണ്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ വയര്‍ലെസ് മൊബൈല്‍ ചാര്‍ജറും ഇതിലുണ്ട്. സുരക്ഷയ്ക്കായി ആകെ 6 എയര്‍ബാഗുകളും സിട്രണ്‍ കണക്റ്റഡ് കാര്‍ ടെക്‌നോളജി 2.0 സാങ്കേതികവിദ്യയും ഇതിലുണ്ട്. ഓപ്ഷണലായി ഡ്യുവല്‍ ഡാഷ്‌കാമും പ്രീമിയം ജെബിഎല്‍ (JBL) മ്യൂസിക് സിസ്റ്റവും തിരഞ്ഞെടുക്കാം.

ബാറ്ററി ശേഷിയും കരുത്തും

മികച്ച ശേഷിയുള്ള 29.2 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഈ ഇവി കാറിന് കരുത്ത് പകരുന്നത്. ഈ ബാറ്ററി സിസ്റ്റം സിംഗിള്‍ ഇലക്ട്രിക് മോട്ടോറുമായാണ് സംയോജിപ്പിച്ചിരിക്കുന്നത്. ഈ കരുത്തുറ്റ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 56 bhp പവറും 143 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്ന ഈ വാഹനം നഗരങ്ങളിലെ കനത്ത ട്രാഫിക്കിലും ഹൈവേകളിലും മികച്ച ഡ്രൈവിംഗ് നിയന്ത്രണവും സുഗമമായ യാത്രയും ഉറപ്പാക്കുന്നു.

citroen ec3x electric car launched india

റേഞ്ചും ഫാസ്റ്റ് ചാര്‍ജിംഗും

പരമാവധി 320 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ കാര്‍ സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും ഓഫീസുകളിലേക്കുള്ള യാത്രകള്‍ക്കും ഏറെ അനുയോജ്യമാണ്. ചാര്‍ജിംഗ് സമയ ലാഭത്തിനായി അത്യാധുനിക ഡിസി (DC) ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഈ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന ശേഷിയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 57 മിനിറ്റുകൊണ്ട് ബാറ്ററി 10 ശതമാനത്തില്‍ നിന്നും 80 ശതമാനം വരെ അതിവേഗം ചാര്‍ജ് ചെയ്‌തെടുക്കാന്‍ സാധിക്കും.

വിപണി സാധ്യതകള്‍

ഇന്ത്യന്‍ വിപണിയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ ബജറ്റ് ഇലക്ട്രിക് മോഡലുകളോടാണ് സിട്രണ്‍ eC3X പ്രധാനമായും മത്സരിക്കാന്‍ ഒരുങ്ങുന്നത്. കുറഞ്ഞ പ്രാരംഭ വിലയും ആകര്‍ഷകമായ ഫീച്ചറുകളും ഉള്ളതിനാല്‍ ഈ ഫ്രഞ്ച് മോഡലിന് സ്വന്തം സെഗ്‌മെന്റില്‍ വലിയ മുന്നേറ്റം നടത്താനാകും. പ്രത്യേകിച്ച് കമ്പനി പുതുതായി അവതരിപ്പിച്ച കിലോമീറ്ററിന് 2.26 രൂപ നിരക്കിലുള്ള ബാസ് പദ്ധതി വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഉയര്‍ന്ന സാമ്പത്തിക ലാഭം നേടിക്കൊടുക്കും. വരും ദിവസങ്ങളില്‍ വിതരണം ആരംഭിക്കും.

Article Published On: Wednesday, June 17, 2026, 15:06 [IST]
English summary
Citroen ec3x electric car launched india price features baas scheme details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X