ഈ ചതി വേണ്ടായിരുന്നു ഹോണ്ടാ..! സിറ്റിയും അമേസും വാങ്ങാന്‍ ഇനി ചെലവേറും

പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ മോഡലുകളുടെ പുതിയ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. 2026 ഓഗസ്റ്റ് ഒന്ന് മുതല്‍ പരിഷ്‌കരിച്ച വിലകള്‍ നിലവില്‍ വരും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ഉല്‍പ്പാദനച്ചെലവിലുണ്ടായ നിരന്തര വര്‍ദ്ധനവുമാണ് കമ്പനി ഈ കടുത്ത തീരുമാനമെടുക്കാന്‍ കാരണമെന്നാണ് വിപണിയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പുതുക്കിയ നിരക്കുകള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഹോണ്ടയുടെ ജനപ്രിയ സെഡാന്‍ മോഡലായ അമേസിന് ഇത്തവണ മറ്റ് മോഡലുകളെ അപേക്ഷിച്ച് കൂടുതല്‍ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നാണ് പ്രാരംഭ സൂചന. ഓഗസ്റ്റ് മാസം ഒന്നിന് മുമ്പായി വണ്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പഴയ വിലയില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. മോഡലുകള്‍ക്കും വേരിയന്റിനും അനുസരിച്ച് നിരക്കുകള്‍ വ്യത്യാസപ്പെടുമെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വിവരം.

honda city

അസംസ്‌കൃത വസ്തുക്കളുടെ വിലയും വിതരണ ചെലവുകളും ക്രമാതീതമായി വര്‍ദ്ധിച്ചതോടെയാണ് ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ നിരന്തരം വിലവര്‍ദ്ധനവ് നടപ്പാക്കാന്‍ നിര്‍ബന്ധിതരാകുന്നത്. ഹോണ്ട മാത്രമല്ല, മറ്റ് പ്രമുഖ ബ്രാന്‍ഡുകളെല്ലാം പ്രസ്തുത കാലയളവില്‍ സമാനമായ രീതിയില്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനികളുടെ നിലനില്‍പ്പിനായി ഈ അവസ്ഥ മറികടക്കേണ്ടത് അത്യന്താപേക്ഷിതമായാണ് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതുകൊണ്ട് വിപണിയിലാകെ വില പരിഷ്‌കരണം പ്രകടമാണ്.

ഇന്ത്യന്‍ വാഹന വിപണിയില്‍ മൂന്ന് മോഡലുകളാണ് ഹോണ്ട വില്‍ക്കുന്നത്. എന്‍ട്രി ലെവല്‍ സെഡാനായ അമേസ്, മിഡ്‌സൈസ് സെഡാന്‍ വിപണിയിലെ ജനപ്രിയന്‍ സിറ്റി, കോംപാക്റ്റ് എസ്യുവി നിരയിലെ ശക്തനായ എലിവേറ്റ് എന്നിവയാണവ. വ്യത്യസ്ത ആവശ്യങ്ങളും ട്രാഫിക് മുന്‍ഗണനകളുമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഈ മോഡലുകളുടെയെല്ലാം അന്തിമ വില വലിയ രീതിയില്‍ വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

honda amaze

വില വര്‍ധനവിനെ കുറിച്ച് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ബുക്കിംഗ് തീയതിയിലെ വില കൃത്യമായി നിലനിര്‍ത്തുന്ന പ്രൈസ് പ്രൊട്ടക്ഷന്‍ നയത്തെ കുറിച്ച് അറിഞ്ഞിരിക്കണം. മുന്‍കൂട്ടി ബുക്കിംഗ് പൂര്‍ത്തിയാക്കി ഡെലിവറിക്കായി കാത്തിരിക്കുന്നവര്‍ക്ക് പുതുക്കിയ നിരക്കുകള്‍ ബാധകമാകില്ല. അതിനാല്‍ വിലവര്‍ദ്ധനവിന് മുമ്പായി കസ്റ്റമേഴ്‌സിന് കൃത്യമായി പ്ലാന്‍ ചെയ്ത് ഇഷ്ടമുള്ള കാറുകള്‍ നേരിട്ട് ബുക്ക് ചെയ്യാവുന്നതാണ്.

എക്‌സ്-ഷോറൂം വില ഉയരുമ്പോള്‍ അത് കാറിന്റെ മൊത്തത്തിലുള്ള ഓണ്‍-റോഡ് വില വലിയ തോതിയില്‍ ബാധിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍, മറ്റ് റോഡ് നികുതികള്‍, ഇന്‍ഷുറന്‍സ് എന്നിവ പ്രധാനമായും എക്‌സ്-ഷോറൂം നിരക്കിനെ അടിസ്ഥാനമാക്കിയാണ് ക്രമീകരിക്കുന്നത്. അതിനാല്‍ തന്നെ മൊത്തത്തിലുള്ള മെയിന്റനന്‍സ് ചെലവിനേക്കാള്‍ വാഹനം വാങ്ങാനുള്ള ചെലവ് വലിയ ബാധ്യതയായി മാറാനിടയുണ്ട്.

honda elevate

വില വര്‍ദ്ധനവ് നടപ്പാക്കുമ്പോഴും വമ്പന്‍ പദ്ധതികളാണ് ഭാവിയിലേക്കായി ഹോണ്ട പ്ലാന്‍ ചെയ്യുന്നത്. ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് ഉടന്‍ പ്രവേശിക്കാനാണ് ബ്രാന്‍ഡ് പദ്ധതിയിടുന്നത്. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇന്ത്യക്കായി പ്രത്യേകം നിര്‍മ്മിക്കുന്ന ഇവിയുടെ ലോഞ്ച് തീയതി കമ്പനി പുറത്തുവിടുമെന്നാണ് സൂചന. ഉപഭോക്താക്കള്‍ വലിയ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്.

ഹോണ്ടയുടെ പുതിയ വില പരിഷ്‌കാരം പ്രാബല്യത്തില്‍ വരുന്നതോടെ കമ്പനി പുതുക്കിയ നിരക്കുകള്‍ ഡീലര്‍ഷിപ്പുമായി പങ്കുവെക്കുന്നതാണ്. പുതിയ പ്രൈസ് ലിസ്റ്റും മറ്റ് പല അനുബന്ധ ഓഫറുകളും അടുത്ത ഓഗസ്റ്റ് ആരംഭത്തോടെ വ്യക്തമാകും. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള ഹോണ്ട അംഗീകൃത ഡീലര്‍ഷിപ്പുകളുമായി ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Saturday, July 11, 2026, 14:21 [IST]
English summary
Honda cars india price revision from 1 august 2026 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X