പഴയ വണ്ടിയിൽ E20 പെട്രോൾ അടിച്ച് എഞ്ചിൻ പണി വന്നാൽ ഇൻഷുറൻസ് കിട്ടുമോ? പ്രമുഖ കമ്പനിയുടെ വൻ വെളിപ്പെടുത്തൽ
ഇന്ത്യന്‍ വിപണിയില്‍ 20 ശതമാനം എഥനോള്‍ അടങ്ങിയ E20 പെട്രോള്‍ (E20 Fuel) സാര്‍വത്രികമായതോടെ, പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വാഹന ഉടമകള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. E20 ഇന്ധനം മൂലമുണ്ടാകുന്ന തകരാറുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ ഇന്‍ഷുറന്‍ കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് (ICICI Lombard) പുറത്തുവിട്ട വിവരങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു. പഴയ പെട്രോള്‍ വാഹനങ്ങളില്‍ ഇ20 ഇന്ധനം തുടര്‍ച്ചയായി ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന തകരാറുകള്‍ക്കുള്ള ക്ലെയിമുകള്‍ തള്ളപ്പെടുമെന്ന ആശങ്ക ശക്തമാണ്.
എന്നാല്‍, E20 ഇന്ധനം ഉപയോഗിക്കുന്നത് കൊണ്ട് മാത്രം ഇന്‍ഷുറന്‍സ് പോളിസി റദ്ദാകില്ലെന്നും, കൃത്യമായ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ക്ലെയിമുകള്‍ പരിശോധിക്കപ്പെടുകയുള്ളൂ എന്നും കമ്പനി ഇപ്പോള്‍ വ്യക്തത വരുത്തിയിട്ടുണ്ട്. അടുത്ത കാലത്തായി ഇന്ത്യയില്‍ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും കലര്‍ന്ന E20 ഇന്ധനം സ്റ്റാന്‍ഡേര്‍ഡ് ആക്കി മാറ്റിയിരുന്നു.

എന്നാല്‍ 2023 ഏപ്രിലിന് മുമ്പ് നിര്‍മിച്ച ദശലക്ഷക്കണക്കിന് പഴയ വാഹനങ്ങള്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ന്ന ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തവയല്ല. ഇതാണ് ഇന്‍ഷുറന്‍സ് കമ്പനികളും ഉപഭോക്താക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുന്നത്. E20 ഇന്ധനവുമായി പൊരുത്തപ്പെടാത്ത ഇത്തരം വാഹനങ്ങളില്‍ ഈ പെട്രോള്‍ ദീര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന തകരാറുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ സൂക്ഷ്മമായി പരിശോധിക്കും.
വാഹനം നിര്‍മ്മിച്ച ഘടനയ്ക്ക് വിരുദ്ധമായി മറ്റൊരു മിശ്രിതം ഉപയോഗിക്കുന്നത് അശ്രദ്ധയായി കണക്കാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് ക്ലെയിമുകള്‍ നിരസിക്കപ്പെടുമോ എന്ന ആശങ്ക ഉടമകള്‍ പങ്കുവെക്കുന്നത്.ബിഎസ VI രണ്ടാം ഘട്ട (BS6 Phase 2) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നിലവില്‍ വന്ന 2023 ഏപ്രില്‍ മുതലാണ് കമ്പനികള്‍ E20 കംപ്ലയിന്റ് എഞ്ചിനുകള്‍ നിര്‍മ്മിച്ച് തുടങ്ങിയത്. അതിനു മുമ്പുള്ള പഴയ എഞ്ചിനുകളില്‍ എഥനോള്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.
എഥനോള്‍ പെട്രോളിനേക്കാള്‍ ശുദ്ധമായി കത്തുമെങ്കിലും അതിന്റെ രാസ സ്വഭാവം കടുത്ത നാശനഷ്ടം വരുത്താന്‍ ശേഷിയുള്ളതാണ്. പഴയ വാഹനങ്ങളില്‍ ഇ20 പെട്രോള്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍, അത് ഫ്യുവല്‍ പൈപ്പുകളിലെ റബ്ബര്‍ സീലുകളെയും ഗാസ്‌കറ്റുകളെയും പതിയെ ദ്രവിപ്പിക്കുന്നു. ഇത് ഇന്ധന വിതരണ സംവിധാനത്തെ ബാധിക്കുകയും എഞ്ചിന്‍ ഭാഗങ്ങള്‍ വേഗത്തില്‍ തേഞ്ഞുതീരാന്‍ കാരണമാകുകയും ചെയ്യും. ഈ സംഗതി വളരെ പതുക്കെ സംഭവിക്കുന്നതിനാല്‍ തന്നെ തിരിച്ചറിയാന്‍ വൈകും.
ഡാമേജും പോളിസി നിബന്ധനകളും
ഇന്‍ഷുറന്‍സ് പോളിസിയുടെ സാധുതയും ക്ലെയിം അംഗീകരിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് ഐസിഐസിഐ ലൊംബാര്‍ഡ് വ്യക്തമാക്കുന്നു. E20 ഇന്ധനം ഉപയോഗിക്കുന്നത് കൊണ്ട് ഒരാളുടെ ഇന്‍ഷുറന്‍സ് പോളിസി റദ്ദാകില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, ഇന്ധനം കാരണം എഞ്ചിനുണ്ടാകുന്ന എല്ലാ തകരാറുകള്‍ക്കും തുക അനുവദിക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥരല്ലെന്നാണ് പോളിസി ചട്ടങ്ങള്‍ പറയുന്നത്.

സാധാരണ മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ 'കണ്‍സീക്വന്‍ഷ്യല്‍ ഡാമേജ്' (Consequential Damage) അഥവാ കാലക്രമേണയുണ്ടാകുന്ന തകരാറുകള്‍ക്ക് പരിരക്ഷ നല്‍കാറില്ല. അപകടം മൂലമല്ലാതെ, ഇന്ധനത്തിന്റെ രാസപ്രവര്‍ത്തനം കൊണ്ട് കാലക്രമേണ ഉണ്ടാകുന്ന ഇത്തരം കേടുപാടുകള്‍ പോളിസിയില്‍ ഉള്‍പ്പെടുന്നില്ല. ഇതിനായി എടുക്കുന്ന പ്രത്യേക എഞ്ചിന്‍ പ്രൊട്ടക്ഷന്‍ ആഡ്-ഓണ്‍ കവറുകള്‍ പോലും മെക്കാനിക്കല്‍ തകരാറുകളാണ് പ്രധാനമായും കവര്‍ ചെയ്യുന്നത്.
വാറണ്ടിയും പ്രീമിയം ഇന്ധനങ്ങളുടെ പങ്കും
ഇന്‍ഷുറന്‍സ് പ്രശ്‌നങ്ങള്‍ക്ക് പുറമെ, വാഹനങ്ങളുടെ ഒറിജിനല്‍ വാറണ്ടിയെയും ഇന്ധന മാറി ഉപയോഗിക്കുന്നത് ബാധിച്ചേക്കാം. ഇ20 ഇന്ധനം ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത പഴയ വാഹനങ്ങളില്‍ ഇതുമൂലം എന്തെങ്കിലും മെക്കാനിക്കല്‍ തകരാറുകള്‍ സംഭവിച്ചാല്‍ വാഹന നിര്‍മ്മാതാക്കള്‍ (OEMs) അവരുടെ കമ്പനി വാറണ്ടി നിരസിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉപഭോക്താക്കള്‍ ഓണേഴ്‌സ് മാനുവല്‍ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.
ഇത്തരം തകരാറുകളില്‍ നിന്നും താല്‍ക്കാലികമായി രക്ഷനേടാന്‍ എഥനോള്‍ മിശ്രിതം കുറഞ്ഞ XP95 പോലുള്ള പ്രീമിയം ഗ്രേഡ് പെട്രോളുകള്‍ ഉപയോഗിക്കുന്നത് ഒരു പരിധി വരെ സഹായകരമാകും. ഇത് പഴയ എഞ്ചിനുകളുടെ ആയുസ് കൂട്ടാന്‍ സഹായിക്കുമെങ്കിലും, സാധാരണ പെട്രോളിനേക്കാള്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത് സാധാരണക്കാരായ വാഹന ഉടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.
ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഔദ്യോഗിക വിശദീകരണം
സംഭവം വിവാദമായതോടെ, ഐസിഐസിഐ ലൊംബാര്‍ഡ് തങ്ങളുടെ പോളിസി നയത്തില്‍ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പഴയ വാഹനങ്ങളില്‍ ഇ20 പെട്രോള്‍ ഉപയോഗിക്കുന്നത് അശ്രദ്ധയോ നിയമലംഘനമോ ആയി കണക്കാക്കുന്നില്ലെന്നും പരിസ്ഥിതി സൗഹൃദപരമായ ഈ ഇന്ധന നയത്തെ തങ്ങള്‍ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നുമാണ് കമ്പനി അറിയിച്ചിട്ടുള്ളത്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏതാണെന്നത് ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിക്കുന്നതിനുള്ള ഒരു മാനദണ്ഡമല്ലെന്ന് കമ്പനി അടിവരയിടുന്നു.

സാധാരണ ഇന്ധനം ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന അതേ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ E20 ഉപയോഗിക്കുമ്പോഴും ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ ലഭിക്കും. കേവലം ഇന്ധനത്തിന്റെ പേരില്‍ മാത്രം യൊതൊരുവിധ ക്ലെയിമുകളും നിരസിക്കുകയില്ലെന്ന് ഐസിഐസിഐ ലൊംബാര്‍ഡ് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ E22, E25, E30 തുടങ്ങിയ ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങളിലേക്കും ശുദ്ധമായ എഥനോള്‍ മാത്രമുള്ള E100 ഇന്ധനങ്ങളിലേക്കും അതിവേഗം ചുവടുവെക്കുകയാണ്.
എന്നാല്‍ പമ്പുകളില്‍ ഇ20 പെട്രോള്‍ മാത്രം ലഭ്യമാകുന്ന സാഹചര്യത്തില്‍, പഴയ വാഹന ഉടമകള്‍ക്ക് മുന്നില്‍ മറ്റ് ബദല്‍ മാര്‍ഗങ്ങളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. സാധാരണ ഇന്ധനങ്ങള്‍ വിപണിയില്‍ നിന്നും ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വാഹന നിര്‍മ്മാതാക്കളും ഇന്‍ഷുറന്‍സ് കമ്പനികളും അധികാരികളും ഒന്നിച്ച് ചേര്‍ന്ന് ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജനങ്ങളുടെ ആശങ്കയകറ്റണം.
എങ്കില്‍ മാത്രമേ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ക്ലെയിം തര്‍ക്കങ്ങളില്‍ നിന്നും വാറണ്ടി പ്രശ്‌നങ്ങളില്‍ നിന്നും സാധാരണക്കാരായ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. നിങ്ങളുടെ പക്കല്‍ 2023 ഏപ്രിലിന് മുമ്പ് ഇറങ്ങിയ പഴയ വാഹനങ്ങള്‍ ഉണ്ടോ?. ഉണ്ടെങ്കില്‍ E20 പെട്രോള്‍ ഉപയോഗിച്ചതിന് ശേഷം വാഹനത്തിന്റെ എഞ്ചിന്‍ പെര്‍ഫോമന്‍സില്‍ എന്തെങ്കിലും മാറ്റങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കമന്റായി രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications