ദക്ഷിണ കൊറിയയിൽ നിന്ന് പടിയിറങ്ങി ഹോണ്ട! ഇന്ത്യൻ വിപണിക്ക് ആശങ്കയോ പ്രതീക്ഷയോ?
ദക്ഷിണ കൊറിയന്‍ വിപണിയില്‍ കാര്‍ വില്‍പ്പന അവസാനിപ്പിച്ചതായി ജാപ്പനീസ് കമ്പനിയായ ഹോണ്ട മോട്ടോര്‍ കമ്പനി. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും കൊറിയയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്ന് വ്യാഴാഴ്ച (23 ഏപ്രില്‍ 2026) കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോളതലത്തിലും ദക്ഷിണ കൊറിയയിലും വാഹന വിപണിയിലുണ്ടായ മാറ്റങ്ങള്‍ കണക്കിലെടുത്താണ് രണ്ട് പതിറ്റാണ്ടിലേറെ കാലത്തെ പ്രവര്‍ത്തനത്തിന് ശേഷം ഇത്തരമൊരു നിര്‍ണായക തീരുമാനം കമ്പനി കൈക്കൊണ്ടത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിയുടെ സാമ്പത്തിക സ്രോതസുകള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനും ആഗോളതലത്തില്‍ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാനുമാണ് ഹോണ്ട ലക്ഷ്യമിടുന്നത്. ഈ മാറ്റം ഇന്ത്യയിലെ വാഹന വിപണിയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ദക്ഷിണ കൊറിയയില്‍ കാര്‍ വില്‍പ്പന അവസാനിപ്പിച്ചാലും, നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി വില്‍പ്പനാനന്തര സേവനങ്ങള്‍ ഹോണ്ട തുടര്‍ന്നും ലഭ്യമാക്കും. വാഹനങ്ങളുടെ സര്‍വീസിംഗ്, അറ്റകുറ്റപ്പണികള്‍, സ്‌പെയര്‍ പാര്‍ട്‌സ് വിതരണം, വാറന്റി പിന്തുണ എന്നിവ തടസമില്ലാതെ ലഭിക്കുമെന്ന് ഹോണ്ട ഉറപ്പുനല്‍കുന്നു. 2001 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഹോണ്ട കൊറിയ 2000 കളുടെ തുടക്കത്തില്‍ അക്കോര്‍ഡ്,CR-V തുടങ്ങിയ മോഡലുകളുമായാണ് ഓട്ടോമൊബൈല്‍ ബിസിനസിലേക്ക് പ്രവേശിച്ചത്.

ദക്ഷിണ കൊറിയയില്‍ 10,000 യൂണിറ്റ് വാര്‍ഷിക വില്‍പ്പന നേടിയ ആദ്യത്തെ വിദേശ കാര്‍ ബ്രാന്‍ഡായിരുന്നു ഹോണ്ട കൊറിയ എന്ന് ദി ചോസണ്‍ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു. 2889-ലായിരുന്നു ഇത്. എന്നിരുന്നാലും, സമീപകാലത്ത് BYD, ടെസ്ല തുടങ്ങിയ ഇവി ബ്രാന്‍ഡുകളുടെ വരവോടെ ഹോണ്ടക്ക് കൊറിയന്‍ മാര്‍ക്കറ്റില്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ആഭ്യന്തര വില്‍പ്പന 22% കുറഞ്ഞ് 1,951 യൂണിറ്റായി. ഇതെല്ലാം കമ്പനിയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം.
കൊറിയയില്‍ മോട്ടോര്‍സൈക്കിള്‍ ബിസിനസ് തുടരുമെന്നും കമ്പനി അറിയിച്ചു. ഇരുചക്ര വാഹന വിപണിയില്‍ കൂടുതല്‍ കരുത്തുറ്റ ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാണ് ഹോണ്ട കൊറിയയുടെ തീരുമാനം. ജാപ്പനീസ് കമ്പനി ആഗോളതലത്തില്‍ വിപുലമായ പുനഃസംഘടന നടത്തുന്നതിനിടെയാണ് ഈ ഒരു പ്രഖ്യാപനം വന്നത്. ട്രെന്‍ഡ് മാറ്റത്തിനൊപ്പം ഇവി ബ്രാന്‍ഡുകളില്‍ നിന്നുള്ള മത്സരവും കാരണം ഹോണ്ട ചൈനയില്‍ പെട്രോള്‍ വാഹന ഉല്‍പ്പാദനം കുറയ്ച്ചതായി ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹോണ്ടയുടെ ഈ ആഗോള തന്ത്രം ഇന്ത്യന്‍ വിപണിയിലും സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയില്‍ ഹോണ്ടയുടെ വിപണി വിഹിതം നിലനിര്‍ത്താന്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ അത്യാവശ്യമാണ്. ദക്ഷിണ കൊറിയയിലെ പിന്മാറ്റം വഴി ലഭിക്കുന്ന പണം ഹോണ്ട ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ സാധ്യതയുണ്ട്. വലിയ സാധ്യതകള്‍ ഉള്ളതും അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുന്നതുമായ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നത് എന്തുകൊണ്ടും മെച്ചമാണെന്ന് ഹോണ്ടയ്ക്ക് അറിയാം.
നിലവില്‍ സിറ്റി, എലിവേറ്റ്, അമേസ് എന്നീ മൂന്ന് വാഹനങ്ങളാണ് ഹോണ്ട വില്‍ക്കുന്നത്. i-VTEC സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ എഞ്ചിനുകളാണ് ഹോണ്ടയുടെ കരുത്ത്. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ എലിവേറ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ കമ്പനിക്ക് തരക്കേടില്ലാത്ത വില്‍പ്പന നേടിത്തരുന്നുണ്ട്. ദക്ഷിണ കൊറിയയില്‍ നിന്ന് പിന്മാറിയതുകൊണ്ട് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു തടസവും ഉണ്ടാകില്ലെന്നും കൂടുതല്‍ പുതിയ മോഡലുകള്‍ ഹോണ്ടയില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ആഗോളതലത്തില്‍ വണ്ടിക്കമ്പനികള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെയാണ് ഹോണ്ടയുടെ ഈ പുനഃക്രമീകരണം. കൂടുതല്‍ ഹൈബ്രിഡ് മോഡലുകള്‍ എത്തിക്കുന്നതിനൊപ്പം കൂടുതല്‍ പുതിയ ഫീച്ചറുകള്‍ നല്‍കി സെഡാന്‍, എസ്‌യുവി വിപണി പിടിച്ചടക്കാനും കമ്പനിക്ക് പദ്ധതികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയില്‍ നിന്ന് ഒഴിവാക്കുന്ന വിഭവങ്ങള്‍ ഇന്ത്യയിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി (R&D) വിനിയോഗിക്കുന്നത് ഹോണ്ടയ്ക്ക് കൂടുതല്‍ നേട്ടമുണ്ടാകും.
ഹോണ്ടയുടെ തീരുമാനം ദക്ഷിണ കൊറിയയിലെ വിപണി സാഹചര്യങ്ങളുടെ പ്രതിഫലനം മാത്രമാണ്. ഇന്ത്യന്‍ വിപണിയിലെ ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികള്‍ക്ക് അനുസരിച്ചാണ് ഹോണ്ട ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍. ആഗോളതലത്തിലെ വലിയ കമ്പനികള്‍ തങ്ങളുടെ ബിസിനസ് തന്ത്രങ്ങള്‍ മാറ്റുമ്പോള്‍ അത് പ്രാദേശിക വിപണികളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇന്ത്യയിലെ ഹോണ്ടയുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനും അത്യാധുനിക സാങ്കേതികവിദ്യകള്‍ കൊണ്ടുവരാനും ഈ നടപടികള്‍ സഹായിച്ചേക്കാം.
ദക്ഷിണ കൊറിയയിലെ പിന്മാറ്റം വഴി ലഭിക്കുന്ന അധിക ഊര്‍ജ്ജം ഇന്ത്യ പോലുള്ള പ്രധാനപ്പെട്ട വിപണികളില്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരാന്‍ ഹോണ്ട വിനിയോഗിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഇന്ത്യന്‍ വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം ഇത് ഒരു നല്ല വാര്‍ത്തയാകാനാണ് സാധ്യത. കൂടുതല്‍ കാര്യക്ഷമമായ ബിസിനസ് മോഡലിലേക്ക് നീങ്ങാനുള്ള കമ്പനിയുടെ തീരുമാനം ഇന്ത്യന്‍ വിപണിയിലെ ഹോണ്ടയുടെ നിലനില്‍പ്പിന് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും നാളുകളില്‍ പുതിയ വാര്‍ത്തകള്‍ക്കായി കാത്തിരിക്കാം.


Click it and Unblock the Notifications