പുത്തൻ ലുക്കിൽ സെഡാൻ രാജാവ് തിരിച്ചെത്തുന്നു! മെയ് 22 ലോഞ്ചിന് മുന്നോടിയായി അവസാന മിനുക്കുപണിയിൽ ഹോണ്ട

ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട സെഡാന്‍ മോഡലുകളില്‍ ഒന്നായ ഹോണ്ട സിറ്റി പുതിയ മാറ്റങ്ങളുമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങാന്‍ പോകുകയാണ്. 2026-ലെ കമ്പനിയുടെ ആദ്യത്തെ പ്രധാന ലോഞ്ചായി ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മെയ് 22-ന് വിപണിയിലെത്തും. ലോഞ്ചിന് മുന്നോടിയായി പരീക്ഷണ ഓട്ടം നടത്തുന്ന 2026 ഹോണ്ട സിറ്റിയുടെ പുത്തന്‍ ലുക്ക് സ്‌പൈ ചിത്രങ്ങളിലൂടെ പുറത്തുവന്നത് വാഹനപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. വര്‍ഷങ്ങളായി ഇന്ത്യന്‍ വാഹന വിപണിയില്‍ വിശ്വാസ്യതയുടെ പര്യായമാണ് ഹോണ്ട എന്ന ബ്രാന്‍ഡ്. എങ്കിലും വാഹന നിരഞ്ഞ മെലിഞ്ഞത് കാരണം സമീപകാലത്ത് വില്‍പ്പന ഇടിവ് നേരിടുന്ന കമ്പനി വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.

ഇത് മറികടക്കാന്‍ 2030-ഓടെ പുതിയ എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും പുറത്തിറക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. ഈ വമ്പന്‍ പദ്ധതികളുടെ ആദ്യപടിയായാണ് ജനപ്രിയ മോഡലായ സിറ്റി സെഡാനെ കൂടുതല്‍ കരുത്തനാക്കി ഹോണ്ട ഇപ്പോള്‍ അവതരിപ്പിക്കുന്നത്. മിഡ്-സൈസ് സെഡാന്‍ വിഭാഗത്തില്‍ ഹ്യുണ്ടായി വെര്‍ണ, ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്, സ്‌കോഡ സ്ലാവിയ തുടങ്ങിയ കരുത്തരായ എതിരാളികളോടാണ് ഹോണ്ട സിറ്റി പ്രധാനമായും മത്സരിക്കുന്നത്.

honda city facelift spy images

യാത്രാസുഖത്തിലും എഞ്ചിന്‍ കരുത്തിലും സിറ്റി മുന്നിലാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ പുതിയ എതിരാളികള്‍ ഏറെ മുന്നിലാണ്. ഈ കുറവ് പരിഹരിക്കാനാണ് 2028-ല്‍ വരാനിരിക്കുന്ന അടുത്ത തലമുറ സിറ്റിക്ക് മുമ്പായി ഈ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ഹോണ്ട കൊണ്ടുവരുന്നത്. പുതിയ സിറ്റിയുടെ എക്‌സ്റ്റീരിയറില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഹോണ്ട വരുത്തിയിരിക്കുന്നത്.

ഹോണ്ടയുടെ ഗ്ലോബല്‍ മോഡലായ അക്കോര്‍ഡില്‍ (Accord) നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പുതിയ ഫ്രണ്ട് ഗ്രില്ലും പരിഷ്‌കരിച്ച ബമ്പറുകളുമാണ് ഇതില്‍ പ്രധാനം. ഷാര്‍പ്പ് എല്‍ഇഡി ഹെഡ്ലാമ്പുകളും പുതിയ ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും സിറ്റിയുടെ സ്‌പോര്‍ട്ടിയര്‍ ലുക്ക് ഉയര്‍ത്തുന്നു. സെഡാന്‍ പ്രേമികളെ ആകര്‍ഷിക്കാന്‍ ഈ പുതിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ സഹായിക്കും.

ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ അകത്തളത്തില്‍ ആഡംബര സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വേനല്‍ക്കാലത്ത് ഏറെ ഉപകാരപ്പെടുന്ന വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയാണ് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍. ഹോണ്ട എലിവേറ്റില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതില്‍ പ്രതീക്ഷിക്കാം. സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത ഹോണ്ട, കൂടുതല്‍ അഡ്വാന്‍സ്ഡ് ADAS സാങ്കേതികവിദ്യയും പുതിയ സിറ്റി ഫെയ്‌സ്‌ലിഫ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ ഹോണ്ടയുടെ വിശ്വസ്തമായ 1.5 ലിറ്റര്‍ ശെ-VTEC പെട്രോള്‍ എഞ്ചിന്‍ തന്നെയാകും വാഹനത്തിന് കരുത്ത് പകരുക. ഈ എഞ്ചിന്‍ 121 PS പവറും 145 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, സിവിടി (CVT) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് സിറ്റിക്ക് പുറമെ സിറ്റി e:HEV ഹൈബ്രിഡ് മോഡലിലും സമാനമായ മാറ്റങ്ങള്‍ കമ്പനി കൊണ്ടുവന്നേക്കാം.

honda city facelift spy images

നിലവില്‍ 11.99 ലക്ഷം രൂപ മുതലാണ് ഹോണ്ട സിറ്റിയുടെ എക്‌സ് -ഷോറൂം വില ആരംഭിക്കുന്നത്. അപ്‌ഡേറ്റുകളുമായി വരുന്ന പുതിയ പതിപ്പിന്് നേരിയ തോതില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പുതിയ ഫീച്ചറുകളും ഡിസൈന്‍ മാറ്റങ്ങളും ഈ പ്രീമിയത്തെ ന്യായീകരിക്കും. മിഡ്‌സൈസ് സെഡാന്‍ വിപണിയില്‍ സിറ്റിക്ക് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ഈ ഫെയ്‌സ്‌ലിഫ്റ്റ് സഹായിക്കുമെന്നാണ് ഹോണ്ട കാര്‍സ് ഇന്ത്യയുടെ പ്രതീക്ഷ.

ഹോണ്ട സിറ്റി എന്ന നെയിംപ്ലേറ്റിനോട് ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കുള്ള വൈകാരിക ബന്ധം വിപണിയില്‍ വലിയ ഗുണം ചെയ്യും. മെയ് 22-ന് പുത്തന്‍ സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ സവിശേഷതകളും മൈലേജ് വിവരങ്ങളും ഔദ്യോഗികമായി വെളിപ്പെടുത്തും. ആധുനിക സാങ്കേതികവിദ്യകളും അന്യായ യാത്രാസുഖവും ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് അനുയോജ്യമായ വാഹനമായിരിക്കും പുതിയ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ്.

Article Published On: Thursday, May 14, 2026, 13:14 [IST]
English summary
Honda city facelift spotted ahead of may 22 launch india design changes features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X