പുതിയ ഇലക്ട്രിക് കാര്‍ വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ വക ₹1 ലക്ഷം! ഇ-സ്‌കൂട്ടര്‍ വാങ്ങുന്നവരുടെ ലാഭം അറിയണ്ടേ?

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ പുതിയ ഇലക്ട്രിക് വാഹന (EV) നയം അവതരിപ്പിക്കുന്നു. നിലവിലുള്ള ഇവി നയത്തില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിക്കൊണ്ടുള്ള പുതിയ പദ്ധതി അടുത്ത ആഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ഡല്‍ഹി സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കപ്പെടുന്ന നഗരങ്ങളിലൊന്നാണ് ഡല്‍ഹി. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഇന്ധന ഇറക്കുമതിക്കായി ചെലവാക്കുന്ന തുക ലാഭിക്കാനും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

ഇവികളുടെ ഉയര്‍ന്ന വില പരിഗണിച്ച് സാധാരണക്കാര്‍ക്ക് വാഹനം വാങ്ങുന്നത് എളുപ്പമാക്കാന്‍ ആകര്‍ഷകമായ സബ്സിഡി നിരക്കുകളാണ് പുതിയ നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഴയ ബിഎസ് 4 (BS4) മോഡലുകളോ അതിന് മുമ്പുള്ള വാഹനങ്ങളോ സ്‌ക്രാപ്പ് ചെയ്യാന്‍ അതായത് പൊളിക്കാന്‍ നല്‍കി പുതിയ ഇലക്ട്രിക് വാഹനം വാങ്ങുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക.

tata electric car charging

പഴയ വാഹനം പൊളിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച് ആറ് മാസത്തിനുള്ളില്‍ പുതിയ ഇവി വാങ്ങണമെന്നതാണ് പ്രധാന നിബന്ധന. ഇത്തരത്തില്‍ ഐസിഇ വാഹനം ഒഴിവാക്കി ഇലക്ട്രിക് വാഹനത്തിലേക്ക് മാറുന്നവര്‍ക്ക് വലിയ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. പുതിയ നയം അനുസരിച്ച് പഴയ വാഹനം ഒഴിവാക്കി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10,000 രൂപ സബ്സിഡി ലഭിക്കും.

ഇലക്ട്രിക് ത്രീ-വീലറുകള്‍ വാങ്ങുന്നവര്‍ക്ക് 25,000 രൂപയാണ് ആനുകൂല്യമായി നിശ്ചയിച്ചിരിക്കുന്നത്. നഗരത്തിലെ ചരക്കുനീക്കത്തിനും പൊതുഗതാഗതത്തിനും ഇലക്ട്രിക് വാഹനങ്ങളെ കൂടുതല്‍ ആശ്രയിക്കാന്‍ ഈ സബ്‌സിഡി സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇലക്ട്രിക് കാര്‍ വാങ്ങുന്നവര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ആനുകൂല്യം ലഭിക്കുന്നത്. നിബന്ധനകള്‍ക്ക് വിധേയമായി പുതിയ ഇലക്ട്രിക് കാറുകള്‍ക്ക് 1 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കാന്‍ സാധ്യതയുണ്ട്.

ola scooter bike

15 ലക്ഷം രൂപയില്‍ താഴെ എക്‌സ്-ഷോറൂം വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്നും സൂചനകളുണ്ട്. ആദ്യഘട്ടത്തില്‍ അപേക്ഷിക്കുന്ന 1 ലക്ഷം പേര്‍ക്ക് മാത്രമായിരിക്കും ഈ സബ്സിഡി ആനുകൂല്യം നല്‍കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ പുതിയ ഇവി വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഈ അവസരം വേഗത്തില്‍ പ്രയോജനപ്പെടുത്തേണ്ടി വരും.

ഈ പുതിയ ഇലക്ട്രിക് വാഹന നയം ഡല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ അളവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. വായു ഗുണനിലവാരത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും കാര്യത്തില്‍ ലോകത്തെ തന്നെ ഏറ്റവും മോശം അവസ്ഥയിലുള്ള നഗരങ്ങളിലൊന്നായ ഡല്‍ഹിക്ക് ഈ മാറ്റം അനിവാര്യമാണ്.

goec ev charging station

ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും പുതിയ നയം ശ്രദ്ധ ചെലുത്തും. ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പുതിയ ഇവി നയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഡല്‍ഹി ഗതാഗത വകുപ്പിന്റെ വെബ്സൈറ്റ് വഴി സബ്സിഡിക്കായി അപേക്ഷിക്കാന്‍ സാധിക്കും.

വാഹന വിപണിയില്‍ വലിയ ചലനമുണ്ടാക്കാന്‍ പോകുന്ന ഈ പുതിയ നയം മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാകാന്‍ സാധ്യതയുണ്ട്. ഡല്‍ഹിയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് ഈ സബ്സിഡി പദ്ധതി പുതിയ വേഗത നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ ഈ പുതിയ ഇലക്ട്രിക് വാഹന നയത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്താണ്?. ഇത്തരത്തില്‍ ഒരു നയം കേരളത്തിനും വേണ്ടേ?. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ.

More from DriveSpark

Article Published On: Thursday, March 19, 2026, 20:32 [IST]
English summary
Delhi government new electric vehicle policy subsidy details 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X