അക്വൻ ചുഴലിക്കാറ്റ്: ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്; യാത്രക്കാരും വാഹന ഉടമകളും അറിയേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ

അക്വൻ ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് ഉത്തരാന്ധ്രാപ്രദേശിലും തെക്കൻ ഒഡീഷയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നവംബർ 20-ന് ഉച്ചയോടെ ഗോപാൽപൂരിന് കിഴക്കായി അക്വൻ കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചിലപ്പോൾ 110 കിലോമീറ്റർ വേഗതയിലുമുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാതീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരത്തിൽ കടലാക്രമണത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയേറെയാണ്.

ആന്ധ്രയിലെ ശ്രീകാകുളം, വിസിയനഗരം, പാർവതീപുരം മാന്യം എന്നീ ജില്ലകളിലും ഒഡീഷയിലെ കേന്ദ്രപ്പാറ, ജഗത്‌സിംഗ്പൂർ, പുരി, ഗഞ്ചാം, ഗജപതി, കന്ദമാൽ എന്നിവടങ്ങളിലുമാണ് റെഡ് അലർട്ട്. മുൻകരുതലിന്റെ ഭാഗമായി ആറ് ജില്ലകളിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും നവംബർ 21 വരെ ഒഡീഷ സർക്കാർ അവധി പ്രഖ്യാപിച്ചു. ജഗത്‌സിംഗ്പൂർ, കേന്ദ്രപ്പാറ, ഭദ്രക്, ബാലസോർ, മയൂർഭഞ്ജ്, കേഓൺഝാർഗഡ്, ജാജ്പൂർ എന്നിവിടങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. രാത്രി യാത്രകളിൽ വാഹനം ഓടിക്കുന്നവർ അരുവികൾക്ക് സമീപമുള്ള റോഡുകളും അണ്ടർപാസുകളും ഒഴിവാക്കണം.

Cyclone Akwan Red Alert: Andhra and Odisha Travel Advisories and Vehicle Safety Tips for 2026

പ്രധാന വിവരങ്ങൾ: അക്വൻ ചുഴലിക്കാറ്റ് റെഡ് അലർട്ട്; ദേശീയപാത 16, ട്രെയിൻ, വിമാന സർവീസുകൾ നിരീക്ഷണത്തിൽ

പ്രധാന ഗതാഗത പാതയായ എൻ.എച്ച് 16-ൽ (NH16) തീരദേശ മേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീഴാനും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. ഗഞ്ചാമിലെ രണ്ട് ഘാട്ട് റോഡുകൾ നവംബർ 21 വരെ അടച്ചിട്ടിരിക്കുകയാണ്; പകരം സമതല പാതകൾ ഉപയോഗിക്കുക. ദേശീയപാതയിലെ സഹായങ്ങൾക്ക് NHAI-യുടെ 1033 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ 'രാജ്മാർഗ് യാത്ര' (Rajmargyatra) ആപ്പ് വഴിയോ ബന്ധപ്പെടാം. ഒഡീഷ-ആന്ധ്ര റൂട്ടിൽ ഈസ്റ്റ് കോസ്റ്റ് റെയിൽവേ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. യാത്ര തിരിക്കും മുൻപ് NTES ആപ്പ് വഴി വിവരങ്ങൾ ഉറപ്പുവരുത്തുക. ടോൾ, ഫാസ്‌ടാഗ് സിസ്റ്റങ്ങളിൽ തടസ്സം നേരിട്ടേക്കാം എന്നതിനാൽ ആവശ്യത്തിന് പണവും കുടിവെള്ളവും ചാർജറുകളും കരുതുന്നത് നന്നായിരിക്കും.

വിമാന സർവീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചേക്കാം. ഭുവനേശ്വർ, വിശാഖപട്ടണം വിമാനത്താവളങ്ങളിൽ സർവീസുകളിൽ തടസ്സങ്ങൾ ഉണ്ടാകാമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ നേരത്തെ എത്തുന്നതിനൊപ്പം വിമാന സർവീസ് സമയവും കൃത്യമായി ട്രാക്ക് ചെയ്യുക. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണെന്ന് ഭുവനേശ്വർ വിമാനത്താവള അധികൃതർ വ്യക്തമാക്കി. കനത്ത മഴയുള്ളപ്പോൾ വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ വലിയ ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ കൂടുതൽ സമയം കരുതുകയും കവേർഡ് പാർക്കിംഗ് സൗകര്യങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുക. തുറസ്സായ സ്ഥലങ്ങളിലാണ് പാർക്ക് ചെയ്യുന്നതെങ്കിൽ ശക്തമായ കാറ്റിൽ കടപുഴകി വീഴാൻ സാധ്യതയുള്ള മരങ്ങളുടെയോ സ്ട്രീറ്റ് ലൈറ്റ് പോളുകളുടെയോ താഴെ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക.

അറിയേണ്ടത്: അക്വൻ ചുഴലിക്കാറ്റ് സമയത്ത് ഇവി, പെട്രോൾ-ഡീസൽ വാഹന ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇലക്ട്രിക് വാഹനങ്ങൾ (EV): ഇന്ത്യൻ സ്റ്റാൻഡേർഡ് 17017 പ്രകാരമുള്ള സർട്ടിഫൈഡ് ചാർജറുകൾക്ക് മഴയിൽ നിന്നുള്ള സംരക്ഷണമുണ്ടെങ്കിലും കണക്ടറുകൾ ഈർപ്പമില്ലാതെ സൂക്ഷിക്കുക. ചാർജിംഗ് പോർട്ടോ സോക്കറ്റോ നനഞ്ഞിട്ടുണ്ടെങ്കിലോ ചുറ്റും വെള്ളക്കെട്ടുണ്ടെങ്കിലോ ചാർജ് ചെയ്യരുത്. മേൽക്കൂരയുള്ള പബ്ലിക് ചാർജറുകൾ തിരഞ്ഞെടുക്കുക. വൈദ്യുതി തടസ്സത്തിന് സാധ്യതയുള്ളതിനാൽ വാഹനം മുൻകൂട്ടി 80-100 ശതമാനം വരെ ചാർജ് ചെയ്തു വെക്കുക. ഒആർജിനൽ ബ്രാൻഡ് (OEM) കേബിളും ഉണങ്ങിയ തുണിയും ഒപ്പം കരുതുക. നനഞ്ഞ കൈകളോടെ ഒരു കാരണവശാലും പ്ലഗുകളിൽ തൊടരുത്.

പെട്രോൾ/ഡീസൽ (ICE) വാഹനങ്ങൾ: ടയറിന്റെ പകുതിയിലധികം താഴ്ചയുള്ള വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കരുത്. വെളളം തെറിക്കാത്ത വിധത്തിൽ സാവധാനം മാത്രം വാഹനം മുന്നോട്ട് എടുക്കുക. വെള്ളത്തിൽ വെച്ച് എൻജിൻ ഓഫ് ആയാൽ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. ഹൈഡ്രോലോക്ക് മൂലം എൻജിൻ കേടാകാനും ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടാനും ഇത് കാരണമാകും; പകരം വാഹനം ടോ ചെയ്ത് മാറ്റുക. വാഹനം ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക, ഇന്ധനം മുൻകൂട്ടി നിറയ്ക്കുക, മാറ്റുന്നതിന് മുൻപ് വാഹനത്തിന്റെ ചിത്രം പകർത്തി സൂക്ഷിക്കുക. അടിയന്തര സഹായങ്ങൾക്ക് APSDMA (1070 അല്ലെങ്കിൽ 1800-425-0101), GVMC (1800-425-00009), ഒഡീഷയിലെ 112 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Article Published On: Thursday, November 19, 2026, 20:34 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X