108-ാം വർഷത്തിലേക്ക് കടന്ന് ഈ ഫോറിൻ കമ്പനി; ഇന്ത്യൻ വിപണി കീഴടക്കാൻ സർവീസ് ഓഫറുകളും സ്പെഷ്യൽ ഡിസ്കൗണ്ടുകളും
108-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ നിരവധി ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍ (Citroen). ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന കമ്പനി വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ മുഴുവന്‍ സിട്രണ്‍ ഉപഭോക്താക്കള്‍ക്കുമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും പ്രത്യേക സര്‍വീസ് ആനുകൂല്യങ്ങളും ഡീലര്‍ഷിപ്പുകളില്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
മോഡേണ്‍ മൊബിലിറ്റി എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യവും അര്‍ത്ഥവത്തുമാക്കുക എന്ന ബ്രാന്‍ഡ് സ്ഥാപകനായ ആന്‍ഡ്രേ സിട്രണിന്റെ കാഴ്ചപ്പാടില്‍ ഊന്നിയാണ് ഈ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സുഖസൗകര്യങ്ങള്‍ക്കും പ്രായോഗികതയ്ക്കും മുന്‍ഗണന നല്‍കി ആഗോള വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ സിട്രണിന് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. തനതായ സ്‌റ്റൈലിംഗ് കൊണ്ടും മികച്ച എഞ്ചിനീയറിംഗ് മികവ് കൊണ്ടും ശ്രദ്ധേയമായ നിരവധി ജനപ്രിയ മോഡലുകള്‍ ഈ ഫ്രഞ്ച് ബ്രാന്‍ഡ് ഇതിനോടകം വാഹന ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.

ദൈനംദിന ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ കാറുകള്‍ നിര്‍മ്മിക്കുന്നതിനാണ് തങ്ങള്‍ ഇപ്പോഴും മുന്‍ഗണന നല്‍കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കി പ്രാദേശികമായി വികസിപ്പിച്ചെടുത്ത കമ്പനിയുടെ 'സ്മാര്‍ട്ട് കാര്‍ പ്ലാറ്റ്‌ഫോം' (Smart Car Platform) ആഗോള നിലവാരത്തിലുള്ള എഞ്ചിനീയറിംഗ് മികവാണ് പ്രകടമാക്കുന്നത്.
ഈ പ്രത്യേക വാര്‍ഷികാഘോഷ പരിപാടികളിലൂടെ ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള എല്ലാ സിട്രണ്‍ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഈ പ്രത്യേക 108-ാം വാര്‍ഷിക ക്യാമ്പയിന്‍ സജീവമായി നടന്നുവരികയാണ്. 2026 ജൂണ്‍ നാലിന് ആരംഭിച്ച ഈ പരിപാടികള്‍ ജൂണ്‍ 30 വരെ തുടരുമെന്ന് കമ്പനി അറിയിച്ചു.
ഈ കാലയളവില്‍ ഷോറൂമുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി പ്രത്യേകം തയാറാക്കിയ സര്‍വീസ് ഓഫറുകളും ഓണര്‍ഷിപ്പ് ആനുകൂല്യങ്ങളും സ്വന്തമാക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി ജൂണ്‍ നാലിന് പീരിയോഡിക് മെയിന്റനന്‍സ് നടത്തിയ ഉപഭോക്താക്കള്‍ക്ക് ലേബര്‍ ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കി നല്‍കിയിരുന്നു. ഈ ക്യാമ്പയിനിന്റെ ഭാഗമായി സിട്രണ്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മുഴുവന്‍ എസ്‌യുവി (SUV) മോഡലുകള്‍ക്കും പരിമിതകാലത്തേക്ക് പ്രത്യേക വാര്‍ഷിക ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
നിലവില്‍ വിപണിയിലുള്ള കാറുകളുടെ വില്‍പ്പന നിരക്ക് ഉയര്‍ത്തുന്നതിനായി വമ്പന്‍ ഡിസ്‌കൗണ്ടുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമെ വാഹനങ്ങളുടെ കൃത്യമായ പീരിയോഡിക് മെയിന്റനന്‍സ് ജോലികള്‍ക്കായി എത്തുന്നവര്‍ക്ക് സര്‍വീസ് ചാര്‍ജുകളില്‍ പ്രത്യേക ഡിസ്‌കൗണ്ടുകളും കമ്പനി അനുവദിക്കുന്നുണ്ട്. വാഹനം കൃത്യമായി പരിപാലിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ വലിയ സാമ്പത്തിക ലാഭം നേടിക്കൊടുക്കും.
ഇവയ്ക്ക് പുറമെ കമ്പനി ആക്‌സസറികള്‍ക്ക് 10.8 ശതമാനം ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാറുകളുടെ ഒറിജിനല്‍ ആക്‌സസറികള്‍, മെര്‍ച്ചന്‍ഡൈസുകള്‍, വാല്യൂ ആഡഡ് സര്‍വീസുകള്‍ എന്നിവയ്ക്ക് 10.8 ശതമാനം സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ ഷോറൂമുകളില്‍ എത്തുന്നവര്‍ക്കായി പ്രത്യേക സമ്മാനങ്ങളും റഫറല്‍ റിവാര്‍ഡുകളും ഒരുക്കിയിട്ടുണ്ട്.
1919 മുതല്‍ സാമൂഹിക മാറ്റങ്ങള്‍ക്ക് അനുസൃതമായി അത്യാധുനിക സാങ്കേതികവിദ്യകളും യാത്രാ മാര്‍ഗങ്ങളും വികസിപ്പിക്കുന്നതില്‍ എന്നും മുന്നിലായിരുന്നു സിട്രണ്‍. നിലവില്‍ ലോകത്തെ 101 രാജ്യങ്ങളിലായി 6,200-ലധികം സെയില്‍സ് ആന്‍ഡ് സര്‍വീസ് കേന്ദ്രങ്ങളുള്ള ഈ ബ്രാന്‍ഡ് ഇന്ത്യയിലും വലിയ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. പുതുതായി കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരോ അല്ലെങ്കില്‍ നിലവിലെ സിട്രണ്‍ ഉടമകളോ ആയ പരിചയക്കാര്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സിട്രണ്‍ ഇന്ത്യ പ്രഖ്യാപിച്ച ഈ പുതിയ വാര്‍ഷിക ഓഫറുകളെ കുറിച്ച് അവരെ അറിയിക്കുമല്ലോ.


Click it and Unblock the Notifications