കാത്തിരിപ്പിന് വിരാമം, ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാര്‍ പരീക്ഷണത്തിനായി നിരത്തില്‍; ലോഞ്ച് ഉടന്‍

മാരുതി സുസുക്കിക്ക് പിന്നാലെ ഇന്ത്യന്‍ നിരത്തുകളില്‍ നിശബ്ദ വിപ്ലവം സൃഷ്ടിക്കാനായി മറ്റൊരു ഐതിഹാസിക ബ്രാന്‍ഡ് ആയ ഹോണ്ട കാര്‍സ് ഇന്ത്യയും (Honda Cars India) രംഗത്തിറങ്ങുന്നു. ഇലക്ട്രിക് വാഹനപ്രേമികള്‍ ഏറെ കാലമായി കാത്തിരുന്ന ഹോണ്ടയുടെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് എസ്‌യുവിയുടെ (BEV SUV) പാന്‍-ഇന്ത്യ പരീക്ഷണ ഓട്ടത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചതായി കമ്പനി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. രാജസ്ഥാനിലെ തപുക്കരയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് പബ്ലിക് റോഡ് വെരിഫിക്കേഷന്‍ ടെസ്റ്റിംഗ് ഫ്‌ലാഗ് ഓഫ് ചെയ്തത്. ഹോണ്ടയുടെ ഇവി പദ്ധതികളിലെ ഏറ്റവും നിര്‍ണായകമായ ചുവടുവെപ്പായാണ് ഈ നീക്കത്തെ കമ്പനി വിലയിരുത്തുന്നത്.

'ഹോണ്ട 0' (Honda 0) എന്ന പേരില്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന ഈ മോഡലിന്റെ പ്രോട്ടോടൈപ്പ് 2025 ജപ്പാന്‍ മൊബിലിറ്റി ഷോയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ എസ്‌യുവി ആധുനിക സാങ്കേതികവിദ്യയുടെ കരുത്തിലാണ് എത്തുന്നത്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന കാലാവസ്ഥയിലും റോഡ് സാഹചര്യങ്ങളിലും വാഹനത്തിന്റെ മികവ് ഉറപ്പാക്കുക എന്നതാണ് ഈ പരീക്ഷണയോട്ടത്തിന്റെ പ്രധാന ലക്ഷ്യം.

honda electric car test run

ഹൈവേകള്‍, തിരക്കേറിയ നഗര റോഡുകള്‍, വെല്ലുവിളികള്‍ നിറഞ്ഞ ഭൂപ്രദേശങ്ങള്‍ എന്നിവയിലൂടെയാണ് ഈ പാന്‍-ഇന്ത്യ ടെസ്റ്റ് റണ്‍ നടത്തുന്നത്. വിവിധ സാഹചര്യങ്ങളില്‍ വാഹനത്തിന്റെ പ്രകടനം എങ്ങനെയാണെന്ന് ഇതിലൂടെ കൃത്യമായി വിലയിരുത്താന്‍ സാധിക്കും. ഇലക്ട്രിക് വാഹനത്തിന്റെ ഈട്, യാത്രാസുഖം, ഹാന്‍ഡ്‌ലിംഗ്, കാര്യക്ഷമത എന്നിവ പരീക്ഷണ ഘട്ടത്തില്‍ സൂക്ഷ്മമായി നിരീക്ഷിക്കും.

അതോടൊപ്പം തന്നെ കടുത്ത ചൂടിലും മണ്‍സൂണ്‍ സീസണിലും വാഹനത്തിന്റെ വിശ്വാസ്യതയും ഹോണ്ട പരിശോധിക്കുന്നുണ്ട്. വിവിധ തരം ചാര്‍ജിംഗ് സൗകര്യങ്ങളില്‍ വരാന്‍ പോകുന്ന ഇവിയുടെ ചാര്‍ജിംഗ് പ്രകടനം എങ്ങനെയാണെന്നും ഈ ഘട്ടത്തില്‍ വിലയിരുത്തും. ഇന്ത്യയിലെ സവിശേഷമായ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഹോണ്ട ഈ പരീക്ഷണ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

honda electric car test run

തങ്ങളുടെ ആഗോള എഞ്ചിനീയറിംഗ് കരുത്തും പ്രാദേശിക ഉപഭോക്താക്കളുടെ ആവശ്യങ്ങളും സംയോജിപ്പിച്ചാണ് ഈ വാഹനം വികസിപ്പിക്കുന്നതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ സിഇഒ തകാഷി നകാജിമ വ്യക്തമാക്കി. വിശ്വാസ്യതയും ഉപയോഗക്ഷമതയും ഒത്തുചേരുന്ന ഒരു മികച്ച എസ്‌യുവിയാണ് ഹോണ്ട ലക്ഷ്യമിടുന്നത്. സിറ്റി ഡ്രൈവുകള്‍ക്കും സാഹസിക ഓഫ്-റോഡ് യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഈ ഇലക്ട്രിക് എസ്‌യുവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഈ ഇലക്ട്രിക് എസ്‌യുവി മികച്ച യാത്രാസുഖവും ഡ്രൈവിംഗ് അനുഭവവും സമ്മാനിക്കുമെന്നാണ് ഹോണ്ടയുടെ അവകാശവാദം. ഇന്ത്യന്‍ ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികള്‍ക്ക് അനുസൃതമായി അത്യാധുനിക ഡിസൈനിലാണ് ഇതിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നത്. ഈ പുതിയ ഇവി മോഡല്‍ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്.

honda electric car test run

ഇന്ത്യയും ജപ്പാനുമാണ് ഈ വാഹനത്തിന്റെ പ്രധാന വിപണികളായി കമ്പനി തിരഞ്ഞടുത്തിരിക്കുന്നത്. ഈ ലോഞ്ചിലൂടെ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. ഇന്ത്യയില്‍ തന്നെയാണ് ഈ ഇലക്ട്രിക് എസ്‌യുവിയുടെ നിര്‍മാണം എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഇവി പിന്നീട് വിവിധ ആഗോള വിപണികളിലേക്ക് കപ്പല്‍ കയറ്റി അയക്കാനാണ് ജാപ്പനീസ് ബ്രാന്‍ഡിന്റെ തീരുമാനം.

ഇത് ഇന്ത്യയെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രൊഡക്ഷന്‍ ഹബ് ആക്കി മാറ്റാന്‍ ഹോണ്ടയെ സഹായിക്കും. നിലവില്‍ ഇന്ത്യയിലെ പ്രീമിയം കാര്‍ വിപണിയിലെ മുന്‍നിരക്കാരായ ഹോണ്ടയുടെ ഇലക്ട്രിക് കാര്‍ വിഭാഗത്തിലേക്കുള്ള എന്‍ട്രി വലിയ അലയൊലികള്‍ സൃഷ്ടിക്കും. ഹോണ്ടയുടെ വരാനിരിക്കുന്ന ഈ ഇലക്ട്രിക് എസ്‌യുവിയെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Monday, March 16, 2026, 18:22 [IST]
English summary
Honda started first pan india test run upcoming electric suv details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X