ഗോവയിൽ ഇനി ഥാർ വാടകക്ക് കിട്ടിയേക്കില്ല! പറ്റിയാൽ വിൽപ്പന തന്നെ നിരോധിക്കുമായിരുന്നുവെന്ന് മന്ത്രി പറയാൻ കാരണം

രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ഗോവ സന്ദര്‍ശിക്കുന്ന ഒട്ടുമിക്ക ടൂറിസ്റ്റുകളും അവിടം ചുറ്റിക്കറങ്ങാനായി റെന്റല്‍ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ടൂവീലറുകളും ഫോര്‍വീലറുകളുമെല്ലാം വാടകയ്ക്ക് കിട്ടുന്നതിനാല്‍ വിനോദഞ്ചാരികള്‍ക്ക് സ്വന്തം ഇഷ്ടാനുസരണം യാത്ര പ്ലാന്‍ ചെയ്യാം. ഗോവ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട വാഹനമായ മഹീന്ദ്ര ഥാര്‍ (Mahindra Thar) സെല്‍ഫ് ഡ്രൈവ് റെന്റല്‍ വിപണിയില്‍ നിന്നും ഘട്ടഘട്ടമായി നിരോധിക്കാന്‍ ഗോവ സര്‍ക്കാര്‍ നീക്കം തുടങ്ങിയതായാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ടൂറിസ്റ്റുകള്‍ വാടകയ്ക്കെടുക്കുന്ന ഥാര്‍ എസ്‌യുവികള്‍ തുടര്‍ച്ചയായി ഗുരുതരമായ റോഡപകടങ്ങള്‍ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. റെന്റല്‍ കാര്‍ വിപണിയില്‍ പുതിയ മഹീന്ദ്ര ഥാറുകള്‍ക്ക് പെര്‍മിറ്റോ ലൈസന്‍സോ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കാനാണ് ഗതാഗത വകുപ്പിന്റെ പ്ലാന്‍. ഈ സര്‍ക്കാര്‍ തീരുമാനം സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പരിഗണനക്ക് വിട്ടിരിക്കുകയാണ്.

goa rental mahindra thar ban

എസ്ടിഎയുടെ അടുത്ത യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഥാര്‍ എസ്‌യുവികള്‍ വാടകയ്‌ക്കെടുക്കുന്ന വിനോദസഞ്ചാരികള്‍ വരുത്തിത്തീര്‍ത്ത അപകടങ്ങളെ തുടര്‍ന്ന് കടുത്ത നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നിലവിലുള്ള നിയമങ്ങള്‍ അനുവദിക്കുമായിരുന്നെങ്കില്‍ സംസ്ഥാനത്ത് ഥാറിന്റെ വില്‍പ്പന തന്നെ നിരോധിക്കുമായിരുന്നുവെന്നാണ് ഗോവ ഗതാഗത മന്ത്രി മൗവിന്‍ ഗോഡിന്‍ഹോ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

പൊതുജനങ്ങളില്‍ നിന്നും വിനോദസഞ്ചാരികളില്‍ നിന്നും ഉയര്‍ന്ന പരാതികളെ തുടര്‍ന്നാണ് ഈ കര്‍ശനമായ നടപടിയിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സമീപകാലത്ത് വടക്കന്‍ ഗോവയിലുണ്ടായ പല മാരകമായ അപകടങ്ങളിലും പ്രതിസ്ഥാനത്ത് ടൂറിസ്റ്റുകള്‍ ഓടിച്ച റെന്റല്‍ ഥാറുകളായിരുന്നു. ഇക്കഴിഞ്ഞ മെയില്‍ മദ്യപിച്ച് അമിതവേഗതയില്‍ വന്ന ഥാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിക്കുകയും ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

goa rental mahindra thar ban

ഇതിനുപുറമെ ഫെബ്രുവരിയില്‍ ഥാര്‍ തന്റെ കാറിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ നിന്നുള്ള വിനോദസഞ്ചാരിക്ക് ജീവന്‍ നഷ്ടമായിരുന്നു. കഴിഞ്ഞ മാസം ഥാര്‍ നിയന്ത്രണം വിട്ട് ഒന്നിലേറെ വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റിരുന്നു. ഗോവന്‍ ഭൂപ്രകൃതിയില്‍ ചുറ്റിക്കറങ്ങാന്‍ ഏറ്റവും അനുയോജ്യമായ ലുക്കും ഓഫ്-റോഡ് ശേഷിയുമുള്ളതിനാല്‍ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ ഥാറിന് നിലവില്‍ വലിയ ഡിമാന്‍ഡാണ്.

3500 രൂപ മുതല്‍ 4000 രൂപ വരെ ദിവസ വാടകയുള്ള ഥാര്‍ റെന്റല്‍ ഓപറേറ്റര്‍മാരുടെ പ്രധാന അത്താണികളില്‍ ഒന്നാണ്. പുതിയ ലൈസന്‍സ് നിയന്ത്രണത്തിന് പുറമെ ശക്തമായ പരിശോധനകള്‍ കൂടിയാണ് നിലവിലുള്ള റെന്റല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വരും ദിവസങ്ങളില്‍ നേരിടേണ്ടല വരിക. കൃത്യമായ പാര്‍ക്കിംഗ് സൗകര്യം, രേഖകള്‍ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് (VLTD), സ്പീഡ് ഗവര്‍ണറുകള്‍ എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കും.

goa rental mahindra thar ban

റെന്റല്‍ വാഹനങ്ങളിലെ സ്പീഡ് ഗവര്‍ണറുകള്‍ വ്യാജ സ്വിച്ചുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തനരഹിതമാക്കുന്ന പ്രവണത ഗോവയില്‍ വ്യാപകമാണ്. ജൂണ്‍ മുതല്‍ ഈ നിയമലംഘനം നടത്തിയതിന് ഇരുനൂറിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 10000 രൂപ പിഴയും പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള ശിക്ഷാ നടപടികളാണ് നേരിടേണ്ടി വരിക.

മാത്രമല്ല മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും അധികാരികള്‍ നടപടികള്‍ കര്‍ശനമാക്കി. കേന്ദ്ര ഭരണ പ്രദേശമായ ഗോവയില്‍ മദ്യത്തിന് വില കുറവായതിനാല്‍ മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. മദ്യപിച്ച് വാഹനം ഓടിച്ച് മാരകമായ അപകടങ്ങള്‍ ഉണ്ടാക്കുന്നവരെ ഉടനടി അറസ്റ്റ് ചെയ്യും. ഡ്രൈവര്‍മാരുടെ അശ്രദ്ധ തെളിഞ്ഞാല്‍ വാഹന ഉടമകള്‍ക്കും പിഴ ചുമത്തും.

കൂടാതെ ഗോവയിലെ 26 സ്ഥലങ്ങളിലായി ഗതാഗത നിയമലംഘനങ്ങള്‍ള്‍ നിരീക്ഷിക്കാനായി എഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2026 ജൂലൈ 15 മുതല്‍ ഈ ക്യാമറകള്‍ കണ്ണുതുറക്കുകയും ഇ-ചലാന്‍ അയക്കാന്‍ തുടങ്ങുകയും ചെയ്യും. ഏതായാലും അപകടങ്ങള്‍ കൂടിയെന്ന കാരണം കൊണ്ട് റെന്റല്‍ ഥാറുകള്‍ സംസ്ഥാനത്ത് നിയന്ത്രിക്കാനുള്ള ഗോവന്‍ സര്‍ക്കാറിന്റെ ഈ നീക്കത്തെ നിങ്ങള്‍ എങ്ങിനെ നോക്കിക്കാണുന്നു. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Wednesday, July 8, 2026, 12:54 [IST]
English summary
Goa government to ban mahindra thar rentals due to accidents
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X