ടാക്സി വിപണി 'വിയറ്റ്നാം കോളനി'യാക്കാൻ ഗ്രീൻ SM ലിമോ ഇന്ത്യയിലെത്തി; ആദ്യയാത്രക്കാർക്ക് വൻ ഓഫറുകൾ

വിയറ്റ്‌നാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഗ്രീന്‍ മൊബിലിറ്റി കമ്പനിയായ ഗ്രീന്‍ SM (Green SM), തങ്ങളുടെ അത്യാധുനിക ഇലക്ട്രിക് ടാക്‌സി സര്‍വീസായ 'ഗ്രീന്‍ SM ലിമോ' (Green SM Limo) ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വെച്ചാണ് ഈ സുസ്ഥിര യാത്രാ സംവിധാനം രാജ്യത്തിന് സമര്‍പ്പിച്ചത്. വിയറ്റ്‌നാം, ലാവോസ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവയ്ക്ക് ശേഷം കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര വിപണിയാണ് ഇന്ത്യ.

ഹരിയാന വ്യവസായ-വാണിജ്യ-പരിസ്ഥിതി വകുപ്പ് മന്ത്രി റാവു നര്‍ബീര്‍ സിംഗ്, എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ വൈസ് പ്രസിഡന്റ് ഡോ. വിരിന്ദര്‍ ശര്‍മ്മ, വിയറ്റ്‌നാം എംബസി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇലക്ട്രിക് ടാക്‌സി സര്‍വീസിന്റെ ഉദ്ഘാടനം നടന്നത്. ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ ഈ ഇലക്ട്രിക് ടാക്‌സി സര്‍വീസ് ആരംഭിച്ചത് നഗരങ്ങളിലെ മലിനീകരണം കുറയ്ക്കാനുള്ള കമ്പനിയുടെ ദീര്‍ഘവീക്ഷണത്തിന് അടിവരയിടുന്നു.

green sm limo electric taxi india

ആദ്യഘട്ടത്തില്‍ ഡല്‍ഹി നാഷണല്‍ ക്യാപിറ്റല്‍ റീജിയണിലെ (Delhi NCR) പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഗ്രീന്‍ SM ലിമോ സര്‍വീസ് നടത്തുക. പിന്നീട് ഉപഭോക്താക്കളുടെ ആവശ്യകതയും ഡിമാന്‍ഡും കൃത്യമായി വിലയിരുത്തിക്കൊണ്ട് ഘട്ടംഘട്ടമായി രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും ഈ പ്രീമിയം ഇലക്ട്രിക് ടാക്‌സി സര്‍വീസ് വിപുലീകരിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

സാധാരണക്കാരായ യാത്രക്കാരുടെ ദൈനംദിന ഓഫീസ് യാത്രകള്‍, കുടുംബത്തോടൊപ്പമുള്ള ഔട്ടിംഗുകള്‍, ബിസിനസ് മീറ്റിംഗുകള്‍, എയര്‍പോര്‍ട്ട് സര്‍വീസുകള്‍ എന്നിവയ്ക്ക് ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഈ ഇവി ടാക്‌സി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്രാദേശികമായി ഡ്രൈവര്‍മാര്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി സുരക്ഷിതമായ കരിയര്‍ കെട്ടിപ്പടുക്കാനും ഇതിലൂടെ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

green sm limo electric taxi india

ഉയര്‍ന്ന നിലവാരമുള്ള യാത്ര ഉറപ്പാക്കുന്നതിനായി ഗ്രീന്‍ SM ലിമോ സര്‍വീസിനായി ഉപയോഗിക്കുന്നത് വിന്‍ഫാസ്റ്റ് ലിമോ ഗ്രീന്‍' (VinFast Limo Green) ഇലക്ട്രിക് വാഹനങ്ങളാണെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. യാത്രാ ആവശ്യങ്ങള്‍ക്കായി മാത്രം പ്രത്യേകം വികസിപ്പിച്ചെടുത്ത ഈ വാഹനം വിശാലമായ ക്യാബിന്‍ സ്‌പേസ് നല്‍കുന്ന ഒരു പ്രീമിയം 7 സീറ്റര്‍ ഫുള്‍ ഇലക്ട്രിക് എസ്‌യുവി (SUV) മോഡലാണ്.

സീറോ എമിഷന്‍ ഉറപ്പാക്കുന്ന ഈ ഇലക്ട്രിക് എസ്‌യുവി യാത്രക്കാര്‍ക്ക് സുഗമവും നിശബ്ദവുമായ യാത്ര സമ്മാനിക്കും. വാഹനത്തിന്റെ കരുത്തുറ്റ ഇലക്ട്രിക് മോട്ടോറും ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി പായ്ക്കും നഗരങ്ങളിലെ കഠിനമായ ട്രാഫിക്കിലും ദീര്‍ഘദൂര യാത്രകളിലും മികച്ച പെര്‍ഫോമന്‍സും കാര്യക്ഷമതയും നല്‍കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 'റൈഡ് 5 സ്റ്റാര്‍' (Ride 5 Star) എന്ന പ്രതിബദ്ധതയോടെയാണ് ഓരോ ഗ്രീന്‍ എസ്എം ലിമോ വാഹനങ്ങളും നിരത്തിലിറങ്ങുന്നത്.

green sm limo electric taxi india

യാത്രക്കാരുടെ ദാഹമകറ്റാന്‍ എല്ലാ കാറുകളിലും കുടിവെള്ളം, വെറ്റ് ടിഷ്യൂകള്‍, മറ്റ് അത്യാവശ്യ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ആഡംബരത്തിനൊപ്പം സുരക്ഷിതത്വത്തിനും മുന്‍ഗണന നല്‍കുന്ന കമ്പനി വാഹനങ്ങള്‍ക്കുള്ളില്‍ അത്യാധുനിക 'സെക്യൂര്‍-ടു-സേഫ്' (Secure-to-Safe) സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്റ്റീരിയര്‍ ഇന്റീരിയര്‍ ക്യാമറകളും, അടിയന്തിര ഘട്ടങ്ങളില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന എമര്‍ജന്‍സി സപ്പോര്‍ട്ട് ബട്ടണുകളും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പരിശീലനം സിദ്ധിച്ച ഗ്രീന്‍ ഡ്രൈവര്‍മാരുടെ സേവനമാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി. ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷിതമായ പ്രവര്‍ത്തനം, റോഡ് സുരക്ഷാ നിയമങ്ങള്‍, മികച്ച കസ്റ്റമര്‍ സര്‍വീസ് സ്‌കില്ലുകള്‍ എന്നിവയില്‍ പ്രത്യേക പരിശീലനം നേടിയ പ്രൊഫഷണല്‍ 'ഗ്രീന്‍ ഡ്രൈവര്‍മാരാണ്' ഈ വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്. ഓരോ ഉപഭോക്താവിനും സുരക്ഷിതവും ഉത്തരവാദിത്തവുമുള്ള മികച്ച യാത്രാനുഭവം നല്‍കാന്‍ ഈ ഡ്രൈവര്‍മാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനി ഗ്ലോബല്‍ സിഇഒ എന്‍ഗുയാന്‍ വാന്‍ താന്‍ പ്രസ്താവിച്ചു.

സ്മാര്‍ട്ട്‌ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയോ ആപ്പ് സ്റ്റോര്‍ വഴിയോ 'Green SM' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഈ ടാക്‌സി ബുക്ക് ചെയ്യാം. ഇതുകൂടാതെ ഹോട്ട്‌ലൈന്‍ നമ്പറിലൂടെയോ നേരിട്ടോ വാഹനം വിളിക്കാനുള്ള സൗകര്യവുമുണ്ട്. ലോഞ്ചിന്റെ ഭാഗമായി ജൂണ്‍ 5 മുതല്‍ ജൂണ്‍ 11 വരെ ആപ്പ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് 250 രൂപ വരെ 50% ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Article Published On: Friday, June 5, 2026, 18:58 [IST]
English summary
Green sm limo ev taxi service launched india delhi ncr details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X