വിൽപ്പന കുറഞ്ഞാലും ആത്മവിശ്വാസം കുന്നോളം ഉണ്ട്! ഡിസംബർ മാസം ഹോണ്ടയ്ക്ക് നല്ലകാലമല്ല
ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) 2025 ഡിസംബറിലെ പ്രതിമാസ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. ആഭ്യന്തര, കയറ്റുമതി വിൽപ്പന ഉൾപ്പെടെ 8,159 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 2024 ഡിസംബറിലെ 9,460 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 13.75 ശതമാനത്തിൻ്റ കുറവാണ്, അതായത് 1,301 യൂണിറ്റുകളുടെ ഇടിവ് ആണ് രേഖപ്പെടുത്തിയത്. എങ്കിലും, 2030-ഓടെ ഏഴ് എസ്‌യുവികൾ ഉൾപ്പെടെ 10 പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഹോണ്ടക്ക് വലിയ പദ്ധതികളുണ്ടെന്ന് കമ്പനി അറിയിച്ചിരുന്നു.
2025 ഡിസംബറിൽ ഹോണ്ട ഇന്ത്യൻ വിപണിയിൽ 5,807 യൂണിറ്റുകൾ വിറ്റിരുന്നു. ഇത് 2024 ഡിസംബറിലെ 5,603 യൂണിറ്റുകളേക്കാൾ 3.64 ശതമാനം വാർഷിക വളർച്ചയും (204 യൂണിറ്റ് അധികം), നവംബർ 2025-ലെ 5,204 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 11.59 ശതമാനം പ്രതിമാസ വളർച്ചയും (603 യൂണിറ്റ് അധികം) രേഖപ്പെടുത്തി.

കയറ്റുമതിയുടെ കാര്യത്തിലും ഹോണ്ടയ്ക്ക് വലിയ തിരിച്ചടി നേരിട്ട മാസമായിരുന്നു ഡിസംബർ. 2025 ഡിസംബറിൽ 2,352 യൂണിറ്റുകൾ മാത്രമാണ് കമ്പനി കയറ്റി അയച്ചത്. 2024 ഡിസംബറിലെ 3,857 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 39.02 ശതമാനത്തിൻ്റെ കുറവാണ് രേഖപെടുത്തിയത്, അതായത് 1,505 യൂണിറ്റുകളുടെ നഷ്ടം കമ്പനിക്കുണ്ടായിട്ടുണ്ട്. ഇന്ത്യയിൽ എലിവേറ്റ് എന്നറിയപ്പെടുന്ന WR-V എസ്‌യുവി പ്രധാനമായും ജപ്പാനിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
2025-ന്റെ നാലാം പാദത്തിൽ (Q4 CY25) ഹോണ്ട മൊത്തം 25,865 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. ഇത് മുൻവർഷം വിറ്റ 20,266 യൂണിറ്റുകളെക്കാൾ 14.54 ശമാനം കുറവാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ പാദത്തിൽ 17,405 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും 8,460 യൂണിറ്റുകൾ ലോക വിപണികളിലുമായി വിറ്റഴിച്ചു.

ഹോണ്ട നിലവിൽ ഇന്ത്യയിൽ സിറ്റി, സിറ്റി ഹൈബ്രിഡ്, അമേസ്, എലിവേറ്റ് എന്നീ നാല് മോഡലുകളാണ് വിൽക്കുന്നത്. അടുത്തിടെ നടന്ന BNCAP ക്രാഷ് ടെസ്റ്റിൽ അമേസ് 5-സ്റ്റാർ റേറ്റിംഗ് നേടി. സിറ്റി സെഡാന് ഫെയ്സ്‌ലിഫ്റ്റ് ലഭിക്കാനിരിക്കെ, എലിവേറ്റ് എസ്‌യുവിക്ക് അടുത്തിടെ 'അഡ്വെഞ്ചർ എഡിഷൻ' മോഡൽ പുറത്തിറക്കി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയര്‍ന്നുവരുന്ന ഉല്‍പാദനച്ചെലവുകള്‍ ഉപഭോക്താക്കളെ ബാധിക്കാതിരിക്കാന്‍ ഹോണ്ട ശ്രമിച്ചിരുന്നു. നിലവിലുള്ള വിലകള്‍ നിലനിര്‍ത്തുന്നത് താല്‍ക്കാലികാശ്വാസം നല്‍കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഹോണ്ട വില കൂട്ടാന്‍ കമ്പനി നിര്‍ബന്ധിതരായിരിക്കുകയാണ്. ചരക്ക് വില, ഉയര്‍ന്ന ഊര്‍ജ്ജ നിരക്കുകള്‍, വിതരണ ശൃംഖലയിലെ ചെലവുകള്‍ എന്നിവ വാഹനങ്ങളുടെ വില നിര്‍ണയത്തെ കാര്യമായി സ്വാധീനിക്കുന്നു. ഷീറ്റ് മെറ്റല്‍, ഇലക്ട്രോണിക് ഘടകങ്ങള്‍, പ്ലാസ്റ്റിക്, ഗതാഗത ചെലവുകള്‍ എന്നിവയെല്ലാമാണ് ഇന്‍പുട് ചെലവുകളില്‍ ഉള്‍പ്പെടുന്നത്.
ഹോണ്ടയുടെ ഈ വില വര്‍ധനവ് 2026 ജനുവരിയിലെ പുതിയ മോഡല്‍ ഇയര്‍ മുതല്‍ വരുന്ന വാഹനങ്ങള്‍ക്ക് ബാധകമാകും. വാഹന വില സാധാരണയായി വാര്‍ഷിക ഉല്‍പാദന ചക്രത്തിനനുസരിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. ഇതിനര്‍ത്ഥം, പുതിയ മോഡല്‍ ഇയറിലെയും നിലവില്‍ സ്റ്റോക്കിലുള്ള കാറുകളുടെയും വിലകള്‍ വ്യത്യാസമുണ്ടാകുമെന്നാണ്. 2026 ജനുവരിക്ക് മുമ്പ് നിര്‍മ്മിച്ച വാഹനങ്ങള്‍ സ്റ്റോക്ക് തീരുന്നതുവരെ പഴയ വിലയില്‍ തന്നെ ലഭ്യമാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








