ഒക്‌ടോബര്‍ മുതല്‍ നാട്ടുകാര്‍ക്ക് പേടിയില്ലാതെ നടക്കാം! ഇവികളില്‍ എല്ലാവരും ആഗ്രഹിച്ച മാറ്റം നടപ്പാക്കുന്നു

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് എണ്ണിയാല്‍ തീരാത്ത അത്ര ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ വാഹനങ്ങളുമായി നിരത്തിലറക്കുന്നവര്‍ക്ക് ഇവികളെ കുറിച്ച് ഒരു പരാതി പറയാനുണ്ട്. ഇവികള്‍ 'സൈലന്റ്' ആയതിനാല്‍ അവ പിറകില്‍ വന്ന് ഹോണ്‍ അടിച്ച ശേഷം മാത്രം തിരിച്ചറിയുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഇത് സുരക്ഷാ ആശങ്കകള്‍ സൃഷ്ടിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ കുറഞ്ഞ വേഗതയില്‍ ശബ്ദമില്ലാതെ സഞ്ചരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ സുപ്രധാനമായ സുരക്ഷാ പരിഷ്‌കാരം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI).

2026 ഒക്ടോബര്‍ മുതല്‍ രാജ്യത്ത് വില്‍ക്കുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ വെഹിക്കിള്‍ അലേര്‍ട്ടിംഗ് സിസ്റ്റം (AVAS) നിര്‍ബന്ധമാക്കും. ഇവികളുടെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്ത് പറയുന്നത് വൈബ്രേഷനും ശബ്ദകോലാഹലങ്ങളുമൊന്നും ഇല്ലാത്ത ഡ്രൈവിംഗ് അനുഭവം നല്‍കുന്നുവെന്നതാണ്. എങ്കിലും, ജനസാന്ദ്രതയേറിയ ഇന്ത്യയില്‍ ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എഞ്ചിന്‍ ശബ്ദവും ഹോണുമെല്ലാം കേട്ട് പിറകില്‍ വാഹനം വരുന്നത് തിരിച്ചറിയുന്ന ശീലമാണ് ഇന്ത്യന്‍ റോഡ് ഉപയോക്താക്കള്‍ക്കുള്ളത്.

artificial engine sound system creta electric

യാത്രക്കാര്‍ക്കുള്ളത്. എന്നാല്‍ ഇലക്ട്രിക് ഡ്രൈവ്‌രെടയിനുകള്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്നതിനാല്‍ വാഹനം അടുത്തു വരുന്നത് തിരിച്ചറിയാന്‍ പലപ്പോഴും സാധിക്കാറില്ല. ഇത് റോഡ് സുരക്ഷയില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കും കാഴ്ചപരിമിതിയുള്ളവര്‍ക്കുമാണ് നിശബ്ദമായി എത്തുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വലിയ അപകട ഭീഷണി ഉയര്‍ത്തുന്നത്. തിരക്കേറിയ നഗരവീഥികളിലും നഗരപ്രാന്ത പ്രദേശങ്ങളിലും ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ കൃത്രിമ ശബ്ദം പുറപ്പെടുവിക്കേണ്ടത് അത്യാവശ്യമാണെന്ന് ARAI വിലയിരുത്തുന്നു.

കാല്‍നടയാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ആര്‍ട്ടിഫിഷ്യല്‍ വെഹിക്കിള്‍ അലേര്‍ട്ടിംഗ് സിസ്റ്റം (AVAS) എല്ലാ വിഭാഗം ഇലക്ട്രിക് വാഹനങ്ങളിലും ചേര്‍ക്കുന്നത്. പുതിയ നിയമപ്രകാരം, മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഒരു നിശ്ചിത അളവില്‍ കൃത്രിമ ശബ്ദം പുറപ്പെടുവിക്കണം. വാഹനം വരുന്നുണ്ടെന്ന് കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഈ സംവിധാനം സഹായിക്കും.

വേഗത കൂടുമ്പോള്‍ സ്വാഭാവികമായും ടയറുകളുടെയും കാറ്റിന്റെയും ശബ്ദം ഉണ്ടാകുമെന്നതിനാലാണ് കുറഞ്ഞ വേഗതയില്‍ മാത്രം ആര്‍ട്ടിഫിഷല്‍ സൗണ്ട് നിര്‍ബന്ധമാക്കുന്നത്.ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍, ത്രീ-വീലറുകള്‍, കാറുകള്‍ തുടങ്ങി എല്ലാ വിഭാഗം ഇവികള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഇവി വിഭാഗത്തില്‍ ഏകീകൃത സുരക്ഷാ മാനദണ്ഡം നടപ്പാക്കുന്നതിനാണ് ഈ തീരുമാനം. ലോ സ്പീഡില്‍ പുറപ്പെടുവിക്കുന്ന കൃത്രിമ ശബ്ദം വ്യക്തമായി കേള്‍ക്കാവുന്നതും എന്നാല്‍ പരിസര മലിനീകരണം ഉണ്ടാക്കാത്ത വിധത്തില്‍ മിതമായതുമായിരിക്കണം.

റോഡിലെ മറ്റ് സ്വാഭാവിക ശബ്ദങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന തരത്തിലുള്ള ശബ്ദമായിരിക്കണം വാഹനങ്ങള്‍ പുറപ്പെടുവിക്കേണ്ടത് എന്ന് ARAI നിര്‍ദേശിക്കുന്നു. ഇന്ത്യയിലെ ചില പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ ഇതിനോടകം തന്നെ തങ്ങളുടെ മോഡലുകളില്‍ ആര്‍ട്ടിഫിഷ്യല്‍ സൗണ്ട് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും 2026 ഒക്ടോബര്‍ മുതല്‍ ഇത് ഒരു ഏകീകൃത സുരക്ഷാ മാനദണ്ഡമായി മാറും.

tata evs

ഇലക്ട്രിക് വാഹനങ്ങളുടെ കാര്യക്ഷമതയും സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഈ നീക്കം സഹായിക്കും. ആഗോളതലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഇന്ത്യയും ഈ മാറ്റം കൊണ്ടുവരുന്നത്. നഗരങ്ങളിലെ ഗതാഗതക്കുരുക്കിലും പാര്‍ക്കിംഗ് ഏരിയകളിലും ഇലക്ട്രിക് വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ഈ സംവിധാനം ഉപകരിക്കും.

ഇന്ത്യയെ പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി വ്യാപകമാകുമ്പോള്‍ ഇത്തരം സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പില്‍ വരുത്തേണ്ടത് അനിവാര്യമാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം പൊതുജനങ്ങളുടെ സുരക്ഷയ്ക്കും തുല്യ പ്രാധാന്യം നല്‍കുന്നതാണ് പുതിയ നിയമം. ഇവികള്‍ 'സൈലന്റ്' ആയത് കാരണമുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് ഇനി ഒക്‌ടോബര്‍ വരെ മാത്രമേ ആയു്‌സുള്ളൂ.

mg windsor ev

2026 ഒക്ടോബറിന് ശേഷം വിപണിയില്‍ ഇറങ്ങുന്ന എല്ലാ ഇവികളിലും ഈ മാറ്റം ദൃശ്യമാകും. ഇതോടെ ഇന്ത്യന്‍ റോഡുകളിലെ ഇലക്ട്രിക് വാഹന യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വാഹന നിര്‍മ്മാതാക്കള്‍ ഇതിനായുള്ള തയാറെടുപ്പുകള്‍ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. ഇവികളില്‍ നടപ്പാക്കാന്‍ പോകുന്ന ഈ ഒരു മാറ്റത്തെ നിങ്ങള്‍ എങ്ങിനെ നോക്കി കാണുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Friday, January 23, 2026, 16:41 [IST]
English summary
Electric vehicles to get artificial vehicle alerting system avas from october new arai mandate expl
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X