E20 പെട്രോളിന് നന്ദി! രാജ്യത്ത് പ്രതിമാസ ഇലക്ട്രിക് കാർ വിൽപ്പന 30000 കടന്നു, ചരിത്രത്തില്‍ ആദ്യം

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ (Electric Car) വിപണിയില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്ത് ഒരു മാസം ഇലക്ട്രിക് കാര്‍ വില്‍പ്പന 30000 യൂണിറ്റ് നാഴികക്കല്ല് പിന്നിടുന്നത്. കഴിഞ്ഞ മാസം ഇന്ത്യയിലൊട്ടാകെ 31,253 ഇലക്ട്രിക് കാറുകളാണ് ഉപഭോക്താക്കള്‍ സ്വന്തമാക്കിയത്. സാധാരണ ഇലക്ട്രിക് ഹാച്ച്ബാക്കുകള്‍, ലക്ഷ്വറി സെഡാനുകള്‍, പ്രീമിയം എസ്‌യുവികള്‍, ഇലക്ട്രിക് എംപിവികള്‍ എന്നിവയെല്ലാം ഈ മുന്നേറ്റത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവി വിപണിയിലെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെ കാരണം വളരെ ലളിതമാണ്.

പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളില്‍ ഉപയോഗിക്കുന്ന പുതിയ E20 പെട്രോള്‍ ആണ് ഈ വലിയ മുന്നേറ്റത്തിന് പിന്നിലെ പ്രധാന കാരണം. ലളിതമായി പറഞ്ഞാല്‍, 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും ചേര്‍ന്ന മിശ്രിതമാണ് E20. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുക, കാര്‍ബണ്‍ പുറംതള്ളല്‍ നിയന്ത്രിക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

tata punch ev

ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുന്നതിനൊപ്പം വിദേശനാണ്യം ലാഭിക്കാനും സഹായിക്കുന്നു.എന്നാല്‍, എഥനോള്‍ കലര്‍ത്തിയ ഇന്ധനം കാരണം പഴയ വാഹനങ്ങളുടെ എഞ്ചിന്‍ തകരാറിലാകുന്നതായും മൈലേജ് വന്‍തോതില്‍ കുറയുന്നതായും ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന് വന്ന ആക്ഷേപങ്ങള്‍ കാരണം കൂടുതല്‍ ഉപഭോക്താക്കള്‍ ഇവിയിലേക്ക് അടുത്തു.

ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണി നിലവില്‍ ഭരിക്കുന്നത് ടാറ്റ മോട്ടോര്‍സ് തന്നെയാണ്. കഴിഞ്ഞ മാസം ടാറ്റ മൊത്തം 12,023 ഇലക്ട്രിക് കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ വിറ്റ 5,355 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 125 ശതമാനത്തിന്റെ വന്‍ വാര്‍ഷിക വളര്‍ച്ചയാണ് ടാറ്റ സ്വന്തമാക്കിയിട്ടുള്ളത്.

mahindra xev 9s

ടാറ്റക്ക് തൊട്ടുപിറകില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് മറ്റൊരു പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ്. കഴിഞ്ഞ മാസം 7,645 ഇലക്ട്രിക് എസ്‌യുവികള്‍ നിരത്തിലിറക്കിയ കമ്പനി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 118 ശതമാനം വാര്‍ഷിക വളര്‍ച്ച സ്വന്തം പേരില്‍ കുറിച്ചു. മഹീന്ദ്രക്ക് പിന്നില്‍ മൂന്നാമതുള്ളത് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയാണ്.

തങ്ങളുടെ വൈവിധ്യമാര്‍ന്ന ഇവി നിരയുടെ കരുത്തില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയും വിപണിയില്‍ വലിയ നേട്ടമുണ്ടാക്കി. ജൂണ്‍ മാസത്തില്‍ 5,785 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച ബ്രാന്‍ഡ് 23 ശതമാനം വളര്‍ച്ചയോടെ വിപണിയിലെ മൂന്നാം സ്ഥാനം സുരക്ഷിതമാക്കി നിലനിര്‍ത്തിയിട്ടുണ്ട്. എംജിയുടെ ഇന്ത്യയിലെ മൊത്തം വില്‍പ്പനയുടെ 75 ശതമാനവും സംഭാവന ചെയ്യുന്നത് ഇലക്ട്രിക് കാറുകളാണ്.

vinfast vf6 vf7

മറ്റ് പ്രധാന ബ്രാന്‍ഡുകളായ മാരുതി സുസുക്കി 1,896 യൂണിറ്റുകളും, വിന്‍ഫാസ്റ്റ് ഓട്ടോ 1,394 യൂണിറ്റുകളും വിറ്റഴിച്ചു. ആഗോള ഭീമന്മാരായ BYD 860 യൂണിറ്റുകള്‍ വിറ്റഴിച്ച് 69 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയിട്ടുണ്ട്. ലക്ഷ്വറി വാഹന വിപണി പരിശോധിച്ചാല്‍ ബിഎംഡബ്ല്യു 486 യൂണിറ്റുകളും കിയ ഇന്ത്യ 446 യൂണിറ്റുകളുമാണ് കഴിഞ്ഞ മാസം വിറ്റത്. ടെസ്ല ഇന്ത്യ 35 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഹ്യുണ്ടായിക്ക് 42 ശതമാനം വില്‍പ്പന ഇടിവ് നേരിടേണ്ടി വന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Friday, July 3, 2026, 18:08 [IST]
English summary
Electric car sales in india crossed 30000 units june 2026 record
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X