മിടുക്കനായിരുന്നു, ഇപ്പോള്‍ വന്‍ പരാജയം! വെറും 177 യൂണിറ്റിലൊതുങ്ങി സെഡാന്‍ രാജാവിന്റെ വില്‍പ്പന

മികച്ച മൈലേജും യാത്രാസുഖവും നല്‍കുന്ന കാറുകള്‍ നോക്കുന്നവര്‍ക്ക് മുന്നില്‍ ഹോണ്ട സിറ്റിയേക്കാള്‍ (Honda City) വിശ്വസ്തനായ മറ്റൊരു സെഡാന്‍ മോഡല്‍ ഇന്ന് വിപണിയില്‍ ഉണ്ടാകില്ല. ഒരു കാലത്ത് ഇന്ത്യയില്‍ തരംഗം സൃഷ്ടിക്കുകയും വാങ്ങാന്‍ ഉപഭോക്താക്കള്‍ തിക്കിത്തിരക്കുകയും ചെയ്ത ഈ ജനപ്രിയ വാഹനത്തിന്റെ വില്‍പ്പനയില്‍ ഇപ്പോള്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയില്‍ ഹോണ്ട സിറ്റിയുടെ ഡിമാന്‍ഡ് തുടര്‍ച്ചയായി കുറഞ്ഞുവരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ വിപണി കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം അതായത് 2026 ഏപ്രില്‍ മാസത്തില്‍ ഹോണ്ട സിറ്റി സ്വന്തമാക്കിയത് വെറും 177 ഉപഭോക്താക്കള്‍ മാത്രമാണ്.

ഈ കാലയളവില്‍ വാഹനത്തിന്റെ വില്‍പ്പനയില്‍ 56 ശതമാനത്തിന്റെ കനത്ത ഇടിവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍, അതായത് 2025 ഏപ്രിലില്‍ 406 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ ഹോണ്ടയ്ക്ക് സാധിച്ചിരുന്നു. ഇതോടെ ഏപ്രിലില്‍ കമ്പനിയുടെ നിരയില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള കാറായി സിറ്റി മാറി.

honda city sales drop april 2026

ഹോണ്ട സിറ്റിയെ കുറിച്ച് പറയുമ്പോള്‍ വളരെ സ്ലീക്ക് ആയ മോഡേണ്‍ ഡിസൈന്‍ ശൈലിയാണ് ഈ കാര്‍ ഇപ്പോഴും പിന്തുടരുന്നത്. ഇതിന്റെ മുന്‍വശത്തുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളും ആകര്‍ഷകമായ ക്രോം ഗ്രില്ലും പ്രീമിയം ലുക്ക് നല്‍കുന്നു. സിറ്റിയുടെ അകത്തളത്തില്‍ യാത്രക്കാര്‍ക്കായി 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ഒരുക്കിയിട്ടുണ്ട്.

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സ്ഥലസൗകര്യം ഉറപ്പാക്കുന്നതിനായി ഹോണ്ട തങ്ങളുടെ പ്രശസ്തമായ 'മാന്‍ മാക്സിമം, മെഷീന്‍ മിനിമം' എന്ന ഡിസൈന്‍ ഫോര്‍മുലയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്യാബിന്‍ ഉള്ളില്‍ കാല്‍ നീട്ടിയിരിക്കാന്‍ ആവശ്യത്തിന് ലെഗ്‌റൂമും വിശാലമായ ഹെഡ്‌റൂമും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഫീച്ചറുകള്‍ ദീര്‍ഘദൂര യാത്രകളില്‍ യാത്രക്കാര്‍ക്ക് ക്ഷീണമില്ലാതെ മികച്ച യാത്രാസുഖം പ്രദാനം ചെയ്യുന്നു.

സുരക്ഷയുടെ കാര്യത്തില്‍ വിപണിയിലെ മറ്റ് എതിരാളികളേക്കാള്‍ ഒരുപടി മുന്നിലാണ് ഹോണ്ട സിറ്റിയുടെ സ്ഥാനം എന്ന് ഉറപ്പിച്ചു പറയാം. ഇതിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍, എബിഎസിനൊപ്പം ഇബിഡി, വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ് (VSA) എന്നിവ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി അത്യാധുനികമായ 'ഹോണ്ട സെന്‍സിംഗ്' ADAS സാങ്കേതികവിദ്യയും സിറ്റിയില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ പരമാവധി 119 bhp പവറും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ എഞ്ചിനൊപ്പം 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ സുഗമമായ സിവിടി (CVT) ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കും.

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ സിറ്റിയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റ് ലിറ്ററിന് 17.8 കിലോമീറ്ററും സിവിടി ഓട്ടോമാറ്റിക് പതിപ്പ് 18.4 കിലോമീറ്ററും മൈലേജ് നല്‍കും. എന്നാല്‍ ഇതിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് (e:HEV) മോഡലാകട്ടെ ലിറ്ററിന് 27.13 കിലോമീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്.

നിലവില്‍ 11.99 ലക്ഷം രൂപ മുതലാണ് ഹോണ്ട സിറ്റിയുടെ വില ആരംഭിക്കുന്നത്. ടോപ്പ് മോഡലിന് 16.15 ലക്ഷം രൂപ വരെ മുടക്കണം. കൂടുതല്‍ ആധുനിക സാങ്കേതികവിദ്യകളോടെ എത്തുന്ന ഇതിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റിന്റെ വിപണി വില വരുന്നത് ഏകദേശം 20 ലക്ഷം രൂപയാണ്. എക്സ്-ഷോറൂം വിലകളാണ് ഇത്.

വിപണിയില്‍ മിഡ്-സൈസ് സെഡാന്‍ വിഭാഗത്തില്‍ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്, ഹ്യുണ്ടായി വെര്‍ണ, സ്‌കോഡ സ്ലാവിയ തുടങ്ങിയ മോഡലുകളോടാണ് ഹോണ്ട സിറ്റി പ്രധാനമായും മത്സരിക്കുന്നത്. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനായി വമ്പന്‍ അപ്‌ഡേറ്റുകളുമായി ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് ഈ മാസം 22-ന് പുറത്തിറങ്ങാന്‍ പോകുകയാണ്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലൂടെ ഉപഭോക്താക്കളെ വീണ്ടും ഷോറൂമിലേക്ക് ആകര്‍ഷിക്കാമെന്നാണ് കമ്പനി കരുതുന്നത്. വില്‍പ്പന കുറഞ്ഞ സാഹചര്യത്തില്‍ മെയ് മാസം ഹോണ്ട സിറ്റി സെഡാനിന് വലിയ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ഓഫറിലൂടെ ഹോണ്ട സിറ്റി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പരമാവധി 1.80 ലക്ഷം രൂപ വരെ ലാഭിക്കാന്‍ സാധിക്കും. ക്യാഷ് ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ എക്സ്‌ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും അടങ്ങുന്നതാണ് ഈ പുതിയ മെയ് മാസത്തെ ആകര്‍ഷകമായ ഡിസ്‌കൗണ്ട് പാക്കേജ്. ഈ ഓഫറുകള്‍ സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കും നഗരത്തിനും അനുസരിച്ച് വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്. ഓഫറുകളെ കുറിച്ചുള്ള കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഹോണ്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

Article Published On: Sunday, May 17, 2026, 11:48 [IST]
English summary
Honda city sales drop april 2026 features price discount offers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X